ഏറ്റെടുത്ത 30 മീറ്ററില്‍ തന്നെ 6 വരിപ്പാത സാധ്യമാണ് എന്നിരിക്കെ ഈ സ്ഥലം പോലും ഉപയോഗിക്കാതെ കാടു പിടിച്ചു കിടക്കുമ്പോള്‍ വീണ്ടും 45 മീറ്റര്‍ പദ്ധതിക്ക് വേണ്ടി വാശി പിടിക്കുന്നത് ചുങ്കപ്പാത കൊള്ളയടിക്ക് വേണ്ടി മാത്രമാണ്. രണ്ടാമതും ജനങ്ങളെ കുടിയൊഴിപ്പിക്കാതിരിക്കുക, ഏറ്റെടുത്ത് 30 മീറ്ററില്‍ തന്നെ ഉടന്‍ ആറുവരിപ്പാത നിര്‍മിക്കുക, ആവശ്യമുള്ള സ്ഥലങ്ങളില്‍ മേല്‍പാലങ്ങള്‍ നിര്‍മ്മിക്കുക, ജനങ്ങളുടെ മണ്ണും വീടും ജീവനും ജീവിതോപാധികളുംസംരക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ആം ആദ്മി പാര്‍ട്ടി നടത്തുന്ന പ്രതിഷേധ റാലി ഒക്ടോബര്‍ 9 തിങ്കളാഴ്ച വൈകുന്നേരം നാലുമണിക്ക് വരാപ്പുഴ പഞ്ചായത്ത് ജംഗ്ഷനില്‍ നിന്നും ആരംഭിക്കുകയും കൂനമ്മാവ് ചിത്രകവലയില്‍ 5 മണിക്ക് പൊതു സമ്മേളനത്തോടു കൂടി സമാപിക്കുകയും ചെയ്യുന്നു.

കൂടാതെ നാഷണല്‍ ഹൈവേ ഏറ്റെടുത്ത് വെറുതെ ഇട്ടിരിക്കുന്ന സ്ഥലത്ത് ആം ആദ്മി പ്രവര്‍ത്തകര്‍ പ്രതീകാത്മകമായി വേലി കെട്ടി അടയ്ക്കുകയും ചെയ്യുന്നു. സമ്മേളനം ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സി ആര്‍ നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്യുന്നു. പ്രസ്തുത സമ്മേളനത്തില്‍ ആം ആദ്മി പാര്‍ട്ടി സംസ്ഥാന നേതാക്കളും സംയുക്ത സമരസമിതി നേതാക്കളും അഭിസംബോധന ചെയ്ത് സംസാരിക്കുന്നു.