തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 രണ്ടാം തരംഗത്തില്‍ പടര്‍ന്നുപിടിക്കുന്നത് പല വകഭേദങ്ങള്‍ വന്ന വൈറസുകള്‍. ഫെബ്രുവരിയില്‍ ബ്രിട്ടണ്‍ വകഭേദമാണ് വ്യാപിച്ചിരുന്നതെങ്കില്‍ മാര്‍ച്ചില്‍ ഇന്ത്യന്‍, ആഫ്രിക്കന്‍ വകഭേദങ്ങളാണ്. സംസ്ഥാനത്ത് പത്തനംതിട്ട ഒഴികെ 13 ജില്ലകളിലും വകഭേദം വന്ന വൈറസുകളുടെ സാന്നിധ്യമുണ്ട്.
ഒരു മാസത്തിനിടെയാണ് വകഭേദം വന്ന അതിതീവ്ര വൈറസുകള്‍ സജീവമായത് ഫെബ്രുവരിയില്‍ 3.8% ആയിരുന്നു വകഭേദം. മാര്‍ച്ചില്‍ അത് 40% ആയി ഉയര്‍ന്നു. ബ്രിട്ടീഷ് വകഭേദം 30.48% ആഫ്രിക്കന്‍ വകഭേദം, 4.38%. ഇന്ത്യന്‍ വകഭേദം 6.67% എന്നിങ്ങനെയാണ് മാര്‍ച്ചിലെ നിരക്ക്.
കണ്ണൂര്‍ ജില്ലയില്‍ ബ്രിട്ടീഷ് വകഭേദമാണ് ഏറ്റവും രൂക്ഷമായിരിക്കുന്നത്. 75%. കാസര്‍ഗോഡ് 66.7%. മലപ്പുറം 59.38% എന്നിങ്ങനെയാണ്.
ആഫ്രിക്കന്‍ വകഭേദം രൂക്ഷമായിരിക്കുന്നത് പാലക്കാടാണ്. 21.43%. കാസര്‍ഗോഡ് 9.25%, വയനാട് 8.31%. ഇന്ത്യന്‍ വകഭേദം കോട്ടയം ജില്ലയിലാണ് കൂടുതലും വ്യാപിക്കുന്നത്. 19.05%. ആലപ്പുഴ 19.05% മലപ്പുറം 15.63%
ഡല്‍ഹിയിലും മഹാരാഷ്ട്രയിലും ഏറ്റവും പ്രതിസന്ധി സൃഷ്ടിക്കുന്നത് ഇന്ത്യന്‍ വകഭേദമാണ്. സംസ്ഥാനം തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായിരുന്ന മാര്‍ച്ചിലാണ് ഏറ്റവും കൂടുതല്‍ വ്യാപനം നടന്നിരിക്കുന്നത്. ഏറ്റവും കൂടുതല്‍ പ്രതിദിന രോഗികള്‍ ഉണ്ടായിരിക്കുന്നത് ഏപ്രിലിലാണ്. വരും നാളുകള്‍ കൂടുതല്‍ സങ്കീര്‍ണമായിരുക്കുമെന്ന സൂചനയാണ് ഇതോടെ പുറത്തുവരുന്നത്.
Leave a Reply