ഫിലിപ്പ് രാജകുമാരൻെറ മരണം സഹോദരങ്ങളുടെ ഇടയിൽ മഞ്ഞുരുകുന്നതിന് കാരണമാകുമോ? വില്യമും ഹാരിയും തമ്മിലുള്ള പിണക്കങ്ങൾ അവസാനിച്ചേക്കാമെന്ന സൂചനകൾ പങ്കുവച്ച് മുൻ പ്രധാനമന്ത്രി സർ ജോൺ മേജർ

ഫിലിപ്പ് രാജകുമാരൻെറ മരണം സഹോദരങ്ങളുടെ ഇടയിൽ മഞ്ഞുരുകുന്നതിന് കാരണമാകുമോ? വില്യമും ഹാരിയും തമ്മിലുള്ള പിണക്കങ്ങൾ അവസാനിച്ചേക്കാമെന്ന സൂചനകൾ പങ്കുവച്ച് മുൻ പ്രധാനമന്ത്രി സർ ജോൺ മേജർ
April 11 16:11 2021 Print This Article

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഫിലിപ്പ് രാജകുമാരൻെറ മരണം രാജകുടുംബങ്ങളുടെ ഇടയിലെ പിണക്കങ്ങൾക്ക് അവസാനം കുറിച്ചേക്കാം എന്ന് മുൻ പ്രധാനമന്ത്രി സർ ജോൺ മേജർ അഭിപ്രായപ്പെട്ടു. ഏപ്രിൽ -17ന് നടക്കുന്ന ഫിലിപ്പ് രാജകുമാരൻെറ സംസ്കാരചടങ്ങിനായി ഹാരി രാജകുമാരൻ കൊട്ടാരത്തിലെത്തും. എന്നാൽ ഗർഭിണിയായ മെഗാന് മെഡിക്കൽ നിർദ്ദേശത്തെ തുടർന്ന് ചടങ്ങുകളിൽ എത്തിച്ചേരാൻ സാധിക്കില്ല എന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. വില്യമും ഹാരിയുമായുള്ള ബന്ധം മോശമായിരിക്കുന്ന സന്ദർഭത്തിൽ ചടങ്ങുകൾക്കായി ഹാരി എത്തുന്നത് പ്രശ്നങ്ങൾ തീർപ്പാക്കാൻ വഴിയൊരുക്കുമെന്നാണ് സർ ജോൺ മേജർ അഭിപ്രായപ്പെട്ടത്.

സർ ജോൺ മേജർ

ഡയാന രാജകുമാരിയുടെ മരണത്തെ തുടർന്ന് രാജകുമാരന്മാരായ വില്യത്തിൻെറയും ഹാരിയുടെയും രക്ഷാധികാരി സർ ജോൺ മേജർ ആയിരുന്നു. കാന്റർബറി അതിരൂപത അനുസ്മരണ ചടങ്ങിൽ ഡ്യൂക്കിന് ആദരാഞ്ജലി അർപ്പിച്ചപ്പോഴാണ് അദ്ദേഹം ഈ അഭിപ്രായപ്രകടനം നടത്തിയത്. വില്യം ഹാരി രാജകുമാരൻമാർ പങ്കെടുക്കാനിരിക്കുന്ന ഡ്യൂക്കിൻെറ സംസ്കാര ചടങ്ങിന് കാന്റർബറി ആർച്ച്ബിഷപ്പ് ജസ്റ്റിൻ വെൽബി നേതൃത്വം നൽകും.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles