ജാഗി ജോസഫ്

പാട്ടുകള്‍ക്ക് വല്ലാത്ത മാസ്മരfക ശക്തിയാണ്. മനുഷ്യ മനസുകളെ ഏറെ സ്വാധീനിക്കാന്‍ നല്ല ഗാനങ്ങള്‍ക്കാകും. ദൈവം ചിലര്‍ക്കു മാത്രമായി നല്‍കിയ വരദാനമാണ് മധുരമായ ശബ്ദം. ഇത്തരത്തില്‍ ദൈവം കനിഞ്ഞു നല്‍കിയ അനുഗ്രഹമാണ് വില്‍സ്വരാജിന് സംഗീതം. തന്റെ സംഗീത ജീവിതത്തിന്റെ ഓരോ പടിയും കയറുമ്പോഴും ഇനിയേറെ മുന്നോട്ട് പോകാനുണ്ടെന്ന തിരിച്ചറിവാണ് ഈ ഗായകനെ വിനയാന്വിതനാക്കുന്നത്. വില്‍സ്വരാജിന്റെ മനോഹരമായ ഗാനങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ബ്രിസ്റ്റോളിലേയും കവന്‍ട്രിയിലേയും സംഗീത പ്രേമികള്‍.

ഹീത്രൂ എയര്‍പോര്‍ട്ടില്‍ എത്തിച്ചേര്‍ന്ന വില്‍സ്വരാജിനെ ബെറ്റര്‍ഫ്രെയിംസ് ഡയറക്ടര്‍ ശ്രീ. രാജേഷ് നടേപ്പിള്ളിയും കൂട്ടരും ചേര്‍ന്ന് ഊഷ്മളമായ വരവേല്‍പ്പ് നല്‍കി സ്വീകരിച്ചു. ഇനി ഒരു മാസത്തിലേറെ യുകെയിലെ വിവിധ സ്ഥലങ്ങളില്‍ ആയി നടക്കുന്ന വിവിധ സംഗീത നിശകളില്‍ അദ്ദേഹം പങ്കെടുക്കും. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം ബ്രിസ്റ്റോളില്‍ ജൂണ്‍ 11 നും കവന്‍ട്രിയില്‍ ജൂണ്‍ 23 നും അദ്ദേഹം ആ സ്വരമാധുര്യം സംഗീതപ്രേമികള്‍ക്കായി പകര്‍ന്നു നല്‍കും. നാളെ ഉച്ചകഴിഞ്ഞു 3.30 നു ബോണ്‍മൗത്തിലെ കിന്‍സണ്‍ കമ്മ്യൂണിറ്റി ഹാളില്‍ അരങ്ങേറുന്ന മഴവില്‍ സംഗീതത്തിലും വില്‍സ്വരാജിന്റെ സ്വരമാധുര്യം നുകരാന്‍ സാധിക്കും.

ന്യൂകാസിലിലും സ്വിന്‍ഡനിലും ഗ്ലോസ്റ്ററിലും വൈവിധ്യമാര്‍ന്ന രീതിയില്‍ സംഗീത സായാഹ്നങ്ങള്‍ അരങ്ങേറും. ഇത് കൂടാതെ ചില സ്വകാര്യ പരിപാടികളിലും പങ്കെടുത്തു ജൂലൈ ആദ്യ പകുതിയോടെയാകും നാട്ടിലേക്ക് മടങ്ങുക. തന്റെ തിരക്കേറിയ ജീവിതത്തിലെ പല പരിപാടികളും മാറ്റി വച്ചാണ് വില്‍സ്വരാജ് യുകെ മലയാളികളെ സംഗീതത്തില്‍ ആറാടിക്കാന്‍ എത്തിച്ചേര്‍ന്നിരിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.

പരിപാടി നടക്കുന്ന ഹാളുകളിലും ടിക്കറ്റുകള്‍ ലഭ്യമാകുന്നതായിരിക്കും എന്ന് ബെറ്റര്‍ ഫ്രെയിംസിന് വേണ്ടി രാജേഷ് നടേപ്പിള്ളി അറിയിച്ചു. ഈ പ്രോഗ്രാം സ്പോണ്‍സര്‍ ചെയ്യുന്നത് യുകെയിലെ പ്രഗല്‍ഭരായ മോര്‍ട്ട്‌ഗേജ് & ഇന്‍ഷുറന്‍സ് സ്ഥാപനമായ ഇന്‍ഫിനിറ്റി ഫിനാന്‍ഷ്യല്‍സ് ലിമിറ്റഡും നെപ്റ്റിയൂണ്‍ ട്രാവല്‍ ലിമിറ്റഡും ലണ്ടന്‍ മലയാളം റേഡിയോയും ചേര്‍ന്നാണ്.

വിശദ വിവരങ്ങള്‍ക്കും പ്രവേശന പാസിനുമായി ബന്ധപ്പെടുക:

രാജേഷ് നടേപ്പിള്ളി: 00447951263954
രാജേഷ് പൂപ്പാറ: 00447846934328