ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിലെ വടക്കൻ മേഖലകളിൽ ശക്തമായ കാറ്റിനെ തുടർന്ന് ഗതാഗത തടസ്സങ്ങൾ ഉണ്ടാകാമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നൽകി. സ്കോട്ട് ലൻഡ്, നോർത്തേൺ അയർലൻഡ്, നോർത്ത് ഇംഗ്ലണ്ട്, നോർത്ത് വെയിൽസ്, നോർത്ത് മിഡ്‌ലാൻഡ്സ് എന്നിവിടങ്ങളിൽ വ്യാഴാഴ്ച ‘യെല്ലോ’ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ചില ഭാഗങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 മൈൽ വരെ വേഗതയുള്ള കാറ്റും ചിലപ്പോൾ 70 മൈൽ വരെ എത്തുന്ന ശക്തമായ കാറ്റും ഉണ്ടാകാമെന്ന് അധികൃതർ അറിയിച്ചു. കനത്ത മഴയോടുകൂടിയ തണുത്ത കാറ്റ് ദക്ഷിണ ഭാഗത്തേയ്ക്ക് നീങ്ങുന്നതടോയാണ് ഈ സാഹചര്യം ഉടലെടുക്കുന്നത് .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സ്കോട്ട് ലൻഡിലും നോർത്തേൺ അയർലൻഡിലും രാവിലെയാണ് ഏറ്റവും ശക്തമായ കാറ്റ് അനുഭവപ്പെടുക. ഇതോടെ ഫെറി സർവീസുകൾ ഉൾപ്പെടെ ചില ഗതാഗത സംവിധാനങ്ങളിൽ മാറ്റങ്ങളും റദ്ദാക്കലുകളും ഉണ്ടാകാമെന്നാണ് മുന്നറിയിപ്പ് നൽകപ്പെട്ടിട്ടുണ്ട് . നോർത്ത് ഇംഗ്ലണ്ട്, നോർത്ത് വെയിൽസ് മേഖലകളിൽ ഉച്ചകഴിഞ്ഞ് കാറ്റ് ശക്തമാകുമെന്നും ഉയരം കൂടിയ വാഹനങ്ങൾക്ക് യാത്രാ ബുദ്ധിമുട്ടാകാമെന്നും അധികൃതർ പറഞ്ഞു. എം6, എ68, എ1 എന്നീ പ്രധാന റോഡുകളിൽ ഡ്രൈവിംഗ് വെല്ലുവിളിയാകാനിടയുണ്ട്.

അതേസമയം ആഴ്ചാവസാനത്തോടെ ബ്രിട്ടനിലെ മലപ്രദേശങ്ങളിൽ മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ട്. സ്കോട്ട് ലൻഡ് ഉൾപ്പെടെ വടക്കൻ പ്രദേശങ്ങളിൽ 200 മീറ്റർ ഉയരത്തിന് മുകളിലുള്ള സ്ഥലങ്ങളിൽ മഞ്ഞ് പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധർ പറഞ്ഞു. ചില ഉയർന്ന മലമേഖലകളിൽ 10 മുതൽ 20 സെന്റിമീറ്റർ വരെ മഞ്ഞ് അടിയാൻ സാധ്യതയുണ്ടെന്നും ശക്തമായ കാറ്റാണ് ഈ കാലാവസ്ഥാ വ്യതിയാനത്തിന് കാരണമെന്നും അധികൃതർ അറിയിച്ചു.