തൊടുപുഴ: തീവ്രവാദം തടയാന്‍ ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കണമെന്ന വിവാദ പരാമര്‍ശവുമായി പി.സി. ജോര്‍ജ് എംഎല്‍എ. മതം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കിയ സുപ്രീംകോടതി വിധിയെ പരാമര്‍ശിച്ചുകൊണ്ടാണ് പി.സി. ജോര്‍ജ് തൊടുപുഴയിലെ ഹൈറേഞ്ച് റൂറല്‍ സൊസൈറ്റിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വിവാദ പരാമര്‍ശം ഉയര്‍ത്തിയത്.

2030 ഓടെ രാജ്യത്തെ മുസ്ലീം രാഷ്ട്രമാക്കി മാറ്റാന്‍ ചില സംഘടനകള്‍ ശ്രമം നടത്തിയിരുന്നുവെന്നും നോട്ട് നിരോധനം മൂലമാണ് അത് നടക്കാതെ പോയതെന്നും പി.സി. ജോര്‍ജ് പറഞ്ഞു. ‘ഞാന്‍ പറയും സുപ്രീംകോടതി വിധി തെറ്റാണെന്ന്, എങ്ങോട്ട് പോകുന്നുവെന്നാണ് ഞാന്‍ പറഞ്ഞുവരുന്നത്. തെറ്റിധരിക്കരുത്, ഈ പോക്ക് അവസാനിപ്പിക്കണമെങ്കില്‍ ഒറ്റമാര്‍ഗമേയുള്ളു. മഹത്തായ ഭാരതത്തെ ഒരു ഹിന്ദു രാഷ്ട്രമാക്കി പ്രഖ്യാപിക്കണം’ പി.സി. പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM

മതേതര സോഷ്യലിസ്റ്റ് രാഷ്ട്രത്തില്‍ നടന്നുകൊണ്ടിരിക്കുന്ന മതേതരത്വം ഈ രീതിയിലാണ്. ലൗ ജിഹാദ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയത്തിനപ്പുറത്തുള്ള വര്‍ഗീയ നിലപാടുകള്‍ ഇന്ത്യയിലെമ്പാടും നടന്നുകൊണ്ടിരിക്കുന്നുവെന്നും അദേഹം പറഞ്ഞു.