വോക്കിങ് കാരുണ്യയുടെ എൺപത്തിഒന്നാമത് സഹായമായ ഒരു ലക്ഷത്തിഎൺപതിനായിരം രൂപ ഇലഞ്ഞിയിലെ മാണിക്കും കുടുംബത്തിനും കൈമാറി

വോക്കിങ് കാരുണ്യയുടെ എൺപത്തിഒന്നാമത് സഹായമായ ഒരു ലക്ഷത്തിഎൺപതിനായിരം രൂപ ഇലഞ്ഞിയിലെ മാണിക്കും കുടുംബത്തിനും കൈമാറി
December 02 04:07 2020 Print This Article

ഇലഞ്ഞി: വോക്കിങ് കാരുണ്യയുടെ എൺപത്തിഒന്നാമത് സഹായമായ ഒരു ലക്ഷത്തിഎൺപതിനായിരം രൂപ ഇലഞ്ഞിയിലെ മാണിക്കും കുടുംബത്തിനും പ്രമുഖ സാമൂഹിക പ്രവർത്തകനായ ടോം ജോസ് ബ്ലാവത് കൈമാറി. കഴിഞ്ഞ ഇരുപത്തിമൂന്ന് വർഷക്കാലമായി ക്രൂരമായ വിധി ഇലഞ്ഞി പഞ്ചായത്തിൽ ആലപുരത്തു താമസിക്കുന്ന മാണിയെയും കുടുംബത്തെയും വിടാതെ പിടിമുറുക്കിയിട്ട്. കൂലി വേല ചെയ്ത് കുടുംബം പോറ്റിയിരുന്ന മാണി ഇരുപത്തിമൂന്ന് വർഷങ്ങൾക്ക് മുൻപ് മരത്തിൽനിന്ന് വീണു അരക്കു താഴെ തളർന്നു കിടപ്പിലായി. നിരവധി ചികിത്സകൾ ചെയ്‌ത്‌ നോക്കിയെങ്കിലും മാണിക്ക് എഴുന്നേറ്റു നടക്കാനോ പ്രാഥമിക കാര്യങ്ങൾ പോലും പരസഹായമില്ലാതെ ചെയ്യാൻ കഴിയാത്ത അവസ്‌ഥയിലാണ്‌. ആകെയുള്ള 14 സെൻ്റ് സ്ഥാലത്ത് പഞ്ചായത്ത് പണുതുകൊടുത്ത ചെറിയ ഒരു ഭാവനത്തിലാണ് മാണിയും ഭാര്യയും ഏക മകനും താമസിക്കുന്നത്.

എല്ലാ വേദനയിലും കഷ്ടപ്പാടുകളിലും അവരുടെ പ്രതീക്ഷയായിരുന്നു ഇരുപത്തിനാല് വയസ്സുകാരനായ ഏക മകൻ അനീഷ്. അമ്മ കഷ്ടപ്പെട്ടും പലരുടെയും സഹായത്താലും നല്ല ഒരു ഭാവി സ്വപ്നം കണ്ട് ഐ ടി സി പഠിച്ചു പാസ്സായി.അവരുടെ പ്രതിക്ഷകൾ പൂവണിയാൻ പോകുന്നു എന്ന് തോന്നിപ്പിച്ചു കൊണ്ട് അനീഷ് ചെറിയ തോതിൽ ഇലക്ട്രിക്ഷൻ വർക്കും മറ്റ് പണികളും ചെയ്ത്‌ മാണിക്കും അമ്മക്കും തണലായി മുന്നിൽ നില്ക്കുമ്പോൾ വിധിയുടെ വിളയാട്ടമെന്നപോലെ ആ കുടുംബത്തിന്റെ ഭാവി സ്വപ്നമായ അനീഷിനെ ബ്ലഡ് കാൻസറിൻ്റെ രൂപത്തിൽ വിധി പിടിമുറുക്കിയത്. ആകെ പ്രതീക്ഷയായിരുന്ന മകൻ്റെ അസുഖം മാണിയെയും കുടുംബത്തെയും തളർത്തി കളഞ്ഞു.തിരുവനന്തപുരം ആർസിസി യിലെ നീണ്ട ഒരു വർഷത്തെ തുടർച്ചയായ ചികിത്സകൾക്ക് ശേഷം കഴിഞ്ഞ മാസംഅനീഷ് വീട്ടിൽ തിരിച്ചെത്തി. ദീർഘകാലത്തെ മരുന്നും പരിശോധനകളും ഈ കുടുംബത്തെ വലിയൊരു കടക്കെണിയിൽ എത്തിച്ചിരിക്കുകയാണ്. നിവൃത്തികേടുമൂലം തളർന്നുകിടക്കുന്ന മാണി മരുന്നുകൾപോലും വാങ്ങാൻ കഴിയാത്ത അവസ്‌ഥയിലാണ്‌. കാൻസർ രോഗിയായ മകനുതന്നെ ഒരു മാസം മരുന്നിനു പതിനായിരത്തിലധികം രൂപ വേണം. രണ്ടു പേർക്കും കൂടി മരുന്ന് വാങ്ങാൻ പലപ്പോഴും പൈസ തികയാത്തതിനാൽ മകനു വേണ്ടി തൻ്റെ മരുന്നുകൾ പലപ്പോഴും വേണ്ടന്ന് വയ്ക്കയാണ് മാണി.

അനുദിന ജീവിതം തന്നെ മുന്നോട്ട് നയിക്കാൻ കഴിയാത്ത തളർന്നുകിടക്കുന്ന മാണിയും കാൻസർ രോഗിയായ മകനും ജീവിത യാഥാർഥ്യങ്ങക്ക് മുൻപിൽ പകച്ചു നിൽക്കുകയാണ്. ഈ സാഹചര്യത്തിൽ മാണിക്കും കുടുംബത്തിനും ഒരു കൈത്താങ്ങാകാൻ മനസുകാണിച്ച എല്ലാ നല്ലവരായ സുഹൃത്തുക്കൾക്കും വോക്കിങ് കാരുണ്യയുടെ നന്ദി അറിയിക്കുന്നു.

Registered Charity Number 1176202
https://www.facebook.com/…/Woking-Karunya-Charitable…/posts/
Charitties Bank Account Details
Bank Name: H.S.B.C.
Account Name: Woking Karunya Charitable Society.
Sort Code:404708
Account Number: 52287447

കുടുതല്‍വിവരങ്ങള്‍ക്ക്
Jain Joseph:07809702654
Boban Sebastian:07846165720
Saju joseph 07507361048

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles