കടിയങ്ങാട്: ഇത് വെറും വാക്കോ വർത്തമാനമോ അല്ല ഉള്ളു കലങ്ങും തേങ്ങലാണ്. ഏതോ അർത്ഥത്തിൽ നാമറിഞ്ഞിട്ടും അറിയാതെ നമുക്കിടയിൽ ഒറ്റമുറിച്ചെത്തിയിൽ കഷ്ടപ്പാടുകൾ ശീലമാക്കാൻ വിധിക്കപ്പെട്ട പാവങ്ങളാണവർ. കടിയങ്ങാട് പാലത്തിൽനിന്നും ഒരു വിളിപ്പാടകലെ കുളക്കണ്ടത്തിലാണ് സായൂജിന്റെ കൂര. ശരിക്കും വഴിപോലുമില്ലാത്ത ഒരു ആലതന്നെയാണത്. ഈ വരുന്ന കാറ്റും മഴയും കൊണ്ടുപൊയ് ക്കോ എന്ന കോലത്തിൽ ഏഴു സെന്ററിൽ നാലുകാലും ഒരു ഷീറ്റും നമ്മെ കളിയാക്കി നിൽക്കും പോലെ തോന്നും ഒറ്റ കാഴ്ചയിൽ.

സ്കൂളിൽ പഠിക്കുന്ന നല്ല പ്രായത്തിൽ ശരീരം തളർന്നു സംസാരശേഷി നഷ്ടപ്പെട്ട് കിടപ്പിലായതാണ് സായൂജ്. നിരവധി ചികിത്സകൾ പലരുടെയും സഹായങ്ങൾക്കൊണ്ടു ചെയ്‌തെങ്കിലും സായൂജ് ഇന്നും കിടന്ന കിടപ്പിലാണ്. സായൂജിന്റെ ദീർഘകാലത്തെ ചികിത്സകൾ കുമാരനെയും കുടുംബത്തെയും വലിയ കടക്കെണിയിൽ എത്തിച്ചിരിക്കുകയാണ്. കുമാരന്റെ തുച്ഛമായ വരുമാനം കൊണ്ട് കുടുംബം തന്നെ മുൻപോട്ടു തള്ളിനീക്കാൻ കഷ്ടപ്പെടുകയാണ്. സായൂജിന് മരുന്നിനും മറ്റുമായിത്തന്നെ മൂവായിരം രൂപയിൽ പരം ആഴ്ചയിൽ ആവശ്യമാണ്. ചോർന്നൊലിക്കുന്ന കൂരയിൽ കിടക്കുമ്പോഴും മരുന്നും ഭക്ഷണവും മുടങ്ങരുതെ എന്ന ഒറ്റപ്രാർത്ഥന മാത്രമേ കുമാരനും കുടുംബത്തിനുമുള്ളു.

പ്രിയമുള്ളവരേ ഈ കുടുംബത്തിന്റെ നിസഹായാവസ്ഥയിൽ ഒരു ചെറിയ കൈത്താങ്ങാകുവാൻ നമുക്ക് സാധിച്ചാൽ അതൊരുവലിയ പുണ്യമായിരിക്കും. സായൂജിനെയും കുടുംബത്തിനെയും സഹായിക്കുവാൻ സന്മനസുള്ളവർ ജൂലൈ പതിനഞ്ചിന് മുൻപായി വോക്കിങ് കാരുണ്യയുടെ താഴെക്കാണുന്ന അക്കൗണ്ടിലേക്ക് നിങ്ങളാൽ കഴിയുന്ന സഹായം നിക്ഷേപിക്കാവുന്നതാണ്.

Registered Charity Number 1176202
https://www.facebook.com/…/Woking-Karunya-Charitable…/posts/
Charitties Bank Account Details
Bank Name: H.S.B.C.
Account Name: Woking Karunya Charitable Society.
Sort Code:404708
Account Number: 52287447

കുടുതല്‍വിവരങ്ങള്‍ക്ക്
ജെയിൻ ജോസഫ് : 07809702654
ബോബൻ സെബാസ്റ്റ്യൻ : 07846165720
സാജു ജോസഫ് : 07507361048