ന്യൂസ് ഡെസ്ക്, മലയാളം യുകെ
യൂറോമില്ല്യൺസ് ലോട്ടറിയിൽ കോടികൾ നേടിയ വ്യക്തി സംശയാസ്പദമായ ഹിറ്റ്-ആൻഡ്-റൺ അപകടത്തിൽ മരിച്ചു. എസെക്സിൽ സൈക്കിൾ യാത്രയ്ക്കിടെ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ ആന്റണി കാന്റിയാണ് ദിവസങ്ങൾക്കുശേഷം ആശുപത്രിയിൽ മരിച്ചത്.

മേയ് 21-ന് രാവിലെ ടിപ്ട്രീയിൽ സൈക്കിളും കാറും തമ്മിലുണ്ടായ കൂട്ടിയിടിയിലാണ് 30 വയസ്സുള്ള ആന്റണി കാന്റിക്ക് ഗുരുതരമായി പരിക്കേറ്റത്. ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും നാല് ദിവസത്തിന് ശേഷം മരണത്തിന് കീഴടങ്ങി. സംഭവത്തിന് പിന്നാലെ 18-കാരനായ യുവാവിനെ അപകടകരമായ ഡ്രൈവിംഗ്, മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ച് വാഹനം ഓടിക്കൽ, അപകടസ്ഥലത്ത് നിന്ന് രക്ഷപ്പെടൽ എന്നീ കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്തെങ്കിലും അന്വേഷണം തുടരുകയാണ്.

2020ലെ കോവിഡ് ലോക്ക്ഡൗൺ കാലത്ത് ഹൃദയാഘാതം വന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ജീവൻ രക്ഷിക്കാൻ സിപിആർ നൽകിയ വ്യക്തിയെന്ന നിലയിലും ആന്റണി കാന്റി ശ്രദ്ധ നേടിയിരുന്നു. അതേ വർഷം തന്നെ പങ്കാളിയായ കേറ്റി സുള്ളിവനൊപ്പമാണ് ഇയാൾ ഒരു മില്യൺ പൗണ്ടിന്റെ യൂറോമില്ല്യൺസ് സമ്മാനം നേടിയത്. വലിയ സമ്മാനം നേടിയ ശേഷവും ജോലി ഉപേക്ഷിക്കില്ലെന്ന് പറഞ്ഞിരുന്ന കാന്റിയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾക്കായി സിസിടിവി, ഡാഷ്ക്യാം ദൃശ്യങ്ങൾ അടക്കമുള്ള തെളിവുകൾ അന്വേഷിക്കുകയാണ് പൊലീസ്.











Leave a Reply