ന്യൂസ് ഡെസ്ക്, മലയാളം യുകെ
രണ്ട് കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് കുട്ടികളുടെ അമ്മയെ കൊലപാതക കേസിൽ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാവിലെ 7.30 ഓടെ വെസ്റ്റ് മിഡ്ലാൻഡ്സ് ആംബുലൻസ് സർവീസ് അറിയിച്ച വിവരത്തെ തുടർന്ന് പൊലീസ് വീട്ടിലെത്തിയപ്പോൾ കുട്ടികളെ മരിച്ച നിലയിലാണ് കണ്ടെത്തിയത്.
ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രത്യേകമായി പരിശീലനം നേടിയ ഉദ്യോഗസ്ഥർ ബന്ധുക്കൾക്ക് പിന്തുണ നൽകുകയാണെന്നും പൊലീസ് അറിയിച്ചു.
സ്റ്റാഫോർഡ് സ്വദേശിയായ 43 വയസ്സുകാരിയായ സ്ത്രീയെ കൊലപാതക കേസിൽ പിടികൂടിയതായും ഇപ്പോൾ കസ്റ്റഡിയിലാണെന്നും പൊലീസ് അറിയിച്ചു. കുട്ടികളുടെ പ്രായം ഇതുവരെ പുറത്തുവിട്ടിട്ടില്ല. സംഭവം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും പൊതുജനങ്ങൾക്ക് ഭീഷണി ഇല്ലെന്നുമാണ് ഡിറ്റക്ടീവ് ഇൻസ്പെക്ടർ കിർസ്റ്റി ഓൾഡ്ഫീൽഡ് വ്യക്തമാക്കിയത്.
Leave a Reply