കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ 19 കിലോ കഞ്ചാവുമായി യുവതിയെ റെയിൽവേ പൊലീസും ആർപിഎഫും ചേർന്ന് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാളിലെ നോർത്ത് പർഗനാസ് സ്വദേശിനിയായ മിനോതി സർദാറാണ് പിടിയിലായത്. ചെന്നൈ–മംഗളൂരു എക്സ്പ്രസ് ട്രെയിനിന്റെ ജനറൽ കോച്ചിൽ നടത്തിയ പരിശോധനയിലാണ് രണ്ട് ബാഗുകളിലായി കടത്തിക്കൊണ്ടുവന്ന കഞ്ചാവ് കണ്ടെത്തിയത്.

ആന്ധ്രപ്രദേശിൽ നിന്ന് ട്രെയിൻ മാർഗം കേരളത്തിലേക്ക് എത്തിച്ചതാണ് കഞ്ചാവെന്ന പ്രാഥമിക നിഗമനത്തിലാണ് അന്വേഷണസംഘം. പ്രതി മുമ്പും കോഴിക്കോട്ടേക്ക് ലഹരിവസ്തുക്കൾ എത്തിച്ചിട്ടുണ്ടെന്ന സൂചനകൾ ലഭിച്ചതായും ഉദ്യോഗസ്ഥർ അറിയിച്ചു. പിടിച്ചെടുത്ത കഞ്ചാവിന്റെ ഉറവിടവും വിതരണ ശൃംഖലയും കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കഴിഞ്ഞ ആഴ്ച കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ 18 കിലോ കഞ്ചാവുമായി രണ്ട് ബംഗാൾ സ്വദേശികൾ അറസ്റ്റിലായിരുന്നു. അന്നും ചെന്നൈ–മംഗളൂരു ട്രെയിനിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ഈ കേസും ഞായറാഴ്ച അറസ്റ്റിലായ മിനോതി സർദാറും തമ്മിൽ ബന്ധമുണ്ടോയെന്ന കാര്യം പൊലീസ് പരിശോധിച്ചുവരികയാണ്.