വിവാഹം കഴിഞ്ഞ് ഒരു മാസം തികയും മുന്‍പേ ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയ ഭാര്യ തൂങ്ങിമരിച്ചു. വധശ്രമം പരാജയപ്പെടുകയും ക്വട്ടേഷന്‍ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്യുകയും അന്വേഷണം തന്നിലേയ്ക്ക് എത്തുമെന്ന് അറിഞ്ഞതോടെയാണ് 21കാരിയായ കമ്പം സ്വദേശി ഭുവനേശ്വരി വീടിനുള്ളില്‍ തൂങ്ങിമരിച്ചത്.

കഴിഞ്ഞ നവംബര്‍ 10-നായിരുന്നു കേബിള്‍ ടിവി ജീവനക്കാരനായ ഗൗത(24)വുമായി ഭുവനേശ്വരിയുടെ വിവാഹം നടന്നത്. പോലീസില്‍ ജോലിയില്‍ ചേരാന്‍ ഭുവനേശ്വരി പരിശീലനം നേടിയിരുന്നു. ഇതിനിടെയാണ് വിവാഹം നടത്തിയത്. വിവാഹത്തോടെ ജോലിയ്ക്ക് പോകാന്‍ കഴിയില്ലന്ന് വ്യക്തമായതോടെയാണ് ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ സംഘത്തെ സമീപിച്ചത്.

കുളത്തിലേയ്ക്ക് കാര്‍ തലകീഴായി മറിഞ്ഞു; മരണത്തോട് മല്ലടിച്ച അമ്മയെയും മകനെയും ജീവിതത്തിലേയ്ക്ക് പിടിച്ചുകയറ്റി ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍, രക്ഷകരുടെ പഴ്‌സ് അടിച്ചുമാറ്റി വഴിപോക്കരും!

കമ്പം പോലീസ് നടത്തിയ അന്വേഷണത്തില്‍ ക്വട്ടേഷന്‍ സംഘത്തിലെ ആന്റണി (20) ക്ക് പുറമേ പ്രദീപ് (35) മനോജ് കുമാര്‍ (20) ആല്‍ബര്‍ട്ട് (28) ജയ സന്ധ്യ (18) എന്നിവര്‍ പിടിയിലായി. ഇവര്‍ പിടിയിലായതോടെ അന്വേഷണം തന്നിലേക്ക് എത്തുമെന്ന് വ്യക്തമായതോടെയാണ് ഭുവനേശ്വരി വീടിനുള്ളില്‍ ആത്മഹത്യ ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് പണയംവെച്ച സ്വര്‍ണ്ണം പോലീസ് കണ്ടെത്തി.

‘മലപ്പുറം ഒരുപാട് മാറി മക്കളേ, ലീഗിപ്പോൾ വെറും ലീഗാണ് ഞമ്മക്ക്’; മുസ്ലിം ലീഗ് തകർത്ത വെയ്റ്റിങ് ഷെഡ് അതേ സ്ഥലത്ത് സ്ഥാപിച്ച് സിപിഎം; വീഡിയോ പങ്കുവെച്ച് പിവി അൻവർ

കൊലപ്പെടുത്താനുള്ള ഭുവനേശ്വരിയുടെ ശ്രമം ഇങ്ങനെ;

മുമ്പേ പരിചയമുണ്ടായിരുന്ന തേനി അനുമന്ധംപെട്ടി സ്വദേശിയായ നിരഞ്ജന്‍ എന്ന ആന്റണിയെ സമീപിച്ചു. മൂന്നുപവന്റെ നെക്ലേസ് പണയംവെച്ച് ലഭിച്ച 75000 രൂപയും ഇയാള്‍ക്ക് നല്‍കി പദ്ധതി തയ്യാറാക്കി. ഇരുവരും തീരുമാനിച്ചതനുസരിച്ച് ഈ മാസം രണ്ടാം തീയതി ഭുവനേശ്വരി ഭര്‍ത്താവിനെയും കൂട്ടി സ്‌കൂട്ടറില്‍ കുമളി, തേക്കടി എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. തിരികെ പോകും വഴി കാഴ്ചകള്‍ കാണുന്നതിനായി ഇരുവരും സ്‌കൂട്ടര്‍ റോഡരികില്‍ നിര്‍ത്തി അല്പദൂരം നടന്നു. തിരികെ സ്‌കൂട്ടറിനടുത്ത് എത്തിയപ്പോള്‍ ടയര്‍ പഞ്ചറായതായി കാണപ്പെട്ടതോടെ വാഹനം തള്ളിക്കൊണ്ടായി ഗൗതമിന്റെ നടത്തം.

മുന്‍കൂട്ടി തീരുമാനിച്ച പ്രകാരം ഈ സമയത്ത് കാറില്‍ എത്തിയ ക്വട്ടേഷന്‍ സംഘം സ്‌കൂട്ടറില്‍ ഇടിച്ചെങ്കിലും ഗൗതമിനെ കൊലപ്പെടുത്താനായില്ല. വാഹനം നിര്‍ത്തി ഇറങ്ങിയ സംഘം ഗൗതമിനെ മര്‍ദ്ദിച്ചെങ്കിലും മറ്റു വാഹനങ്ങള്‍ എത്തിയതോടെ വഴിയില്‍ ഉപേക്ഷിച്ച് കടന്നു.