വീടിന് തീ വച്ച ശേഷം മുറ്റത്ത് കസേരയിട്ട് ഇരുന്ന് പുസ്തകം വായിച്ച് തീ പടരുന്നത് നോക്കി ആസ്വദിക്കുന്ന സ്ത്രീയുടെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. അമേരിക്കയിലെ സിസിൽ കൗണ്ടിയിലുള്ള മേരിലാൻഡിലാണ് ഈ വിചിത്ര സംഭവം. അയൽവാസികൾ പകർത്തി ദൃശ്യങ്ങളാണ് ഇപ്പോൾ വലിയ വാർത്തയാകുന്നത്. വീടിന് തീപിടിക്കുമ്പോൾ യാതൊരു ഭാവവ്യത്യാസവുമില്ലാതെ പുൽത്തകിടിയിൽ അതു നോക്കി ആസ്വദിക്കുകയാണ് ഇവർ.

വീടിനുള്ളിൽ നിന്നും ഒരാളെ പ്രദേശവാസികൾ രക്ഷപ്പെടുത്തുന്നതും വിഡിയോയിൽ കാണാം. യുവതി തന്നെ വീടിന് പലഭാഗത്തായി തീ വച്ച ശേഷം മാറി ഇരുന്ന് ആസ്വദിക്കുകയാണെന്നാണ് ഉയരുന്ന ആരോപണം. ഗാലി മെറ്റവാലി എന്ന 47കാരിയെ പൊലീസ് അറസ്റ്റ് ചെയ്തതായും റിപ്പോർട്ടുകളുണ്ട്. ചില തർക്കങ്ങളാണ് ഇവരെ വീടിന് തീ ഇടാൻ പ്രേരിപ്പിച്ചത്.ഇവർ ഈ വീട്ടിൽ വാടകയ്ക്ക് താമസിക്കുക ആയിരുന്നെന്നും ഇവർക്ക് ചില മാനസിക പ്രശ്നങ്ങളുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

  ഛേത്രിയുടെ ഡബിൾ ഗോൾ, ലോക കപ്പ് യോഗ്യതാ റൗണ്ടില്‍ ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ മൂന്നാമത്...