ഭര്‍ത്താവിന്റെ അറവ് ശാലയ്ക്കകത്ത് യുവതിയെ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പരപ്പനങ്ങാടി പഴയകത്ത് നിസാമുദീന്റെ ഭാര്യ റഹീന ( 30 ) യാണ് മരിച്ചത്. മാംസ വ്യാപാരിയായ നിസാമുദീന്റെ അഞ്ചുപുരയിലുള്ള അറവുശാലയ്ക്കകത്താണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിന് ശേഷം നിസാമുദീനെ കാണാതായിട്ടുണ്ട്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം നിസാമുദീന്‍ ഒളിവില്‍ പോയെന്നാണ് പൊലീസിന്റെ നിഗമനം. ഞായറാഴ്ച പുലര്‍ച്ചെ നാലോടെ ജോലിക്കായി കടയിലെത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് അവര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ