നടി ആക്രമിക്കപ്പെട്ട കേസില്‍ മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിനിമയിലെ വനിതകളുടെ കൂട്ടായ്മ വിമണ്‍ ഇന്‍ സിനിമ കളക്ടീവ്. കേസില്‍ പോലീസിന് ലഭിച്ച ദൃശ്യങ്ങള്‍ സംബന്ധിച്ച് വരുന്ന വാര്‍ത്തകള്‍ മാധ്യമമൂല്യങ്ങളുടെ ലംഘനമാണെന്നും വായനക്കാരെ ത്രസിപ്പിച്ച് വാര്‍ത്ത കച്ചവടം ചെയ്യുന്നവര്‍ മാന്യതയോടെ വിഷയം കൈകാര്യം ചെയ്തില്ലെന്നില്‍ നിയമനടപടി കൈക്കൊള്ളുമെന്നും അവര്‍ താക്കീത് നല്‍കി. ഇക്കാര്യത്തില്‍ സര്‍ക്കാരും പൊലീസും ജാഗ്രത പാലിക്കണമെന്നും വിമണ്‍ ഇന്‍ സിനിമ കളക്ടീവ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം :

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

‘നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പോലീസിനു ലഭിച്ച ദൃശ്യങ്ങളെ സംബന്ധിച്ച് പത്രങ്ങളിലും ടെലിവിഷനിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും വരുന്ന വാര്‍ത്തകള്‍ മാധ്യമ പ്രവര്‍ത്തനത്തിന്റെ മൂല്യങ്ങളുടെ ലംഘനമാണ്. വായനക്കാരെ ത്രസിപ്പിച്ച് വാര്‍ത്ത കച്ചവടം ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ മാന്യതയോടെയും മര്യാദയോടെയും ഈ വിഷയത്തെ കൈകാര്യം ചെയ്യുന്നില്ലാ എങ്കില്‍ അത്തരം റിപ്പോര്‍ട്ടുകള്‍ക്കും മാധ്യമ സ്ഥാപനങ്ങള്‍ക്കുമെതിരേ ഞങ്ങള്‍ക്ക് നിയമ നടപടികള്‍ സ്വീകരിക്കേണ്ടി വരും. ഒപ്പം സര്‍ക്കാരും പോലീസ് സംവിധാനങ്ങളും ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കണം എന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നു.’