പത്തനംതിട്ട∙ കന്യാസ്ത്രീകളെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന പരാതിയില്‍ യൂട്യൂബർ സാമുവൽ കൂടലിനെതിരെ വനിത കമ്മിഷന്‍ കേസെടുത്തു. സാമുവലിനെതിരെ 139 പരാതികളാണ് വനിത കമ്മീഷന് ലഭിച്ചത്. സ്ത്രീകളുടെ പരസ്യ പ്രതിഷേധം നേരിടേണ്ടി വന്ന യൂട്യൂബർ വിജയ് പി. നായർക്കെതിരെ ഉയർന്ന സമാന ആരോപണമാണ് സാമുവൽ കൂടലിനെതിരെയും ഉയർന്നിരിക്കുന്നത്.

പത്തനംതിട്ട കലത്തൂർ സ്വദേശിയായ സാമുവൽ യൂട്യൂബ് ചാനലിലൂടെയും ഫെയ്സ്ബുക്കിലൂടെയും വൈദികരെയും കന്യാസ്ത്രീകളെയും ലൈംഗികമായി അധിക്ഷേപിച്ചെന്നാണ് പരാതി. ആദ്യം നൽകിയ പരാതി വനിത കമ്മീഷൻ ഗൗരവമായി എടുക്കാതെ വന്നതോടെ പരാതികൾ കൂട്ടത്തോടെയെത്തി. വിവിധ ജില്ലകളിൽ നിന്നായി 139 പരാതികളാണ് ലഭിച്ചത്. ഇതോടെ കേസെടുത്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സൈബർ നിയമത്തിന്റെ പരിധിയിൽ വരുമോയെന്നറിയാൻ നിയമോപദേശം തേടിയിരിക്കുകയാണ് വനിത കമ്മീഷൻ. വിജയ് പി.നായർക്കെതിരെ ഉണ്ടായ അതേ നടപടി ഈ കേസിലും വേണമെന്നാണ് പരാതിക്കാരുടെ ആവശ്യം.