മൂന്നുവര്ഷം അടിമയെ പോലെ വീട്ടില്‍ ജോലിയ്ക്ക് നിന്ന പെണ്‍കുട്ടിയ്ക്ക് ആകെ നല്‍കിയ ശമ്പളം 576 രൂപ. കൂടെ എണ്ണിയാല്‍ ഒടുങ്ങാത്ത ക്രൂരമര്‍ദനം പതിവ്. ശമ്പളം നൽകാത്തത് മാത്രമല്ല, ജോലിക്കാരിയുടെ മുടി മുറിച്ച് കളയുകയും, മുറിയിൽ പൂട്ടിയിട്ട് മർദ്ദിക്കുകയും ചെയ്യുമായിരുന്നു ആ വീട്ടമ്മ. മറ്റെവിടെയും അല്ല കേരളത്തില്‍ തന്നെ സംഭവം.എന്നാൽ സഹികെട്ട് വീട് വിട്ട് പുറത്തു പോയ പെൺകുട്ടിയെ മോഷണകഥ ചമച്ച് പോലീസിനെ കൊണ്ട് പിടിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു ഈ വീട്ടമ്മ !!

കളമശ്ശേരിയിലെ ചങ്ങമ്പുഴ നഗറിലാണ് ഈ സംഭവങ്ങൾ അരങ്ങേറിയത്.തന്നെയും മകളെയും മുറിയിൽ പൂട്ടിയിട്ട് വീട്ടിലുണ്ടായിരുന്ന 30 പവൻ സ്വർണ്ണം മോഷ്ടിച്ചുവെന്നാണ് റോഷനി എന്ന വീട്ടമ്മ പോലീസില്‍ പരാതി നല്‍കിയത്. അന്വേഷണത്തെ തുടർന്ന് വീട്ടിൽ നിന്നും പുറത്ത് കടന്ന പെൺകുട്ടിയെ ഞാറയ്ക്കലിൽ നിന്നും കണ്ടെത്തി. പെൺകുട്ടി അലഞ്ഞുതിരിഞ്ഞ് രാത്രി ഞാറയ്ക്കലിൽ എത്തി. അവിടെ ഒരു വീട്ടിൽ ദാഹജലം ചോദിച്ചു ചെന്ന പെൺകുട്ടി അവശയായിരുന്നു. ഇതുകണ്ട വീട്ടുകാർ പൊലീസിൽ വിവരമറിയിച്ചു. ഇതോടെയാണ് പോലീസ് കേസിന്റെ സത്യാവസ്ത മനസ്സിലാക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നഷ്ടപ്പെട്ടുവെന്നു പറയുന്ന ആഭരണം വീട്ടിലെ കട്ടിലിനടിയിൽ നിന്നു കണ്ടെടുത്തതായും പൊലീസ് പറഞ്ഞു. സഹികെട്ട് വീടുവിട്ടുപോകാൻ തുനിഞ്ഞപ്പോൾ പൊലീസിനെക്കൊണ്ടു പിടിപ്പിക്കുമെന്ന് വീട്ടമ്മ ഭീഷണിപ്പെടുത്താറുണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് വീട് വിട്ട് പോയപ്പോൾ വീട്ടുകാരുടെ മൊബൈൽ ഫോണുകൾ കൊണ്ടുപോയതെന്നും പെൺകുട്ടി പോലീസിനോട് പറഞ്ഞു.പെൺകുട്ടിയെ മർദിച്ചതിനും കള്ളപ്പരാതി നൽകിയതിനും ചങ്ങമ്പുഴ നഗർ ഐശ്വര്യയിൽ റോഷ്‌നി നായർക്കെതിരെ (45) കേസെടുത്തതായി പോലീസ് പറഞ്ഞു.