ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ വിരാട് കൊഹ്ലിക്ക് ലോകകപ്പ് സെമിഫൈനല്‍ കളിക്കാന്‍ സാധിക്കില്ലെന്ന് സൂചന. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ അമ്പയറോട് അനാവശ്യമായി അപ്പീല്‍ ചെയ്തതിന് വിലക്ക് ലഭിക്കുമെന്നാണ് പറയുന്നത്.

എന്നാല്‍ ഇക്കാര്യത്തില്‍ ഇത് വരെ ഔദ്യോഗികമായ സ്ഥിരീകരണമൊന്നും തന്നെ വന്നിട്ടില്ല. ശ്രീലങ്കക്കെതിരായ മത്സരവും നിര്‍ണായകമാണ്. കഴിഞ്ഞ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ വിജയിച്ചതോടെ ഇന്ത്യ ലോകകപ്പ് സെമി ഉറപ്പാക്കി കഴിഞ്ഞു. ഇനി ശ്രീലങ്കയുമായി മാത്രമാണ് ഇന്ത്യക്ക് മത്സരമുള്ളത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ സൌമ്യ സര്‍ക്കാരിന്റെ വിക്കറ്റിന് വേണ്ടിയാണ് കോഹ്‌ലി അനാവശ്യമായി വാദിച്ചത്. ഷമി എറിഞ്ഞ പന്ത്രണ്ടാം ഓവറില്‍ ഇന്ത്യ എല്‍ബിഡബ്ല്യൂവിനായി അപ്പീല്‍ ചെയ്തു. എന്നാല്‍ അമ്പയര്‍ ഇത് അനുവദിച്ചില്ല.

ഡിആര്‍എസില്‍ പന്ത് ബാറ്റില്‍ തട്ടിയെന്ന് മനസ്സിലാക്കി ഇന്ത്യക്ക് വിക്കറ്റ് അനുവദിച്ചില്ല. റിവ്യൂവും ഇന്ത്യക്ക് നഷ്ടമായി. ഒടുവില്‍ പന്ത് പാഡിലാണ് ആദ്യം തട്ടിയതെന്ന വാദവുമായി ഇന്ത്യന്‍ നായകന്‍ വീണ്ടും ശക്തമായി വാദിച്ചു. അമ്പയറുടെ അന്തിമ തീരുമാനത്തെ ചോദ്യം ചെയ്തത് നടപടി വിളിച്ച് വരുത്തിയേക്കാവുന്ന കുറ്റമാണ്.