ഇറാനിൽ ഒരു മനുഷ്യൻ കുളിക്കാതെ ജീവിക്കാൻ തുടങ്ങിയിട്ട് 67 വർഷങ്ങളായി. 87–കാരനായ അമൗ ഹാജിയാണ് വിചിത്ര ജീവിതം നയിക്കുന്നത്. ചാരത്തിലും ചെളിയലും പുതഞ്ഞ ശരീരവുമായി ജീവിക്കുന്ന ഹാജിയെക്കണ്ടാൽ ചിലപ്പോൾ പ്രതിമയാണെന്ന് പോലും തെറ്റിദ്ധരിച്ചേക്കാം.
വെള്ളത്തിനോടുള്ള ഭയമാണ് ഹാജിയെ 7 പതിറ്റാണ്ടുകളോളം കുളിക്കാത്ത മനുഷ്യനാക്കിയത്. കുളിച്ചാൽ തനിക്ക് സുഖമില്ലാതെ ആകുമെന്നും വൃത്തി തന്നെ രോഗിയാക്കുമെന്നുമാണ് ഹാജി വിശ്വസിക്കുന്നത്.
ചത്ത് ചീഞ്ഞ മൃഗമാംസമാണ് ഹാജിയുടെ പ്രിയഭക്ഷണം. പുകവലിക്ക് അടിമയാണ് ഹാജി. പക്ഷേ വലിക്കുന്നത് ലഹരിയല്ല. മറിച്ച് മൃഗങ്ങളുടെ ഉച്ഛിഷ്ടം പൈപ്പിനുള്ളിൽ നിറച്ച് പുകച്ചാണ് വലിക്കുന്നത്. ഇറാനിലെ ഒറ്റപ്പെട്ട ദ്വീപിലാണ് ഹാജി വർഷങ്ങളായി ജീവിച്ചു പോരുന്നതെന്നാണ് ഇറാൻ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ശൈത്യകാലത്ത് തണുപ്പിൽ നിന്ന് രക്ഷനേടാൻ ഹെൽമറ്റ് ധരിക്കും.മണ്ണിൽ കുഴിയുണ്ടാക്കിയാണ് കഴിയുന്നത്. അതിലൂടെ കടന്നുപോകുന്ന വാഹനങ്ങളുടെ കണ്ണാടിയിൽ നോക്കി തന്റെ സൗന്ദര്യവും അദ്ദേഹം ആസ്വദിക്കും. മുടി വളരുമ്പോൾ അവ തീയിട്ട് കരിക്കുകയാണ് ചെയ്യാറുള്ളത്.
Leave a Reply