വ​ര​ക​ൾ​കൊ​ണ്ടെ​ഴു​തി വി​സ്മ​യം തീ​ർ​ത്ത മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക്ക് അം​ഗീ​കാ​രം. ലോ​ക കൈ​യെ​ഴു​ത്ത് മ​ത്സ​ര​ത്തി​ലാ​ണ് ക​ണ്ണൂ​ർ കു​ടി​യാ​ന്മ​ല സ്വ​ദേ​ശി​നി ആ​ൻ​മ​രി​യ ബി​ജു ഒ​ന്നാം​സ്ഥാ​നം സ്വ​ന്ത​മാ​ക്കി​യ​ത്. ന്യൂ​യോ​ർ​ക് ആ​സ്ഥാ​ന​മാ​യ ഹാ​ൻ​ഡ് റൈ​റ്റി​ങ് ഫോ​ർ ഹ്യു​മാ​നി​റ്റി​യാ​ണ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്. 13-19 പ്രാ​യ​മു​ള്ളവരു​ടെ ആ​ർ​ട്ടി​സ്​​റ്റി​ക്​ വി​ഭാ​ഗ​ത്തി​ലാ​ണ് ആ​ൻ​മ​രി​യ​ക്ക് സ​മ്മാ​നം ല​ഭി​ച്ച​ത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ചെ​മ്പേ​രി നി​ർ​മ​ല ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി​യാ​ണ്. പ്രൈ​മ​റി ക്ലാ​സി​ലെ അ​ധ്യാ​പി​ക​മാ​രാ​ണ് കാ​ലി​ഗ്ര​ഫി​യി​ൽ പ്രാ​ഥ​മി​ക പ​രി​ശീ​ല​നം ന​ൽ​കി​യ​ത്. ക​ഴി​ഞ്ഞ ലോ​ക്​​ഡൗ​ണി​ൽ വീ​ട്ടി​ലി​രു​ന്ന​പ്പോ​ഴാ​ണ് കൂ​ടു​ത​ൽ സ​മ​യം കാ​ലി​ഗ്ര​ഫി​ക്കാ​യി ചെ​ല​വ​ഴി​ച്ച​തെ​ന്ന് ആ​ൻ​മ​രി​യ പ​റ​ഞ്ഞു.വി​വി​ധ ത​രം പേ​ന​ക​ളും പെ​ൻ​സി​ലു​ക​ളു​മു​പ​യോ​ഗി​ച്ചാ​ണ് വ​ര​ക​ൾ രൂ​പ​പ്പെ​ടു​ത്തി​യ​ത്. ജൂ​ണി​ലാ​ണ് ഓ​ൺ​ലൈ​ൻ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ലി​ങ്ക് ല​ഭി​ച്ച​ത്. കു​ടി​യാ​ൻ​മ​ല​യി​ലെ ച​ന്ദ്ര​ൻ​കു​ന്നി​ൽ ബി​ജു ജോ​സി​െൻറ​യും സ്വ​പ്ന ഫ്രാ​ൻ​സി​സി​െൻറ​യും മ​ക​ളാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: അ​ല​ൻ, അ​മ​ൽ.