ബാലികാദിനത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത മകളുടെ ഫോട്ടോയില്‍ അശ്ലീലപരാമര്‍ശം നടത്തിയ സംഭവം വലിയ ചര്‍ച്ചയായി മാറിയിരുന്നു. സംഭവത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരി ലക്ഷ്മി രാജീവ്.

താങ്കളും ബിജെപിയും മാത്രം വളര്‍ത്തിയ അശ്ലീല സംസ്‌കാരമാണ് താങ്കളുടെ മകളുടെ നേരെ തിരിഞ്ഞിരിക്കുന്നതെന്ന് കെ സുരേന്ദ്രനോട് ലക്ഷ്മി രാജീവ് പറഞ്ഞു. മോളെ ചീത്ത പറഞ്ഞ ആളിനെ അറസ്റ്റ് ചെയ്യിക്കണം സുരേന്ദ്രന്‍. അസഭ്യവും അശ്ലീലവും അസംബന്ധവും വിളമ്പി ഓടിക്കാന്‍ ശ്രമിക്കുന്ന സ്ത്രീകളും ആരുടെയെങ്കിലും മകളോ, ഭാര്യയോ അമ്മയോ ആണെന്ന് അണികളോട് പറയണമെന്നും ലക്ഷ്മി രാജീവ് ആവശ്യപ്പെട്ടു.

”ആയിരക്കണക്കിന് വ്യാജ അക്കൗണ്ടുകളില്‍ നിന്ന് , വിശ്വാസത്തിന്റെ പേരില്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ട നൂറുകണക്കിന് മനുഷ്യരുടെ അക്കൗണ്ടുകളില്‍ നിന്ന് അസഭ്യവും അശ്ലീലവും മാത്രം സംസാരിക്കുന്ന ബിജെപി സംഘപരിവാര്‍ അണികളില്‍ നിന്ന്, ബിന്ദു അമ്മിണിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ ക്രൂരതയില്‍ നിന്ന് വോട്ടു തേടി – ഇതുവരെ അതേക്കുറിച്ചു ഒന്നും ഒരക്ഷരം പോലും മിണ്ടാത്ത ഒരു ബിജെപിയുടെ സംസ്ഥാന അധ്യക്ഷന് ഇത്രയും നിഷ്‌കളങ്കമായി ചിരിക്കുന്ന ഒരു മകള്‍ ഉണ്ടെന്നു അറിഞ്ഞതില്‍ സന്തോഷം. ഞാന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട് ഇവരുടെ വീട്ടിലുള്ള സ്ത്രീകളെക്കുറിച്ചും.”- ലക്ഷ്മി രാജീവ് പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

”മോളെ ചീത്ത പറഞ്ഞ ആളിനെ അറസ്റ്റ് ചെയ്യിക്കണം സുരേന്ദ്രന്‍. അതുപോലെ അണികളോട് പറയണം നിങ്ങള്‍ അസഭ്യവും അശ്ലീലവും?അസംബന്ധവും വിളമ്പി ഓടിക്കാന്‍ ശ്രമിക്കുന്ന സ്ത്രീകളും ആരുടെ എങ്കിലും മകളോ, ഭാര്യയോ അമ്മയോ ഒക്കെ ആണെന്ന്. ഇത്തരമൊരു ഫോട്ടോ മകളോടൊപ്പം സൈബര്‍ ലോകത്ത് ഇടാന്‍ ഞങ്ങള്‍ക്ക് സാധിക്കില്ല സുരേന്ദ്രന്‍. തക്കം കിട്ടിയാല്‍ താങ്കളുടെ സംഘപരിവാര്‍ കൂട്ടാളികള്‍ അതെടുത്തുമോര്‍ഫ് ചെയ്തു അശ്ളീല സൈറ്റില്‍ ഇടും. താങ്കള്‍ കേരളത്തില്‍ വളര്‍ത്തിയ രാഷ്ട്രീയമാണത്.”- ലക്ഷ്മി വ്യക്തമാക്കി.

”താങ്കളും താങ്കളുടെ പാര്‍ട്ടിയും മാത്രം വളര്‍ത്തിയ അശ്ളീല സംസ്‌കാരമാണ് ഇന്ന് താങ്കളുടെ മകളുടെ നേരെ തിരിഞ്ഞിരിക്കുന്നത്. ?ഇത് പറയാന്‍ ഇത്രയും പെട്ടന്ന് ഒരവസരം വരുമെന്ന് ഓര്‍ത്തില്ല ? സുരേന്ദ്രന്‍. ഇത് മാത്രമല്ല അവളും അവളുടെ പരമ്പരയും വേദനിക്കാനുള്ള സകല പാപവും താങ്കള്‍ ഈ നാട്ടില്‍ ചെയ്തു കഴിഞ്ഞു.താങ്കള്‍ മകളോട് മാപ്പ് പറയുക. ആദ്യം.നല്ല അച്ഛനാണ് നിങ്ങള്‍. താങ്കളുടെ സര്‍വ സ്വാധീനവും ഉപയോഗിച്ച് അവനെ ജയിലില്‍ അടക്കാന്‍ ശ്രമിക്കണം. മകളുടെ ചിത്രം പങ്കു വച്ചതിനു നന്ദി. ഇനിയെങ്കിലും? അന്തസ്സുള്ള ഒരു മനുഷ്യനാവാന്‍, രാഷ്ട്രീയക്കാരന്‍ ആകാന്‍ താങ്കള്‍ക്ക് ഈ മകള്‍ വെളിച്ചമാകട്ടെ.”- ലക്ഷ്മി രാജീവ് കൂട്ടിച്ചേര്‍ത്തു.