ജേക്കബ് പ്ലാക്കൻ

ദേശാടനകിളികളോടൊത്തു പറക്കാം നമ്മുക്ക്
ദേശാന്തരങ്ങൾ കണ്ടുനടക്കാം …!
കണ്ടുകണ്ടു പോകാം നമുക്ക് കാണാ
കാഴ്ചകൾ കണ്ടാനന്ദകാനനംകയറാം …!

വിഭാതങ്ങളെല്ലാം വിഭിന്നം ..!
വിശ്വം വിശ്വംഭര ശക്തി വിലാസം .!
ജീവിതം ഭാസുര രാഗ താള ലയം ..!
ഭാവം സപ്‌ത സ്വര ആരോഹണമയം …!

അകത്തളിരിനുൾപ്പൂ വിളയും ഗ്രാമന്തരങ്ങളിൽ
പോകാം ….!
അൻപിനുടൽ പൂവണിഞ്ഞുള്ള ശുദ്ധരാം മനുഷ്യരെ കാണാം ..

വെയിൽപാ വിരിച്ചുറങ്ങും പാടങ്ങളും ,
മുകിലകിടുകൾ ചുരത്തും മഴപ്പാലുണ്ടും
തിരളും ഋതുക്കളാൽ മണ്ണിലൊരായിരം
തരളിത മധുമോഹന സ്വപ്‍നങ്ങൾ
തളിർചൂടി വിരിയും ഹാരിത ഭവവും കാണാം …!

ദേവതാരുക്കൾ പൂത്തിടങ്ങളിലൂടെ… ശിലകൾ ദേവശില്പങ്ങളാകും നദിക്കരകളിലൂടെ…..!
മലകൾ മതിലിട്ടു ..കലർപ്പില്ലാത്തൊരു
നൽസംസ്കൃതിപൂവിട്ടുലഞ്ഞു കൊഴിഞ്ഞ
താഴ് ‌വാരങ്ങളിലൂടെ പോകാം ….!

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വിജനവീഥികളിലെ ജീവനാശങ്ങളും
വിജനനങ്ങളും വീരർ വീണു വീരസ്വർഗ്ഗം പൂകിയ അടരിടങ്ങളും അടരാടി യവർ നേടിയ
പൊന്നും പെണ്ണും മണ്ണും കെട്ടടിഞ്ഞ വഴികളും …!

മന്നരാംമനുഷ്യർമണ്ണിട്ടുമൂടിയ ഋഷി
ധര്‍മങ്ങളുറങ്ങും വല്മീകങ്ങളാം മൺ കുടീരങ്ങളിലൂടെ ..!
സംഘശക്തിയാം ആര്യാവര്‍ത്തത്തിൻ ഇരുളിൻ ഗദ്ഗദങ്ങളിലൂടെ ..! ഇന്നു
സര്‍വചാരി സംഹാര താണ്ഡവമാടും
മണ്ണിൻ മണ്ഡപങ്ങളിലൂടെ …നമ്മുക്ക് പോകാം …!
ഒലിവിലാ തേടും പ്രാവിൻ ചുണ്ട് മായി നമ്മുക്ക് ഒരായിരം നിലാരാത്രികൾ ‌ താണ്ടാം ….!

ജേക്കബ് പ്ലാക്കൻ

മുന്നോറോളം കവിതകളുടെ രചയിതാവ്. രണ്ട് നാടകങ്ങളുടെ രചനയും സംവിധാനവും നിർവ്വഹിച്ച അതുല്യ പ്രതിഭ. ദീപിക ദിനപത്രത്തിൻ്റെ മുൻ സർക്കുലേഷൻ മാനേജർ. ഇപ്പോൾ നോർത്തേൻ അയർലെൻ്റിൽ ലണ്ടൻ ഡെറിയിൽ താമസിക്കുന്നു. കോട്ടയം ജില്ലയിൽ ആർപ്പൂക്കര പ്ലാക്കിൽ കുടുംബാംഗമാണ്.

Phone # 00447757683814