മകനെ നഷ്ടപ്പെട്ട വേദനയില്‍ കഴിയുകയാണ് കേരള കോണ്‍ഗ്രസ് എം നേതാവ് പിജെ ജോസഫും കുടുംബവും. ജോ ജോസഫിന്റെ മരണത്തില്‍ നിരവധി പേരാണ് നേരിട്ടും അല്ലാതെയും അനുശോചനം അറിയിച്ചത്. വെള്ളിയാഴ്ചയായിരുന്നു ജോ ജോസഫ് അന്തരിച്ചത്.

ജോ ജോസഫിന്റെ കുടുംബത്തോടൊപ്പമുള്ള നിമിഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് സഹോദരി യമുന ജോസഫ് ഇപ്പോള്‍. ‘ജോക്കുട്ടനുവേണ്ടി പ്രാര്‍ഥിച്ച എല്ലാവര്‍ക്കും നന്ദി’ എന്ന തലവാചകത്തോടെ ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്ന വീഡിയോയില്‍ ജോ ജോസഫ് പാടുന്ന ദൃശ്യങ്ങളാണ് യമുന പോസ്റ്റുചെയ്തിരിക്കുന്നത്.

1978ല്‍ റിലീസായ ഏതോ ഒരു സ്വപ്നം എന്ന ചിത്രത്തിലെ പൂമാനം പൂത്തുലഞ്ഞു എന്ന ഗാനമാണ് ജോ ജോസഫ് വീഡിയോയില്‍ പാടുന്നത്. നിങ്ങള്‍ക്കായി ജോക്കുട്ടന്‍ അന്താക്ഷരി കളിക്കുന്നതില്‍ നിന്ന് ചില നിമിഷങ്ങള്‍ എന്ന അടിക്കുറിപ്പും യമുന വീഡിയോയൊടൊപ്പം ചേര്‍ക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സഹോദരങ്ങളായ അപ്പു ജോണ്‍ ജോസഫ്, ആന്റണി ജോസഫ് എന്നിവരെ ടാഗുചെയ്താണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഭിന്നശേഷിക്കാരനായ ജോ ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. വീട്ടില്‍ തളര്‍ന്ന് വീണ ജോയെ ഉടന്‍ തൊടുപുഴയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 34 വയസ്സായിരുന്നു.