ചെണ്ടമേളവും വയലിന്‍ സംഗീതവും സമന്വയിപ്പിച്ചു നടത്തിയ പ്രകടനത്തിന്റെ വിഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. സ്ഥലം ഏതാണെന്നോ ആഘോഷത്തിന്റെ പശ്ചാത്തലം എന്താണെന്നോ വ്യക്തമല്ല. ഇരിങ്ങാലക്കുട വോയിസ് എന്ന പേരിലുള്ള ഒരു ഫേസ്ബുക് പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്‌തിരിക്കുന്നത്‌.

ചെണ്ടമേളത്തിനൊപ്പം വയലിന്‍ സംഗീതത്തില്‍ മാസ്മരികത സൃഷ്ഠിച്ച യുവതിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ താരം. മേളക്കാരുടെ നടുവില്‍ നിന്നുകൊണ്ടാണ് യുവതിയുടെ പ്രകടനം. അസാധാരണമായ ഈ പ്രകടനം കണ്ട് അമ്പരന്നിരിക്കുകയാണ് പ്രേക്ഷകര്‍. ചെണ്ടമേളത്തിന്റെ ആവേശത്തിനൊപ്പം അതിമനോഹരമായി വയലിന്‍ തന്ത്രികള്‍ മീട്ടിയ യുവതി ആരാണെന്ന് അന്വേഷിക്കുകയാണ് സമൂഹമാധ്യമലോകം.

‘രാമായണക്കാറ്റേ…’ എന്ന സൂപ്പര്‍ഹിറ്റ് ഗാനത്തിനാണ് വ്യത്യസ്തമായ രീതിയില്‍ ഫ്യൂഷന്‍ ഒരുക്കിയത്. കാണികളില്‍ ആവേശം സൃഷ്ടിച്ച പ്രകടനത്തിന്റെ വിഡിയോ ഇതിനോടകം നിരവധി പേരാണ് കണ്ടത്. അഞ്ചു മിനിട്ടോളം ദൈര്‍ഘ്യമുള്ള വിഡിയോയ്ക്ക് നിരവധി കമന്റുകളും ലഭിക്കുന്നുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വ്യത്യസ്തമായ ഫ്യൂഷന്‍ ആസ്വാദകര്‍ക്കു സമ്മാനിച്ച കലാകാരന്മാരെ പ്രശംസിച്ച് നിരവധി പേര്‍ രംഗത്തു വന്നു. 1991–ല്‍ പുറത്തിറങ്ങിയ അഭിമന്യു എന്ന ചിത്രത്തിലെ ഗാനമാണിത്. ഗാനമേള വേദികളിലും ആഘോഷ പരിപാടികളിലും സ്ഥിരമായി ഈ പാട്ട് അവതരിപ്പിക്കപ്പെടാറുണ്ടെങ്കിലും ഇത് തികച്ചും വ്യത്യസ്തമായ അനുഭവമാണ് കാണുന്നവരെ സംബന്ധിച്ചു. വീഡിയോ കാണാം

https://www.facebook.com/IjkVoice/videos/519349055384336/