തൃശ്ശൂര്‍: ദേശീയപാത 47ൽ പേരാമ്പ്രയ്ക്കു സമീപം ബൈക്ക് നിയന്ത്രണംവിട്ടു മറിഞ്ഞു യുവവൈദികൻ മരിച്ചു. കുന്നംകുളം അഞ്ഞൂർ സെന്റ് ജോർജ് സിറിയൻ പള്ളി സഹവികാരിയും മൂവാറ്റുപുഴ അതിരൂപത വൈദികനുമായ ഫാ. ഫ്രാൻസിസ് പുതുപറമ്പില്‍ (28) മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടരയോടെയാണ് സംഭവം. കൊടകര-പേരാമ്പ്രയിൽ വച്ച് ഇദ്ദേഹം സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണംവിട്ടു മറിയുകയായിരുന്നു. ഉടനെ തന്നെ കൊടകര ശാന്തി ആശുപത്രിയിലും തുടർന്നു തൃശൂർ ജൂബിലി ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൂവാറ്റുപുഴയിൽപോയി കുന്നംകുളം അഞ്ഞൂരിലേക്കു തിരിച്ചു വരുമ്പോഴായിരുന്നു അപകടം. പാലക്കാട് കരിമ്പ സ്വദേശിയാണ് വൈദികന്. 2016ലാണ് ഫാ. ഫ്രാൻസിസ് പൗരോഹിത്യ സ്വീകരിച്ചത്. അഞ്ഞൂര്, കുന്നംകുളം, കല്ലുംപുറം ഇടവകകളുടെ ചുമതല വഹിക്കുന്ന ഇദ്ദേഹം അഞ്ഞൂർ ദിവ്യദർശൻ വൃദ്ധ മന്ദിരത്തിന്റെ അസിസ്റ്റന്റ് ഡയറക്ടർ ആയും സേവനം അനുഷ്ഠിക്കുന്നുണ്ടായിരിന്നു. സംസ്കാരശുശ്രൂഷകൾ ഇന്നു രാവിലെ 10.30ന് പാലക്കാട് ചിറക്കൽപടി പള്ളിയില്‍ നടക്കും.
Leave a Reply