പത്തനംതിട്ട∙ കോൺഗ്രസ് ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന കേസിൽ അറസ്റ്റിലായ യൂട്യൂബർ രാജൻ ജോസഫിനെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചു. ശനിയാഴ്ച രാത്രി കൊച്ചിയിൽനിന്ന് കസ്റ്റഡിയിലെടുത്ത് അടൂർ പൊലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോഴായിരുന്നു സംഭവം. പൊലീസ് ഇടപെട്ടാണ് രാജൻ ജോസഫിനെ പ്രവർത്തകരിൽനിന്ന് രക്ഷപ്പെടുത്തിയത്. യൂത്ത് കോൺഗ്രസ് നേതാവ് ഫെന്നി നൈനാന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധമെന്ന് പൊലീസ് അറിയിച്ചു.

പൊലീസ് സംരക്ഷണത്തിനിടെ ഉണ്ടായ തള്ളിക്കയറ്റത്തിൽ രാജൻ ജോസഫ് നിലത്തുവീണു. ഞായറാഴ്ചയും പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധം തുടർന്നു. മുൻ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലും യൂത്ത് കോൺഗ്രസ് പ്രവർത്തകരും സ്റ്റേഷനു മുന്നിൽ സംഘടിച്ചു. മറുഭാഗത്ത് സിപിഎം–ഡിവൈഎഫ്ഐ പ്രവർത്തകരും എത്തിയെങ്കിലും അനിഷ്ടസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ശ്രീനാദേവി കുഞ്ഞമ്മ നൽകിയ പരാതിയിലാണ് നിലമ്പൂർ സ്വദേശിയായ രാജൻ ജോസഫിനെ അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കോൺഗ്രസിൽ ചേർന്നതിന് ശേഷം ശ്രീനാദേവിയെ ലക്ഷ്യമിട്ട് നിരവധി വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്നും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള ഉള്ളടക്കം പങ്കുവച്ചെന്നുമാണ് കേസ്. ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നതിനെ തുടർന്നാണ് കൊച്ചിയിൽനിന്ന് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. രാജൻ ജോസഫിനെതിരെ മറ്റ് പൊലീസ് സ്റ്റേഷനുകളിലും പരാതികൾ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണസംഘം വ്യക്തമാക്കി.