ബംഗളൂരു: മലയാള നടിയെ പിന്നാലെ നടന്ന് ശല്യം ചെയ്ത യുവാവ് പിടിയില്‍. നടി റേബ മോണിക്കാ ജോണിനെ ശല്യം ചെയ്‌തെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് യുവാവ് പിടിയിലായത്. ബംഗളൂരു ഇല്‌ക്ട്രോണിക് സിറ്റി സ്വദേശി ഫ്രാങ്ക്‌ളിന്‍ വിസില്‍ ആണ് മഡിവാള പോലീസിന്റെ കസ്റ്റഡിയിലായത്.
നടിക്കു പിന്നാലെ ഇയാള്‍ വിവാഹാഭ്യര്‍ത്ഥനയുമായി നടക്കുകയായിരുന്നു. മഡിവാള ഹൊസൂര്‍ മെയിന്‍ റോഡിലെ പള്ളിയില്‍ റേബ ഞായറാഴ്ചകളില്‍ പോകാറുണ്ട്. യുവാവ് സ്ഥിരമായി ഇവിടെയെത്തി തന്നെ ശല്യം ചെയ്തിരുന്നുവെന്ന് റേബ പരാതി നല്‍കുകയായിരുന്നു. മൊബൈലിലേക്ക് സ്ഥിരമായി മെസേജുകള്‍ അയക്കുന്നതായും റേബ പരാതിയില്‍ പറയുന്നു.
കഴിഞ്ഞ നവംബറിലാണ് ഇയാള്‍ ശല്യം ചെയ്യാന്‍ ആരംഭിച്ചത്. പിന്നീട് തന്റെ നമ്പര്‍ സംഘടിപ്പിച്ച് വിവാഹാഭ്യര്‍ത്ഥന നടത്തിക്കൊണ്ടുള്ള മെസേജുകള്‍ അയക്കാന്‍ ആരംഭിച്ചു. താന്‍ പല പ്രാവശ്യം താക്കീത് ചെയ്തിട്ടും യുവാവ് ശല്യം തുടരുകയായിരുന്നെന്നും റേബ വ്യക്തമാക്കി.
Leave a Reply