ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിൽ യുവ തൊഴിൽ രഹിതരുടെ എണ്ണത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ ഉയർച്ചയാണ് ഇപ്പോൾ രേഖപ്പെടുത്തുന്നത്. 16 മുതൽ 24 വയസ്സ് വരെ പ്രായമുള്ള, അഭ്യസ്തവിദ്യരായുള്ള ഏകദേശം 10 ലക്ഷം യുവാക്കൾ ജോലി തേടി നിരാശരായി തുടരുകയാണെന്ന് പുതിയ സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. വികസിത രാജ്യങ്ങളുടെ പട്ടികയിൽ മുൻപന്തിയിലുള്ള ബ്രിട്ടനിൽ ഇത്തരം പ്രതിസന്ധി ഉണ്ടാകുന്നത് കഴിഞ്ഞ 11 വർഷത്തിനിടെ ആദ്യമായാണ്.

പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തിര ഇടപെടലുകൾ ആരംഭിച്ചിരിക്കുകയാണ്. അപ്രന്റീസ്ഷിപ്പ് പദ്ധതികൾ വീണ്ടും ശക്തിപ്പെടുത്തുന്നതിനുള്ള നീക്കമാണ് പ്രധാനമായും നടക്കുന്നത്. ഇതിലൂടെ ഉടൻ 50,000 പുതിയ അവസരങ്ങൾ സൃഷ്ടിക്കാമെന്നാണ് ഭരണകൂടത്തിന്റെ കണക്കുകൂട്ടൽ. അപ്രന്റീസ്ഷിപ്പ് സ്കീമുകളിൽ കഴിഞ്ഞ ഒരു ദശാബ്ദത്തിൽ 40 ശതമാനത്തോളം കുറവുണ്ടായതായി മന്ത്രി ബാർനോസ് ജാക്വി സ്മിത്ത് സമ്മതിച്ചു.

അപ്രന്റീസ്ഷിപ്പ് മേഖലയിൽ പുതുജീവനം നൽകാൻ ലെവിയുടെ അഞ്ചുശതമാനം നീക്കം ചെയ്യാൻ സർക്കാർ പദ്ധതിയിടുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഹോസ്പിറ്റാലിറ്റി, എൻജിനീയറിങ്, ഡിഫൻസ് എന്നീ മേഖലകളിലാണ് കൂടുതൽ അവസരങ്ങൾ ലക്ഷ്യമിടുന്നത്. കണക്കുകൾ പ്രകാരം 946,000 യുവാക്കൾ ഇപ്പോൾ തൊഴിലില്ലായ്മയിലാണ് കഴിയുന്നത് . അതായത് രാജ്യത്തുള്ള ചെറുപ്പക്കാരിൽ എട്ടിലൊന്ന് പേർക്ക് ജോലി ഇല്ലാത്ത സാഹചര്യം വളരെ ഗൗരവമുള്ളതാണെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ വിലയിരുത്തുന്നത്. 5.12 ലക്ഷം യുവാക്കളും 4.34 ലക്ഷം യുവതികളും ഈ പട്ടികയിൽ ഉൾപ്പെടുന്നുണ്ട്.











Leave a Reply