ന്യൂ​ഡ​ൽ​ഹി: വി​ദേ​ശ യാ​ത്ര​ക​ളി​ൽ ക്രെ​ഡി​റ്റ് കാ​ർ​ഡ് മു​ഖേ​ന ന​ട​ത്തു​ന്ന പ​ണ​മി​ട​പാ​ടു​ക​ൾക്കും പുതിയ കീഴ് വഴക്കവുമായി സർക്കാർ. ഇനി മുതൽ നികുതി നടപടി ഇത്തരം യാത്രകൾക്കും ബാധകമാണ്. ഉറവിട നി​കു​തി ശേ​ഖ​ര​ണ​ത്തി​ൽ​ നി​ന്ന് ഒ​ഴി​വാ​കാ​തി​രി​ക്കാ​ൻ ഇ​ത്ത​രം ഇ​ട​പാ​ടു​ക​ൾ റി​സ​ർ​വ് ബാ​ങ്കി​ന്റെ ഉ​ദാ​രീ​കൃ​ത പ​ണ​മ​യ ക്ക​ൽ പ​ദ്ധ​തി​യു​ടെ (എ​ൽ.​ആ​ർ.​എ​സ്) പ​രി​ധി​യി​ൽ കൊ​ണ്ടു​വ​രാ​നാ​ണ് പുതിയ ശ്രമം.

വി​ദേ​ശ യാ​ത്ര​ക​ളി​ലെ ക്രെ​ഡി​റ്റ് കാ​ർ​ഡ് ഇ​ട​പാ​ടു​ക​ൾ എ​ൽ.​ആ​ർ.​എ​സ് പ​രി​ധി​യി​ൽ കൊ​ണ്ടു​വ​രു​ന്ന​തി​നു​ള്ള നട​പ​ടി​ക്ര​മ​ങ്ങ​ൾ തുടരുകയാണ്. ഇതിനെ കുറിച്ച് വിശദമായി പഠിക്കാൻ റി​സ​ർ​വ് ബാ​ങ്കി​നോ​ട് ആവശ്യപ്പെട്ടതാ​യി 2023ലെ ​ധ​ന​ബി​ൽ ലോ​ക്സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച് ധ​ന​മ​ന്ത്രി നി​ർ​മ്മല സീ​താ​രാ​മ​ൻ പ​റ​ഞ്ഞു.

നിലവിൽ നികുതി ശേഖരണം നടക്കുന്നില്ല. വി​ദ്യാ​ഭ്യാ​സം, വൈ​ദ്യ​സേ​വ​നം എ​ന്നി​വ​യ്ക്ക​ല്ലാ​തെ വിദേശത്തേയ്​ക്ക​യ​ക്കു​ന്ന പ​ണ​ത്തി​ന് 20 ശ​ത​മാ​നം ഉ​റ​വി​ട നി​കു​തി പി​ടി​ക്ക​ണ​മെ​ന്ന് 2023ലെ ​കേ​ന്ദ്ര ബ​ജ​റ്റ് നി​ർ​ദേ​ശി​ച്ചി​രു​ന്നു. പ്രസ്തുത തീരുമാനത്തിന്റെ ബാക്കിയായാണ് ഇപ്പോഴത്തെ നടപടി എന്നാണ് പുറത്ത് വരുന്ന വിവരം. നേ​ര​ത്തേ, വി​ദേ​ശ​ത്തേ​യ്ക്ക് ഏ​ഴു ല​ക്ഷം രൂ​പ​യ്ക്ക് മു​ക​ളി​ൽ അ​യ​ക്കു​ന്ന തു​കയ്​ക്ക് അ​ഞ്ചു ശ​ത​മാ​ന​മാ​ണ് ഉ​റ​വി​ട നി​കു​തി പി​ടി​ച്ചി​രു​ന്ന​ത്.