ഷിബു മാത്യൂ. മലയാളം യുകെ ന്യൂസ്
പതിനഞ്ചാമത് യുക്മ നാഷണൽ കലാമേളയ്ക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള യോർക്ഷയർ ആൻ്റ് ഹംബർ റീജിയണൽ കലാമേളയ്ക്ക് റോഥർഹാമിൽ തിരശീലയുയർന്നു. റോഥർഹാമിലെ സെൻ്റ്. പീയൂസ് കാത്തലിക് ഹൈസ്കൂളിൽ രാവിലെ പതിനൊന്നു മണിക്ക് മത്സരങ്ങൾ ആരംഭിച്ചു. യുക്മയുടെ യോർക്ഷയർ ആൻ്റ് ഹംബർ റീജിയണിൽ നിന്നുള്ള നാനൂറോളം കലാകാരന്മാരും കലാകാരികളുമാണ് തങ്ങളുടെ കഴിവ് തെളിയ്ക്കാൻ റോഥർഹാമിലെത്തിയിരിക്കുന്നത്.
യോർക്ഷയർ ആൻ്റ് ഹംബർ റീജിയണൽ കലാമേളയുടെ ഔദ്യോഗിക ഉദ്ഘാടനം രണ്ട് മണിയോടെ നടന്നു. യുക്മ യോർക്ഷയർ ആൻ്റ് ഹംബർ റീജിയണൽ പ്രസിഡൻ്റ് വർഗ്ഗീസ് ഡാനിയേൽ അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ സെക്രട്ടറി അമ്പിളി സെബാസ്റ്റ്യൻ സ്വാഗതം പറഞ്ഞു. യോർക്ഷയർ ആൻ്റ് ഹംബർ റീജിയണൽ കലാമേളയുടെ ഔദ്യോഗിക ഉത്ഘാടനം യുക്മ നാഷണൽ പ്രസിഡൻ്റ് ഡോ. ബിജു പെരുങ്ങത്തറ നിർവ്വഹിച്ചു. യുക്മ നാഷണൽ വൈസ് പ്രസിഡൻ്റ് ലീനുമോൾ ചാക്കോ, യുക്മ നാഷണൽ കൗൺസിൽ മെമ്പർ സാജൻ സത്യൻ, യുക്മ യോർക്ഷയർ ആൻ്റ് ഹംബർ റീജിയണൽ സ്പോട്സ് കോർഡിനേറ്റർ ബാബു സെബാസ്റ്റ്യൻ, വൈസ് പ്രസിഡൻ്റ് സിബി മാത്യൂ, ട്രഷറർ ജേക്കബ്ബ് കളപ്പുരയ്ക്കൽ എന്നിവർ സന്നിഹിതരായിരുന്നു.
നാല് സ്‌റ്റേജുകളിലായി മത്സരം പുരോഗമിക്കുകയാണിപ്പോൾ. മത്സരങ്ങളുടെ കൂടുതൽ വാർത്തകൾ പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും.
Leave a Reply