ബാബു ജോസഫ്

ലണ്ടന്‍: സഹനങ്ങള്‍ കത്തോലിക്കാ സഭയ്ക്ക് വളമേകുകയാണെന്നും സഭയുടെ രണ്ടായിരം വര്‍ഷത്തെ ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും അധികം പേര്‍ മാമ്മോദീസ സ്വീകരിച്ചത് ഇക്കാലഘട്ടത്തിലാണെന്നും ഇറാഖിലെയും സിറിയയിലേയും പീഡനങ്ങള്‍ പരിശുദ്ധാത്മാവ് നയിക്കുന്ന സഭയ്ക്ക് ഒരു പോറല്‍ പോലും ഏല്‍പ്പിച്ചിട്ടില്ലെന്നും സഭ വളരുകയാണെന്നും ആത്മ ധൈര്യത്തോടെ ഉറക്കെ പ്രഘോഷോച്ചുകൊണ്ട് വന്‍ ജനപങ്കാളിത്തത്തോടെ അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രീസ് ഡയറക്ടര്‍ റവ.ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന അഭിഷേകാഗ്‌നി ബൈബിള്‍ കണ്‍വെന്‍ഷനുകള്‍ യുകെയില്‍ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ വിവിധ റീജിയണുകള്‍ കേന്ദ്രീകരിച്ച് നടന്നുവരുന്നു. രൂപതാദ്ധ്യക്ഷന്‍ മാര്‍.ജോസഫ് സ്രാമ്പിക്കല്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്നു. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത ഇവാഞ്ചലൈസേഷന്‍ കോ ഓര്‍ഡിനേറ്റര്‍ റവ.ഫാ.സോജി ഓലിക്കലും അഭിഷേകാഗ്‌നി ടീമും റീജിയണുകളിലെ മുഴുവന്‍ വൈദികരും കണ്‍വെന്‍ഷനുകളില്‍ ഫാ.വട്ടായിലിനൊപ്പം പങ്കെടുക്കുന്നുണ്ട്.

അഭിഷേകാഗ്‌നി മിനിസ്ട്രീസ് സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ടീം കുട്ടികള്‍ക്കായുള്ള ശുശ്രൂഷകളും നടത്തുന്നു. ലോക സുവിശേഷവത്ക്കരണം മലയാളികളിലൂടെ എന്ന അലിഖിത വചനത്തെ അന്വര്‍ത്ഥമാക്കിക്കൊണ്ട് സീറോ മലബാര്‍ സഭയ്ക്ക് പ്രത്യേക ദൈവിക പദ്ധതിയുടെ ഭാഗമായി ഗ്രേറ്റ് ബ്രിട്ടണില്‍ സ്ഥാപിതമായ രൂപതയുടെ രണ്ടാമത് ബൈബിള്‍ കണ്‍വെന്‍ഷനായി മാഞ്ചസ്റ്റര്‍ റീജിയണ്‍ കേന്ദ്രീകരിച്ച് ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. ലോക പ്രശസ്ത വചന പ്രഘോഷകനും സെഹിയോന്‍ മിനിസ്ട്രീസ് സ്ഥാപകനുമായ റവ.ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന കണ്‍വെന്‍ഷന്‍ മാഞ്ചസ്റ്ററില്‍ നവംബര്‍ 3 ന് നടക്കും. ബിഷപ്പ് മാര്‍.ജോസഫ് സ്രാമ്പിക്കല്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും.

രൂപത വികാരി ജനറാള്‍ റവ.ഫാ.സജി മലയില്‍ പുത്തന്‍പുരയുടെ നേതൃത്വത്തില്‍ വിവിധ മാസ് സെന്ററുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരുള്‍പ്പെടുന്ന വിപുലമായ സംഘാടക സമിതി ചാപ്ലയിന്‍മാരായ ഫാ.ജോസ് അഞ്ചാനി, ഫാ. മാത്യു മുളയോലില്‍ ഫാ. ബിജു കുന്നക്കാട്ട്, ഡീക്കന്‍ അനില്‍ ലൂക്കോസ് എന്നിവര്‍ക്കൊപ്പം വിപുലമായ ഒരുക്കങ്ങളാണ് നടത്തിവരുന്നത്. വിവിധ മാസ് സെന്ററുകള്‍ കേന്ദ്രീകരിച്ച് പ്രത്യേക കുരിശിന്റെ വഴി, ജപമാല, ദിവ്യകാരുണ്യ ആരാധനകള്‍ എന്നിവ നടന്നുവരുന്നു. കണ്‍വെന്‍ഷന്റെ ആത്മീയ വിജയത്തിനായുള്ള പ്രത്യേക പ്രാര്‍ത്ഥന ഓരോ കുടുംബങ്ങളിലും നടക്കുന്നു.

സഭ യേശുവാണെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട്
ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നടന്നുവരുന്ന അഭിഷേകാഗ്‌നി കണ്‍വെന്‍ഷനിലൂടെ ധാരാളം അത്ഭുതങ്ങളും അടയാളങ്ങളും രോഗശാന്തികളുമാണ് അനുദിനം സംഭവിച്ചുകൊണ്ടിരിക്കുന്നത്. നവംബര്‍ 3ന് ശനിയാഴ്ച രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെയായിരിക്കും ശുശ്രൂഷകള്‍ നടക്കുക. കണ്‍വെന്‍ഷനിലേക്ക് ഫാ.മലയില്‍ പുത്തന്‍പുരയുടെ നേതൃത്വത്തിലുള്ള റീജിയണല്‍ സംഘാടകസമിതി മുഴുവനാളുകളെയും യേശുനാമത്തില്‍ ക്ഷണിക്കുന്നു.

അഡ്രസ്സ്

BEC ARENA
LONG BRIDGE ROAD
TRAFFORD PARK
MANCHESTER
M17 1SN.

കൂടുതല്‍ വിവരങ്ങള്‍ക്ക്
സാജു വര്‍ഗീസ് (ജനറല്‍ കണ്‍വീനര്‍) 07809827074