ജൂലൈ 28ന് ആശ ആഷ്ഫോർഡിൽ ആദ്യമത്സരം മുതൽ തീപാറും :ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ. വിജയം ആർക്കൊപ്പം?

ജൂലൈ 28ന് ആശ ആഷ്ഫോർഡിൽ ആദ്യമത്സരം മുതൽ തീപാറും :ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ.  വിജയം ആർക്കൊപ്പം?
July 25 16:26 2019 Print This Article

ആഷ്‌ഫോർഡ് :ജോസഫ് മയിലാടും പാറയിൽ മെമ്മോറിയൽ ട്രോഫിക്ക് വേണ്ടിയുള്ള 7 ആമത്തെ അഖില യുകെ ക്രിക്കറ്റ് ടൂർണമെന്റ് വില്ലെസ്ബോറോ കെന്റ് റീജിയണൽ ക്രിക്കറ്റ്‌ ഗ്രൗണ്ടിൽ നടക്കും. ജൂലൈ 28 ഞായറാഴ്ച രാവിലെ എട്ടുമണിക്ക് ആരംഭിക്കുന്ന മത്സരം ആഷ് ഫോഡ് മലയാളി അസോസിയേഷൻ പ്രസിഡന്റ് സജി കുമാർ ഗോപാലൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഏഴാം വർഷം വളരെ ആഘോഷമായി നടക്കുമ്പോൾ യുകെയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എട്ട് പ്രശസ്തമായ ടീമുകൾ ഈ ക്രിക്കറ്റ് ടൂർണമെന്റിൽ മാറ്റുരക്കുന്നു.

ഒന്നാം സ്ഥാനക്കാർക്ക് ജോസഫ് മൈലാടും പാറ യിൽ എവർ റോളിംഗ് ട്രോഫിക്ക് പുറമേ 501 പൗണ്ടും രണ്ടാം സ്ഥാനക്കാർക്ക് 251 പൗണ്ടും ട്രോഫിയും സമ്മാനമായി നൽകുന്നതാണ്. കൂടാതെ ബെസ്റ്റ് ബാറ്റ്സ്മാനും ബെസ്റ്റ് ബൗളർക്കും ഹോളിസ്റ്റിക്ക് സ്പോൺസർ ചെയ്യുന്ന ട്രോഫികളും നൽകുന്നതാണ്.

ടൂർണ്ണമെന്റ് ദിവസം രാവിലെ മുതൽ കുട്ടികൾക്കും മുതിർന്നവർക്കുമായി അസോസിയേഷൻ കാർണിവൽ( ബൗൺസി കാസിൽ, വായിലേർ, വളയം ഏറു, കുലുക്കിക്കുത്തു, ബക്കറ്റ് ചലഞ്ച്, സ്വീറ്റ് ജാർ) സംഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ കേരളത്തിന്റെ തനത് വിഭവങ്ങൾ മിതമായ നിരക്കിൽ ടൂർണമെന്റിൽ പങ്കെടുക്കുന്നവർക്കും കാണികൾക്കും ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടുകൂടി “കയ്യെന്തി ഭവൻ” ഭക്ഷണശാല രാവിലെ മുതൽ അസോസിയേഷന്റെ നേതൃത്വത്തിൽ തുറന്നു പ്രവർത്തിക്കുന്നു.

വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തിൽ ആഷ്ഫോർഡ് മലയാളി അസോസിയേഷൻ പ്രസിഡന്റ് വിജയികൾക്ക് സമ്മാനദാനം നിർവഹിക്കും. ഹോളിസ്റ്റിക് കെയർ യുകെ, ഡോക്ടർ റിതേഷ് പരീക് എന്നിവർ സ്പോൺസർ ചെയ്യുന്ന ഈ ടൂർണമെന്റ് വൻ വിജയമാക്കുവാൻ ആഷ് ഫോർഡ് മലയാളി അസോസിയേഷന്റെ എല്ലാ അംഗങ്ങളുടെയും നിസ്സീമമായ സഹകരണവും പങ്കാളിത്തവും ഉണ്ടാകണമെന്നും യുകെയിലെ കായികപ്രേമികൾ ആയ എല്ലാ ആൾക്കാരെയും പ്രസ്തുത ദിവസം വിൽസ്‌ബോറോ ക്രിക്കറ്റ് ഗ്രൗണ്ടിലേക്ക് സ്വാഗതം ചെയ്യുന്നതായി ആഷ്‌ഫോർഡ് മലയാളി അസോസിയേഷൻ ഭാരവാഹികളായ സജികുമാർ ഗോപാലൻ (പ്രസിഡന്റ് ) ആൻസി സാം( വൈസ് പ്രസിഡണ്ട്) ജോജി കോട്ടക്കൽ (സെക്രട്ടറി) സുബിൻ തോമസ് (ജോയിന്റ് സെക്രട്ടറി )ജോസ് കണ്ണൂക്കാടൻ (ട്രഷറർ)ജെറി ജോസ് (സ്പോർട്സ് കൺവീനർ) എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.

മത്സരം നടക്കുന്ന ഗ്രൗണ്ടിന്റെ വിലാസം: വില്ലെസ് ബോറോ ക്രിക്കറ്റ് ഗ്രൗണ്ട്
ആഷ്‌ഫോർഡ് കെന്റ്
TN24 one

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles