കാട്ടുതീ കാരണം ജനവാസ കേന്ദ്രത്തിലേക്ക് എത്തിപ്പെട്ട 10000 ഒട്ടകങ്ങളെ വെടിവെച്ചുകൊല്ലാൻ ഓസ്ട്രേലിയൻ തീരുമാനം. ഒട്ടകങ്ങളെ കൊന്നൊടുക്കുന്നത്തിനെതിരെ മൃഗസംരക്ഷകരുടെ കടുത്ത പ്രതിഷേധം

കാട്ടുതീ കാരണം ജനവാസ കേന്ദ്രത്തിലേക്ക് എത്തിപ്പെട്ട 10000 ഒട്ടകങ്ങളെ വെടിവെച്ചുകൊല്ലാൻ ഓസ്ട്രേലിയൻ തീരുമാനം. ഒട്ടകങ്ങളെ കൊന്നൊടുക്കുന്നത്തിനെതിരെ    മൃഗസംരക്ഷകരുടെ  കടുത്ത പ്രതിഷേധം
January 10 14:52 2020 Print This Article

സി​ഡ്നി: കാ​ട്ടു തീ ​പ​ട​ർ​ന്നു പി​ടി​ച്ച​തി​നെ തു​ട​ർ​ന്ന് വെ​ള​ളം കി​ട്ടാ​തെ ആ​യി​ര​ക്ക​ണ​ക്കി​ന് ഒ​ട്ട​ക​ങ്ങ​ൾ ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലേ​യ്ക്ക് എ​ത്താ​ൻ തു​ട​ങ്ങി​യ​തോ​ടെ, അ​വ​യെ വെ​ടി​വ​ച്ചു കൊ​ല്ലാ​ൻ ഓ​സ്ട്രേ​ലി​യ. 2019 സെ​പ്റ്റം​ബ​റി​ൽ ആ​രം​ഭി​ച്ച കാ​ട്ടു​തീ​യെ തു​ട​ർ​ന്ന് വ​ര​ൾ​ച്ച നേ​രി​ടു​ന്ന രാ​ജ്യ​ത്ത് വെ​ള്ളം തേ​ടി നി​ര​വ​ധി ഒ​ട്ട​ക​ങ്ങ​ളാ​ണ് കാ​ട്ടി​ൽ നി​ന്ന് ന​ഗ​ര പ്ര​ദേ​ശ​ങ്ങ​ളി​ലേ​യ്ക്ക് എ​ത്തു​ന്ന​ത്. പ​തി​നാ​യി​ര​ത്തോ​ളം ഒ​ട്ട​ക​ങ്ങ​ളെ വെ​ടി​വ​ച്ചു​കൊ​ല്ലാ​നാ​ണ് സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​നം.

വീ​ടു​ക​ളി​ലേ​യ്ക്ക് ക​യ​റി വ​രു​ന്ന ഒ​ട്ട​ക​ങ്ങ​ൾ ആ​ളു​ക​ളെ ആ​ക്ര​മി​ക്കു​ക​യും വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ ന​ശി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന​ത് പ​തി​വാ​യി​ട്ടു​ണ്ട്. ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലെ ജ​ല​സം​ഭ​ര​ണി​ക​ൾ ഇ​വ കൂ​ട്ട​മാ​യി കാ​ലി​യാ​ക്കു​ന്ന​ത് കാ​ട്ടു​തീ ത​ട​യാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളേ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു. പ്ര​ത്യേ​ക പ​രി​ശീ​ല​നം ല​ഭി​ച്ച ഷൂ​ട്ട​ർ​മാ​ർ ഹെ​ലി​കോ​പ്ട​റു​ക​ളി​ൽ നി​ന്ന് ഒ​ട്ട​ക​ങ്ങ​ളെ വെ​ടി​വ​യ്ക്കു​മെ​ന്നാ​ണ് വ​നം വ​കു​പ്പ് വ്യ​ക്ത​മാ​ക്കു​ന്ന​ത്.

ഇ​തി​നു​ള്ള ന​ട​പ​ടി​ക​ളി​ലേ​യ്ക്ക് ക​ട​ക്കും​മു​ന്പ് മേ​ഖ​ല​യി​ലെ ആ​ദി​വാ​സി സ​മൂ​ഹ​ത്തി​ന്‍റെ അ​നു​മ​തി​ക്കാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് വ​നം​വ​കു​പ്പ്. എ​ന്നാ​ൽ വി​വി​ധ​യി​നം ജീ​വി​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യ് ഒ​രേ​യി​നം ജീ​വി​ക​ളെ കൂ​ട്ട​മാ​യി കൊ​ന്നൊ​ടു​ക്കു​ന്ന​തി​നെ​തി​രേ മൃ​ഗ​സം​ര​ക്ഷ​ക​രു​ടെ പ്ര​തി​ഷേ​ധം ഉ​യ​രു​ന്നു​ണ്ട്.



വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles