ത്രിപുര കത്തുന്നു ? ബിജെപിയുടെ വിജയാഘോഷം സി.പി.എം പ്രവര്‍ത്തകര്‍ക്കും ഓഫീസുകള്‍ക്കും നേരെയുള്ള ആക്രമണം തുടരുന്നു; പ്രതിമകൾ തകർത്തെറിഞ്ഞാലും, മനോവീര്യം തകർക്കാൻ കഴിയില്ലെന്ന്: സിപിഎം

ത്രിപുര കത്തുന്നു ? ബിജെപിയുടെ വിജയാഘോഷം സി.പി.എം പ്രവര്‍ത്തകര്‍ക്കും ഓഫീസുകള്‍ക്കും നേരെയുള്ള  ആക്രമണം തുടരുന്നു; പ്രതിമകൾ തകർത്തെറിഞ്ഞാലും, മനോവീര്യം തകർക്കാൻ കഴിയില്ലെന്ന്: സിപിഎം
March 06 11:28 2018 Print This Article

ത്രിപുരയിലെ തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷം സിപിഎം പ്രവർത്തകർക്കും ഓഫീസുകൾക്കും നേരേ നടത്തുന്ന ആക്രമണങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം. നിങ്ങൾക്ക് ഞങ്ങളുടെ പ്രതിമകൾ തകർക്കാൻ സാധിച്ചേക്കും. എന്നാൽ ഞങ്ങളുടെ മനോവീര്യം തകർക്കാൻ കഴിയില്ല. ഔദ്യോഗിക ട്വീറ്റർ പേജിലൂടെ സിപിഎം പ്രതികരിച്ചു. നിങ്ങള്‍ക്ക് ഞങ്ങളുടെ പ്രതിമകളെ തകര്‍ക്കാം, പക്ഷെ ഞങ്ങളുടെ ചിന്താഗതിയെ തളര്‍ത്താനാകില്ല. നിങ്ങള്‍ക്കു ഞങ്ങളുടെ പ്രതിമകളെ തകര്‍ക്കാം; പക്ഷെ പക്ഷെ ഞങ്ങളുടെ മനോവീര്യത്തെ തകര്‍ക്കാനാകില്ല’ സിപിഎം പ്രതികരിച്ചു.

cpm-lenin

21 വര്‍ഷം തുടര്‍ച്ചയായി അധികാരത്തിലിരുന്നതിന്റെ ഭാഗമായി ബലോണിയയില്‍ സ്ഥാപിച്ചിരുന്ന ലെനിന്റെ പ്രതിമയാണ് ബിജെപി പ്രവര്‍ത്തകര്‍ ജെസിബി ഉപയോഗിച്ച് തകര്‍ത്തത്. മറിച്ചിട്ട ശേഷം പ്രതിമയുടെ തലതകര്‍ത്തു, പലകഷണങ്ങളായി വിഭജിച്ച് തട്ടിക്കളിക്കുന്ന ദൃശ്യങ്ങളുമുണ്ട്. ഭരണത്തില്‍ പൊറുതിമുട്ടി ജനങ്ങളാണ് പ്രതിമ തകര്‍ത്തതെന്നാണ് ബിജെപിയുടെ വാദം. എന്നാല്‍ പ്രതിമ തകര്‍ത്ത ബുള്‍ഡോസര്‍ വാടകയ്ക്കെടുത്തത് ബിജെപിയാണെന്ന ആരോപണം ശക്തമാണ്.
ലെനിൻ തീവ്രവാദി; പ്രതിമ പാർട്ടി ഓഫീസിൽ ‍മതിയെന്ന് സുബ്രഹ്മണ്യന്‍ സ്വാമി
ത്രിപുരയിൽ സിപിഎം ഓഫീസുകൾക്ക് നേരേ ആക്രമണം രൂക്ഷമാകുന്നതിനിടെ വിവാദ പരമാർശവുമായി ബിജെപി നേതാവ് സുബ്രഹമ്ണ്യൻ സ്വാമി രംഗത്ത്. ലെനിനെ വിദേശിയെന്നും തീവ്രവാദിയെന്നും വിശേഷിപ്പിച്ച സുബ്രഹ്മണ്യൻ സ്വാമി ലെനിന്റെ പ്രതിമ പാർട്ടി ഓഫീസിലാണ് സ്ഥാപിക്കേണ്ടതെന്ന് പരിഹസിച്ചു.

tripura-violence

വിവിധ അക്രമങ്ങളിലായി മൂന്നുപേര്‍ അറസ്റ്റിലായി. സിധയിലും കടംതലയിലും സിപിഎം ഓഫിസുകള്‍ കത്തിച്ചു. 240 പേര്‍ക്ക് പരുക്കേറ്റതായി സിപിഎം സംസ്ഥാന സെക്രട്ടറി ഹരിപദ ദാസ് പറഞ്ഞു. 1539 വീടുകളും ആക്രമിക്കപ്പെട്ടിട്ടുണ്ട്. അതേസമയം, സിപിഎം ആക്രമണത്തില്‍ 49 പേര്‍ക്ക് പരുക്കേറ്റതായി ബിജെപി അവകാശപ്പെട്ടു. 17 പേര്‍ ആശുപത്രിയിലാണ്. ഇരുന്നൂറിലധികം പാര്‍ട്ടി ഓഫീസുകള്‍ക്കുനേരെ ബി.ജെ.പി ആക്രമണം നടത്തിയതായി ത്രിപുരയിലെ സി.പി.എം എം.പി ജിതേന്ദ്ര ചൗധരി മനോരമ ന്യൂസിനോട് പറഞ്ഞു അക്രമങ്ങള്‍ തടയണമെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ത്രിപുര ഗവര്‍ണറോടും പൊലീസ് മേധാവിയോടും ആവശ്യപ്പെട്ടു.
Tripura-cpm-attack
ഫലപ്രഖ്യാപനത്തിന് പിന്നാലെ സി.പി.എം പ്രവര്‍ത്തകരെ ലക്ഷ്യമിട്ട് ആക്രമണം തുടങ്ങിയെന്നാണ് ആരോപണം. പ്രവര്‍ത്തകരുടെ വീടുകള്‍ തിരഞ്ഞുപിടിച്ച് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്യുന്നതായി കിഴക്കന്‍ ത്രിപുരയില്‍ നിന്നുള്ള സി.പി.എം എം.പി ജിതേന്ദ്ര ചൗധരി പറഞ്ഞു. ഫലം വന്നതിനു പിന്നാലെ സംസ്ഥാനത്തുടനീളം ആക്രമണം തുടങ്ങി. ബി.ജെ.പിയുടെ പ്രാദേശിക നേതാക്കളാണ് ആക്രമണങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത്. ഇരുന്നൂറിലധികം പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെ ആക്രമണമുണ്ടായി.

സി.ഐ.ടി.യുവിന്‍റേതുള്‍പ്പെടെ ഓഫീസുകള്‍ പിടിച്ചെടുത്ത് ബി.ജെ.പിയുടെ പതാക ഉയര്‍ത്തിയതായും സി.പി.എം ആരോപിച്ചു. ഭീഷണി കാരണം പല പരാതികളും സ്വീകരിക്കാന്‍ പൊലീസ് തയ്യാറായില്ലെന്നും ജിതേന്ദ്ര ചൗധരി എം.പി പറഞ്ഞു. ആക്രമണങ്ങളെക്കുറിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷനോട് സംസാരിച്ചിരുന്നു. നടപടിയെടുക്കുമെന്ന് ഉറപ്പുനല്‍കിയെങ്കിലും ആക്രമണം തുടരുകയാണ്.ആക്രമണം നടന്നുവെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷനും സമ്മതിക്കുന്നുണ്ട്. പ്രവര്‍ത്തകര്‍ക്ക് ശക്തമായനിര്‍ദേശം നല്‍കുമെന്ന് ഉറപ്പുനല്‍കിയെങ്കിലും ആക്രമണം വ്യാപിക്കുകയാണുണ്ടായത്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles