ബ്രിട്ടണിലെ ആദ്യത്തെ ഡൗൺസിൻഡ്രോം ദമ്പതിമാർ 24 വർഷത്തെ ദാമ്പത്യത്തിനു ശേഷം പിരിയുന്നു. ഭർത്താവിന് ഡിമൻഷ്യ ബാധിച്ചതിനാൽ ഭാര്യയെ ഓർമ്മ ഇല്ലാത്തതിനാലാണ് നിർബന്ധിത വേർപിരിയൽ.

ബ്രിട്ടണിലെ ആദ്യത്തെ ഡൗൺസിൻഡ്രോം ദമ്പതിമാർ 24 വർഷത്തെ ദാമ്പത്യത്തിനു ശേഷം പിരിയുന്നു.   ഭർത്താവിന് ഡിമൻഷ്യ ബാധിച്ചതിനാൽ ഭാര്യയെ ഓർമ്മ ഇല്ലാത്തതിനാലാണ് നിർബന്ധിത വേർപിരിയൽ.
September 16 01:51 2019 Print This Article

ബ്രിട്ടൺ: 1995 ജൂലൈയിൽ എസെക്സിലെ സെന്റ് മേരീസ് കത്തീഡ്രലിൽ വിവാഹിതരായവരാണ് മര്യനെ പില്ലിങ്ങും (48) ടോമി പില്ലിങ്ങും (61). ഇരുപത്തി രണ്ടാം വിവാഹ വാർഷിക വേളയിൽ തങ്ങളുടെ ഉറച്ച ബന്ധത്തിന് തെളിവായി രണ്ടുപേരും ചേർന്ന് ഒരു ഫേസ്ബുക്ക് പേജ് തുടങ്ങിയിരുന്നു. എന്നാൽ 5 വർഷം മുമ്പ് തുടങ്ങിയ ചിത്തഭ്രമം ആണ് ടോമിയെ ഭാര്യയിൽ നിന്ന് എന്നന്നേക്കുമായി അകറ്റിയത്. രോഗം മൂർച്ഛിക്കുന്ന സമയങ്ങളിൽ മര്യാനയെ ഉപേക്ഷിക്കുന്നത് മര്യാനയുടെ ആരോഗ്യത്തെയും ദോഷകരമായി ബാധിക്കുന്നുണ്ട്.

മരിയാന ആരാണെന്ന് മറന്നുപോകുന്ന നേരങ്ങളിൽ ടോമി ഭാര്യയെ തള്ളിമാറ്റി നീ ആരാണെന്ന് എനിക്കറിയില്ല നിന്നെ ഞാൻ സ്നേഹിക്കുന്നില്ല എന്ന് തുടർച്ചയായി പറയുന്നതായി മര്യാനയുടെ സഹോദരി ലിൻഡി ന്യൂമാൻ (31) പറയുന്നു. ആ വാക്കുകൾ കാര്യമായി എടുക്കുന്നത് അവരുടെ മാനസികനിലയെയും വളരെയധികം തളർത്തുന്നുണ്ട്.ടോമിയുടെ രോഗം ചികിത്സിച്ചു ഭേദമാക്കാം എന്ന പ്രതീക്ഷയിലാണ് എല്ലാവരും.

എന്നാൽ ചികിത്സ സമയത്ത് കൂടെ ഉണ്ടാവാൻ മര്യാനയ്ക്ക് കഴിയില്ല. പരിമിതികൾക്കിടയിലും 18 മാസത്തെ സൗഹൃദത്തിന് ശേഷമായിരുന്നു ഇരുവരും വിവാഹിതരായത്. കുറവുകൾ ഉള്ളവർക്ക് വിവാഹിതരാകാൻ കഴിയില്ലെന്ന സമൂഹത്തിന്റെ കാഴ്ചപ്പാട് മാറ്റിമറിക്കാനും തന്റെ സ്വപ്നത്തിലെ സ്വർഗീയ വിവാഹത്തിലൂടെ മര്യാനയ്ക്ക് കഴിഞ്ഞിരുന്നു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles