ഈ വർഷത്തെ രാമായണമാസം തുടങ്ങുന്നത് (കർക്കിടകം 1 )July 17 ന് . കഴിഞ്ഞ 12 വര്‍ഷങ്ങളായി GMMHC യുടെ നേതൃത്വത്തില്‍ ഓരോ കുടുംബാഗങ്ങളുടെയും വീടുകളില്‍ രാമായണ പാരായണം നടത്തിവരുന്നു . ഈ വർഷവും മുൻകാലങ്ങളിലെ പോലെ അംഗങ്ങളുടെ വീടുകളിൽ പാരായണം നടത്തുകയാണ്.
ഈ വർഷത്തെ രാമയണ മാസം July 17 (karkkidakam 1) മുതൽ Aug 16 (karkkidakam 31). എല്ലാ ദിവസവും വൈകിട്ട് 7.30pm മുതൽ 8.30pm വരെ ഒരോ കുടുംബാഗങ്ങളുടെ വീടുകളിലായിരിക്കും രാമയണ പാരായണം .ഇന്നത്തെ സാമൂഹ്യ സാഹചര്യത്തില്‍ രാമായണപാരായണത്തിൻെറ പ്രസക്തി വളരെ വലുതാണ് .
സാമൂഹ്യ ബന്ധങ്ങളും കുടുംബന്ധങ്ങളും ഉട്ടിയുറപ്പിക്കുന്ന രീതിയിൽ ആണ് കഴിഞ്ഞ 12 വർക്ഷങ്ങളായി G M M H Cനടത്തിവരുന്ന രാമായണ മാസാചരണം നടത്തിവരുന്നത്. ഈ തവണത്തെ രാമായണ മാസ കൂടുതൽ വിശേഷങ്ങൾക്ക് പ്രസിഡന്റ് ഗോപാകുമാറിനെയോ, (+44 7932 672467) സെക്രട്ടറി വിനോദ് (+44 7949 830829) ചന്ദ്രനെയോ ബന്ധപ്പെടുക.
കെന്റ് അയ്യപ്പ ടെംപിൾ കെന്റ് ഹിന്ദു സമാജത്തിന്റ കർക്കിടക മാസ ശ്രീ അയ്യപ്പ പൂജ, (2025 ജൂലൈ 19 ആം തീയതി ശനിയാഴ്ച) നടക്കും. വൈകുന്നേരം 6:30 മുതൽ ഗണപതി പൂജ, അഭിഷേകം, വിളക്ക് പൂജ, ലളിത സഹസ്ര നാമ അർച്ചന, ഭജന, നീരാഞ്ജനം, പടിപൂജ, ഹരിവരാസനം എന്നിവ ഉണ്ടായിരിക്കുന്നതാണ്, വിളക്ക് പൂജയിൽ പങ്കെടുക്കുന്ന ഭക്തർ രണ്ടു ബഞ്ച് പൂക്കളും, ഒരു നാളികേരവും, നിലവിളക്കും, നീരാഞ്ചനത്തിന് ഒരു നാളികേരവും കൊണ്ട് വരേണ്ടതാണ്.
അമ്പലത്തിന്റെ വിലാസം
KENT AYYAPPA TEMPLE
1 Northgate, Rochester ME1 1LS
കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക
07838170203, 07985245890, 07507766652, 07906130390
ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷാത്കാരത്തിമായി പ്രവർത്തിക്കുന്ന ലണ്ടൻ ഹിന്ദു ഐക്യവേദിയും മോഹൻജി ഫൗണ്ടേഷനും ചേർന്ന് രാമായണ മാസാചരണം സംഘടിപ്പിക്കുന്നു. 2025 ജൂലൈ 26 ആം തീയതി ശനിയാഴ്ച വൈകുന്നേരം 6.00 മുതൽ ലണ്ടനിലെ തൊണ്ടോൻ ഹീത്തിലെ വെസ്റ്റ് തൊണ്ടോൻ കമ്മ്യൂണിറ്റി സെൻഡറിൽ വച്ചാണ് ചടങ്ങുകൾ നടത്തപ്പെടുന്നത്. അന്നേ ദിവസം രാമായണ പാരായണം, രാമനാമ സംഗീർത്തനം, ബാലരാമായണം (സീതാകല്യാണം) LHA കുട്ടികളുടെ ടീം അവതരിപ്പിക്കുന്ന നൃത്തം, ദീപാരാധന, അന്നദാനം എന്നിവ ഉണ്ടായിരിക്കുന്നതാണ്. ഈ സായം സന്ധ്യയിലേക്കു ജാതി മത ഭേദമന്യേ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ശ്രീ ഗുരുവായൂരപ്പ നാമത്തിൽ സംഘടകർ അറിയിച്ചു.
കൂടുതൽ വിവിവരങ്ങൾക്കായി താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
LHA OFFICE – 07448225517
സുരേഷ് ബാബു – 07828137478
ഗണേഷ് ശിവൻ – 07405513236
സുബാഷ് ശാർക്കര – 07519135993
ജയകുമാർ ഉണ്ണിത്താൻ – 07515918523
അപ്പച്ചൻ കണ്ണഞ്ചിറ
വാത്സിങ്ഹാം: ആഗോള കത്തോലിക്കാ സഭയുടെ ജൂബിലി വർഷ തീർത്ഥാടനങ്ങളുടെ ഭാഗമായി, ഗ്രേറ്റ് ബ്രിട്ടനിലെ സീറോ മലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഒമ്പതാമത് വാത്സിങ്ഹാം തീർത്ഥാടനം കൂടുതൽ പ്രൗഢിയോടും ആഘോഷപൂർവ്വവും ഭക്തിപുരസ്സരവും ജൂലൈ 19 ന് ശനിയാഴ്ച്ച കൊണ്ടാടും. ഗ്രേറ്റ് ബ്രിട്ടനിലുടനീളമുള്ള സീറോ മലബാർ ഇടവകകളിൽ നിന്നുമെത്തുന്ന പതിനായിരത്തിലധികം മരിയഭക്തരെയാണ് ഇത്തവണ വാത്സിങ്ങാമിൽ പ്രതീക്ഷിക്കുന്നത്. യൂറോപ്പിലെ ഏറ്റവും വലിയ മാതൃഭക്ത സംഗമവും, മരിയൻ പ്രഘോഷണ തിരുന്നാളുമായി സീറോ മലബാർ സഭയുടെ തീർത്ഥാടനം ശ്രദ്ധേയമാവും.
ആഗോളതലത്തിൽ ‘അനുഗ്രഹങ്ങളുടെ പറുദീസ’യെന്ന ഖ്യാതി നേടിയിട്ടുള്ള ഇംഗ്ലണ്ടിലെ നസ്രേത്തിൽ പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്തതക്കും, അനുഗ്രഹ സാഫല്യത്തിനും, നന്ദി നേരുന്നതിനുമായി നിരവധി ആളുകൾ നിത്യേന സന്ദർശിക്കുകയും , പ്രാർത്ഥിക്കുകയും ചെയ്യുന്ന മരിയൻ സങ്കേതമാണ് വാത്സിങ്ഹാം. ഈ വർഷത്തെ തീർത്ഥാടനത്തിനു ആതിഥേയത്വം വഹിക്കുന്നത് കേംബ്രിഡ്ജ് റീജണൽ സീറോ മലബാർ സമൂഹം ആണ്. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ വിവിധ ഇടവകകളിൽ നിന്നും മിഷനുകളിൽ നിന്നുമുള്ള പ്രസുദേന്തിമാരുടെ വിപുലമായ പങ്കാളിത്തം, ചടങ്ങിനെ കൂടുതൽ ഭക്തിസാന്ദ്രവും, ആകർഷകവുമാക്കും. ഇനിയും പ്രസുദേന്തിമാരാകുവാൻ ആഗ്രഹിക്കുന്നവർക്ക് https://forms.office.com/e/5CmTvcW6p7 ലിങ്കിലൂടെ രെജിസ്റ്റർ ചെയ്യാവുന്നതാണ്.
രാവിലെ ഒമ്പതരയ്ക്ക് സപ്രാ, ആരാധന തുടർന്ന് പത്തേകാലിന് അഭിഷിക്ത ധ്യാന ഗുരുവായ ഫാ. ജോസഫ് മുക്കാട്ട് നയിക്കുന്ന മരിയൻ പ്രഭാഷണവും, പതിനൊന്നിന് തിരുന്നാൾ കൊടിയേറ്റവും നടക്കും. ഇടവേളയിൽ ഭക്ഷണത്തിനും, അടിമവെക്കലിനുമുള്ള സമയമാണ്. പന്ത്രണ്ട് മണിക്ക് നടക്കുന്ന പ്രസുദേന്തി വാഴ്ചക്കു ശേഷം, പന്ത്രണ്ടരയോടെ മാതൃഭക്തി നിറവിൽ തീർത്ഥാടന പ്രദക്ഷിണം നടക്കും. ഓരോ മിഷനുകളും തങ്ങളുടെ ഗ്രൂപ്പുകളോടോടൊപ്പം ‘പിൽഗ്രിമേജ് സ്പിരിച്വൽ മിനിസ്ട്രി’ ചൊല്ലിത്തരുന്ന പ്രാർത്ഥനകളും ഭക്തിഗാനങ്ങളും ആലപിച്ച് ഭയ ഭക്തി ബഹുമാനത്തോടെ പ്രദക്ഷിണത്തിൽ പങ്കെടുക്കേണ്ടതാണ്. ഉച്ചക്ക് ഒന്നേമുക്കാലിന് SMYM മിനിസ്ട്രിയുടെ ‘സമയം ബാൻഡ്’ ഒരുക്കുന്ന സാംഗീതസാന്ദ്രമായ ഗാനാർച്ചനയും ഉണ്ടായിരിക്കുന്നതാണ്.
ഉച്ചക്ക് രണ്ടേകാലിന് രൂപതാ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാർമ്മികത്വത്തിൽ, പ്രോട്ടോ സെല്ലുലോസ് റവ.ഡോ. ആന്റണി ചുണ്ടെലിക്കാട്ടിൽ, ചാൻസലർ റവ.ഡോ. മാത്യു പിണക്കാട്ട്, വൈസ് ചാൻസലർ ഫാ. ഫാൻസ്വാ പത്തിൽ, ജുഡീഷ്യൽ വികാരി റവ. ഡോ. വിൻസന്റ് ചിറ്റിലപ്പള്ളി, ഫിനാൻസ് ഡയറക്ടർ ഫാ. ജോ മാത്യു VC കൂടാതെ മിഷനുകളിൽ നിന്നുള്ള വൈദികരും സഹകാർമ്മികരായി ആഘോഷപൂർവ്വമായ തിരുന്നാൾ സമൂഹബലി അർപ്പിക്കും.
സാധാരണയായി തീർത്ഥാടനത്തിൽ എത്തുമ്പോൾ വഴിയിലുണ്ടാകാറുള്ള ഗതാഗത കുരുക്കൊഴിവാക്കുവാനായി ഇത്തവണ മിക്ക ദേവാലയങ്ങളിൽ നിന്നും പരമാവധി കോച്ചുകൾ ക്രമീകരിച്ചു വരാനുള്ള രൂപതയുടെ നിർദ്ദേശം ഫലം കാണും. തീർത്ഥാടകർക്കായി മിതമായ വിലയിൽ രുചികരമായ ചൂടുള്ള നാടൻ വിഭവങ്ങൾ ഒരുക്കാൻ രണ്ടു മലയാളി സ്റ്റാളുകൾ തീർത്ഥാടന വേദിയിൽ ഉണ്ടായിരിക്കുന്നതാണ്. തീർത്ഥാടകാറായ വൻജനാവലിയുടെ തിരക്കിനിടയിൽ താമസം ഉണ്ടാവാതിരിക്കുവാൻ മുൻകൂട്ടി ഭക്ഷണം ഓർഡർ ചെയ്യുവാനുള്ള സൗകര്യവും ഇരു കാറ്ററേഴ്‌സും സൗകര്യം ഒരുക്കുന്നുണ്ട്. വാത്സിങ്ങാമിൽ ഇന്റർനെറ്റിന്റെ ലഭ്യത കുറവായതിനാൽ ഭക്ഷണം വാങ്ങുന്നവർ കാഷ് കൊണ്ടുവരുവാൻ കാറ്ററേഴ്സ് അഭ്യർത്ഥിച്ചിട്ടുണ്ട്.
ഏവരെയും സ്നേഹപൂർവ്വം വാത്സിങ്ഹാം തീർത്ഥാടനത്തിരുന്നാളിലേക്ക് ക്ഷണിച്ചു കൊള്ളുന്നതായി തീർത്ഥാടന സംഘാടക സമിതിക്കു വേണ്ടി ഫാ. ജിനു മുണ്ടനാടക്കൽ അറിയിച്ചു.
For Prasudenthi Registration : https://forms.office.com/e/5CmTvcW6p7
Caterers Contacts:
Indian Food Club-07720614876,
Jacob’s Caterers – 07869212935
Catholic National Shrine of Our Lady Walshingham, Houghton St. GilesNorfolk, NR22 6AL
എയ്ൽസ്‌ഫോർഡ് :- അനൈക്യവും, അസ്വസ്ഥതയും നിറഞ്ഞ മലങ്കര സഭയിൽ സ്നേഹത്തിന്റെയും, സമാധാനത്തിന്റെയും ഐക്യത്തിന്റെയും വാഹകനാകാൻ കടന്നുവന്ന സന്യാസ വര്യനായ ധന്യൻ മാർ ഇവാനിയോസ് പിതാവിൻറെ 72-ാം ഓർമ്മ പെരുന്നാൾ ജൂലൈ മാസം 15-ാം തീയതി വന്ദ്യ പിതാവിൻറെ കബറിടം സ്ഥിതി ചെയ്യുന്ന പട്ടം സെൻ്റ് മേരീസ് ഭദ്രാസന ദേവാലയത്തിൽ വച്ച് മലങ്കര സഭാ മക്കൾ ഒന്ന് ചേർന്ന് കൊണ്ടാടുകയാണ്. ധന്യൻ മാർ ഇവാനിയോസ് പിതാവിൻറെ സാർവത്രിക സഭയോടുള്ള ഐക്യത്തിന്റെ ഫലമായി ലോകത്തിൻറെ വിവിധ രാജ്യങ്ങളിൽ മാർ ഇവാനിയോസ് അനുസ്മരണവും, പദയാത്രയും ജൂലൈ മാസത്തിൽ നടത്തപ്പെടുകയാണ്.
യുകെ മലങ്കര സുറിയാനി കത്തോലിക്കാ സഭയിലെ ലണ്ടൻ റീജിയൻ്റെ ആഭിമുഖ്യത്തിൽ 2025 ജൂലൈ ഇരുപതാം തീയതി ( 20 – 7 – 25 ) ഞായറാഴ്ച Aylesford priory യിൽ വച്ച് അഭിവന്ദ്യ ആർച്ച് ബിഷപ്പ് മാർ ഇവാനിയോസ് പിതാവിനെ ധന്യൻ പദവിയിലേക്ക് ഉയർത്തിയതിന് നന്ദി അർപ്പിക്കുവാനും, വിശുദ്ധ പദവിയിലേക്കുള്ള നാമകരണ നടപടികൾക്കും വേണ്ട മലങ്കര സുറിയാനി കത്തോലിക്കാ സഭ യുകെ റീജിയൻ കോർഡിനേറ്റർ റവ. ഡോ. കുറിയാക്കോസ് തടത്തിലച്ചൻറെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാന നടത്തപ്പെടുന്നു. തുടർന്ന് എം സി വൈ എം ലണ്ടൻ റീജിയന്റെ നേതൃത്വത്തിൽ പദയാത്രയും ഉണ്ടായിരിക്കുന്നതാണ്.
ഈ തിരുകർമ്മങ്ങളിലേക്ക് എല്ലാ സഭാ വിശ്വാസികളെയും ദൈവനാമത്തിൽ സ്വാഗതം ചെയ്യുന്നു.
പള്ളിയുടെ വിലാസം
The Friars Aylesford Priory
Aylesford
ME20 7BX
കൂടുതൽ വിവരങ്ങൾക്ക് :-
Fr. Johnson Pezhamkoottathil 07553149970
Fr. Kuriakose Thiruvalil
07831184777
Arundev : – 07462906373
ജൂലൈ 13ന് നടന്ന ആഘോഷമായ തിരുന്നാൾ കുർബാനയ്ക്ക് ഗ്രേറ്റ് ബ്രിട്ടൻ രൂപത ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ നേതൃത്വം നൽകി. തുടർന്ന് ലദീഞ്ഞും പ്രദിക്ഷണവും നടന്നു. ആഘോഷമായ തിരുനാൾ പ്രദിക്ഷണത്തിന് ഇടവകയിലെ വിവിധ കുടുംബ കൂട്ടായ്മകളുടെ നേതൃത്വത്തിൽ നടത്തിയ മാതാവിന്റെയും വിശുദ്ധരുടെയും ടാബ്ലോ കൂടുതൽ മിഴിവേകി. അതിനുശേഷം സ്നേഹവിരുന്നും ഉൽപ്പന്ന വസ്തുക്കളുടെ ലേലവും നടന്നു.
തിരുനാളിന് ഇടവക വികാരി ഫാദർ ജെയിംസ് കോഴിമലയോട് ഒപ്പം ചേർന്ന് നിന്ന് കൈക്കാരന്മാരും പാരിഷ് കൗൺസിൽ അംഗങ്ങളും നേതൃത്വം നൽകി. നിനോ തെക്കുംതല തിരുനാൾ കൺവീനർ ആയ ഈ തിരുനാളിന് വിവിധ കമ്മിറ്റികളുടെയും ഭക്തസംഘടനകളുടെയും സഹായസഹകരണത്തിന് ഇടവക വികാരി പ്രത്യേകം നന്ദി അർപ്പിച്ചു.
ദൈവതിരുവചനത്തിൽ അധിഷ്ഠിതമായ ജീവിതം നയിച്ച് പരിശുദ്ധാത്മാവിനെ ഉൾക്കൊണ്ട് ഈ കാലഘട്ടത്തിൽ ജീവിക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ചും ഒപ്പം പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം യാചിച്ച് വിശുദ്ധ തോമാശ്ലീഹായെ പോലെ അടിയുറച്ച വിശ്വാസത്തിൽ വളർന്നുവരുവാനും മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് ഇടവക സമൂഹത്തോട് ആഹ്വാനം ചെയ്തു.
കർക്കിടക വാവ് ബലി ( പിതൃ തർപ്പണം) കെന്റ് അയ്യപ്പ ടെമ്പിളിലും വളരെ വിപുലമായ രീതിയിൽ നടത്തപ്പെടുന്നു. 2025 ജൂലൈ 24 -ാം തീയതി വ്യാഴാഴ്ച പകൽ 11.30 am മുതൽ 3 pm വരെ കെന്റിലെ റോചെസ്റ്ററിൽ ഉള്ള കെന്റ് അയ്യപ്പ ടെമ്പിളിന് സമീപമുള്ള റിവർ മെഡ് വേയിൽ വച്ചാണ് ബലിതർപ്പണ ചടങ്ങുകൾ നടത്തപ്പെടുന്നത്.
ബലി തർപ്പണം നടത്താൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണെന്നു സംഘടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
07838170203, 07985245890.
Registration link
https://forms.gle/Pee2q2MePGTKiDgD9
റെക്സം രൂപതാ സീറോ മലബാർ സഭയുടെ ഭാരത അപ്പോസ്തോലൻ വിശുദ്ധ തോമാസ്ലീഹയുടെ തിരുനാൾ ആഘോഷം ജൂലൈ ആറാം തീയതി ഞായറാഴ്ച ഭക്തി സാദ്രമായി റെക്സം ഹോളി ട്രിനിറ്റി ദേവാലയത്തിൽ നടത്തപെട്ടു.
ആഘോഷമായ മലയാളം പാട്ടു കുർബാനയിൽ രൂപതയിൽ സേവനം ചെയ്യുന്ന എല്ലാ മലയാളി വൈദികരും പങ്കുചേർന്നു ഫാദർ ജോൺസൺ കാട്ടിപ്പറമ്പിൽ സി. എം. ഐ മുഖ്യ കാർമികനും ഫാദർ ഫെബിൻ സി. എം. ഐ ഷൂസ്‌ബെറി കതീഡ്രൽ. അസിസ്റ്റന്റ് വികാരി സെന്റ് തോമസ് തിരുന്നാൾ സന്ദേശം നൽകി. ഇരുപത്തി അഞ്ചോളാം വ്യക്തികൾ പ്രത്യേക നിയോഗത്തോടെ തിരുന്നാൾ പ്രെസുധേതിമാരായി മുടിയും, തിരിയും നൽകി വാഴിക്കപെട്ടു.
കുർബാനയെ തുടർന്ന് ലദീഞ്ഞ്, തോമാ സ്ലീഹയുടെ രൂപം വഹിച്ച് മുത്തുകുടയെന്തിയ പ്രദീഷണവും നടന്നു, പ്രതിക്ഷണത്തിന് ബഹുമാനപെട്ട ജോർജ് സി.എം.ഐ നേതൃത്വം നൽകി. തുടർന്ന് തോമാ സ്ലീഹയുടെ മദ്യസ്ഥ പ്രാർത്ഥന , സമാപന പ്രാത്ഥനയുടെ ആശീർവാദം നേർച്ച പാച്ചോർ വെഞ്ചരിച്ചു വിതരണം . കൂടാതെ നിരവധി വ്യക്തികൾ സ്പോൺസർ ചെയ്ത ടീ, കോഫീ, സ്നാക്ക്സ് വിതരണവും ഉണ്ടായിരുന്നു.
ഭാരതഅപ്പസ്തോലൻ വിശുദ്ധ തോമാശ്ലീഹയുടെ തിരുനാളിൽ പങ്കു ചേർന്ന് വിശുദ്ധന്റെ അനുഗ്രഹം പ്രാപിക്കാൻ എത്തിച്ചേർന്ന എല്ലാ വിശ്വാസികളേയും തിരുന്നാൾ നടത്തിപ്പിനായി വിവിധ സഹായങ്ങൾ ചെയ്ത എല്ലാവർക്കും പള്ളി കമ്മറ്റി അംഗം ആൻസി മിഥുൻ പ്രത്യേക നന്ദി അറിയിച്ചു.
ചെസ്റ്റർഫീൽഡ് സീറോ മലബാർ മാസ്സ് സെന്ററിയിൻ്റെ ആഭിമുഖ്യത്തിൽ ജൂലൈ 6 ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് മിഷൺ ഡയറക്ടർ റവ: ഫാ:ജോo മാത്യു തിരുന്നാൾ കൊടിയുയർത്തി തിരുന്നാളിനു തുടക്കം കുറിച്ചു. തുടർന്ന് റവ :ഫാ : ജിനോ അരിക്കാട്ടിന്റെ മുഖ്യകാർമികത്വത്തിൽ തിരുന്നാൾ കുർബാനയും, വചന സന്ദേശം നൽകുകയുമുണ്ടായി.
തിരുന്നാൾ കുർബാനയ്ക്കു ശേഷം നടന്ന പ്രദക്ഷിണം, കഴുന്ന് നേർച്ച, സ്നേഹവിരുന്ന് എന്നിവയിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. മിഷൻ ഡയറക്ടർ ഫാ ജോ മാത്യുവിന്റ നേതൃത്വത്തിൽ കൈക്കാരൻമാരായ പോൾസൺ, എഡ്വിവിൻ,ജിമി, വേദപാഠ അദ്ധ്യാപകർ, ഗായക സംഘം, പാരിഷ് കൗൺസിൽ അംഗങ്ങൾ തുടങ്ങിയവരുടെ കൂട്ടായ പരിശ്രമത്താൽ തിരുന്നാൾ ഭംഗിയായി നടത്താൻ സാധിച്ചതായി ഭാരവാഹികൾ അറിയിച്ചു.
അപ്പച്ചൻ കണ്ണഞ്ചിറ
റാംസ്‌ഗേറ്റ് : ആഗോളതലത്തിൽ ആയിരങ്ങളെ വിശ്വാസത്തിന്റെ പാതയിലേക്ക് നയിക്കുകയും, ആന്തരിക സൗഖ്യ- അഭിഷേക – വിശുദ്ധീകരണ ശുശ്രുഷകളിലൂടെ അനുരഞ്ജനവും, കൃപകളും പകർന്നു നൽകുകയും ചെയ്യുന്ന വിൻസൻഷ്യൽ ധ്യാന കേന്ദ്രങ്ങളുടെ ഡയറക്ടറും, അഭിഷിക്ത തിരുവചന പ്രഘോഷകനുമായ ജോർജ്ജ് പനക്കലച്ചൻ വി സി നയിക്കുന്ന ഏകദിന കൺവെൻഷൻ ജൂലൈ 13 നു ശനിയാഴ്ച കെന്റിലെ റാംസ്‌ഗേറ്റ് ഡിവൈൻ ധ്യാനകേന്ദ്രത്തിൽ വെച്ച് നടത്തപ്പെടുന്നു. രാവിലെ ഒമ്പതു മണി മുതൽ വൈകുന്നേരം നാലു മണിവരെയാണ് മലയാളത്തിലുള്ള ഏകദിന കൺവെൻഷൻ ക്രമീകരിച്ചിരിക്കുന്നത്.
വിൻസൻഷ്യൻ ഡിവൈൻ റിട്രീറ്റ് സെന്ററുകളുടെ ഡയറക്ടർമാരും, പ്രശസ്ത തിരുവചന പ്രഘോഷകരുമായ ഫാ. അഗസ്റ്റിൻ വല്ലൂരാൻ, ഫാ. ആന്റണി പറങ്കിമാലിൽ, ഫാ. പള്ളിച്ചംകുടിയിൽ പോൾ, റാംസ്‌ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെന്റർ ഡയറക്ടർ ഫാ. ജോസഫ് അടാട്ട് എന്നിവർ ജോർജ്ജ് പനക്കലച്ചനോട് ചേർന്ന് സംയുക്തമായിട്ടാവും ഏകദിന കൺവെൻഷനും, രോഗശാന്തി-നവീകരണ ശുശ്രുഷകളും നയിക്കുക.
“ഞാൻ നിങ്ങളെ അനാഥരായി വിടുകയില്ല. ഞാൻ നിങ്ങളുടെ അടുത്തേക്ക് വരും.” (യോഹന്നാൻ 14:18) എന്ന തിരുവചനം ആസ്പദമാക്കിയാവും കൺവെൻഷൻ നയിക്കപ്പെടുക.
റാംസ്‌ഗേറ്റിലെ ഡിവൈൻ ധ്യാന ശുശ്രൂഷകളുടെ പത്താം വാർഷീക നിറവിൽ നടക്കുന്ന ഏക ദിന കൺവെൻഷനിൽ സൗജന്യ പ്രവേശനവും, കൂടാതെ ഉച്ച ഭക്ഷണം ഒരുക്കുന്നതുമാണ്. ആത്മീയ ശുശ്രുഷകളുടെയും, പ്രാർത്ഥനകളുടെയും നിറവിൽ, സൗഖ്യദാതാവായ യേശുവിലൂടെ കൃപയും, രോഗശാന്തിയും പ്രാപിക്കുവാൻ അനുഗ്രഹീതമായ ഏകദിന കൺവെൻഷനിലേക്ക് ഏവരെയും സസ്നേഹം ക്ഷണിക്കുന്നതായി കോർഡിനേറ്റർ അറിയിച്ചു.
For more information:
+44 7474787870
Email: [email protected] Website : www.divineuk.org
Devine Retreat Centre, St. Augustine’s Abbey, Ramsgate, Kent, CT11 9PA