Spiritual

മലയാളം യുകെ എക്‌സല്‍ അവാര്‍ഡ് നൈറ്റില്‍ വിശിഷ്ടാതിഥിയായി ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മലയാളം യുകെയുടെ സ്റ്റേജിലെത്തി. ആകാംഷകള്‍ ഒട്ടുമില്ലാതെ ആയിരത്തോളം വരുന്ന പ്രിയ വായനക്കാരുടെ മുമ്പില്‍ അഭിവന്ദ്യ തിരുമേനി പറഞ്ഞുതുടങ്ങിയതിങ്ങനെ. ഒരു കാലത്ത് ഞാനും ഒരു മാധ്യമ പ്രവര്‍ത്തകന്റെ കുപ്പായമണിഞ്ഞിരുന്നു. അതും സത്യങ്ങള്‍ വളച്ചൊടിക്കാതെ !
ആതുരസേവന രംഗത്ത് സേവനങ്ങള്‍ മാത്രം കൈമുതലായ നെഴ്‌സുമാര്‍. അവര്‍ നമുക്ക് കൈമുതലാണ്. അവരുടെ ആകുലതകള്‍.. വിഷമങ്ങള്‍… എല്ലാം മനസിലാക്കേണ്ട വിഷയമാണ്.. ഇത് ഞാന്‍ നേരിട്ട് കണ്ടുറപ്പിച്ചതാണ്. ഇത് നന്നായി മനസ്സിലാക്കിയ ഒരു ജനകീയ പത്രത്തിന്റെ രണ്ടാമത് വാര്‍ഷിക ദിനത്തില്‍ പങ്കു ചേരുന്നത് തികച്ചും അഭിമാനപൂരിതമാണ്. മലയാളം യുകെ, ധാര്‍മ്മീകതയില്‍ വളരുന്ന ഒരു പത്രമെന്ന നിലയില്‍ അതിന്റെ വളര്‍ച്ച ദൂരത്ത് നിന്ന് നോക്കിക്കാണുന്ന ഒരു സമൂഹം കത്തോലിക്കാ സഭയിലും അതിനു പുറത്തും നമുക്ക് കാണാം. ഒരു മാധ്യമമെന്ന നിലയില്‍ മലയാളം യുകെ വളരുമ്പോള്‍ അവര്‍ പരിശുദ്ധ കത്തോലിക്കാ സഭയോട് ചേര്‍ന്ന് നില്‍ക്കുന്നു എന്നതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു. അര്‍ഹിക്കുന്ന എല്ലാവരെയും അവര്‍ ആദരിക്കുന്നു… അകല്ചയില്ലാതെ ജനങ്ങളോടൊപ്പം സഞ്ചരിക്കുന്നു..
ഞാന്‍ പരിചയപ്പെട്ട ഒരു മാധ്യമ പ്രവര്‍ത്തനത്തിന്റെ യഥാര്‍ത്ഥ മുഖം.. അതില്‍ ഞാന്‍ വിശ്വസിക്കുന്നു.
അദ്ധ്യാത്മീകതയില്‍ ഞാന്‍ ഉള്‍പ്പെട്ട സമൂഹം വളരാന്‍ മലയാളം യു കെ കാണിക്കുന്ന ശുഷ്‌കാന്തിയെ നന്ദിയോടെ ഓര്‍ക്കുന്നു.

ആയിരത്തിലധികം പേര്‍ പങ്കെടുത്ത് മനോഹരമാക്കിയ മലയാളം യു കെ അവാര്‍ഡ് നൈറ്റ്. യു കെ മലയാളികള്‍ ഇതിന് മുമ്പ് കാണാത്ത സംഗീത വിരുന്ന്…. മലയാളം യുകെ അവാര്‍ഡ് നൈറ്റില്‍ വൈകുന്നേരം ആറ് മണിക്ക് തന്നെ അഭിവന്ദ്യ പിതാവെത്തി. ആഘോഷങ്ങളും ആചാരവെടികളുമില്ലാതെ അഭിവന്ദ്യ പിതാവ് മലയാളം യുകെയുടെ അവാര്‍ഡ് നൈറ്റിL ആഗതനായപ്പോള്‍ വിശിഷ്ടാതിഥിയായി പുലിമുരുകന്‍ ധന്യമാക്കിയ വൈശാഖും കൂടി ഒന്നിച്ചപ്പോള്‍ എങ്ങും ആരവങ്ങള്‍ മാത്രം..

ജനങ്ങളോടൊപ്പം സഞ്ചരിച്ച് യുകെയിലെ ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ച മലയാളം യുകെയുടെ എക്‌സല്‍ അവാര്‍ഡ് നൈറ്റ് പ്രതിക്ഷിച്ചതിലും ഭംഗിയായി എന്ന് കാണികള്‍ വിലയിരുത്തുന്നു. യുകെയുടെ വിവിധ ഭാഗത്തു നിന്നുമായി നാല്‍പ്പതോളം പരിപാടികളുമായിട്ടാണ് മലയാളികള്‍ മലയാളം യുകെയൊടൊപ്പം ചേര്‍ന്നത്. ഇതിന്റെ പകുതി പോലും ഞങ്ങള്‍ പ്രതീക്ഷില്ല എന്നു പറഞ്ഞ് കാണികള്‍ മടങ്ങി.

മലയാളം യു കെ. വളരുന്ന ഒരു മലയാളം പത്രം.
സത്യങ്ങള്‍ വളച്ചൊടിക്കാതെ !

ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്‍.ഒ

വാല്‍സിംഹാം: അമ്മമാഹാത്മ്യത്തിന്റെ ദിവ്യ സ്തുതികള്‍ പാടിക്കൊണ്ട് ഇംഗ്ലണ്ടിന്റെ ഉഷകാലതാരം പരി. വാല്‍സിംഹാം മാതാവിന്റെ സന്നിധിയിലേക്ക് ഒരിക്കല്‍ കൂടി മക്കള്‍ ഒന്നായെത്തുന്നു. ഇത്തവണ ജൂലൈ 16-ാം തീയതി ഞായറാഴ്ച നടക്കുന്ന വാല്‍സിംഹാം തിരുനാളിന് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നേതൃത്വം നല്‍കും.

രാവിലെ 9.30 മുതല്‍ 11.30 വരെ നടക്കുന്ന ധ്യാനശുശ്രൂഷകള്‍ക്കും ഗാനാലാപനത്തിനും സെഹിയോന്‍ യുകെയുടെ ഡയറക്ടറും രൂപതാ ഇവാഞ്ചലൈസേഷന്‍ കോര്‍ഡിനേറ്ററുമായ റവ. ഫാ. സോജി ഓലിക്കലും സെഹിയോന്‍ യുകെ ടീമും നേതൃത്വം നല്‍കും. വ്യക്തിപരമായ പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്കും പരി. അമ്മയുടെ സംരക്ഷണത്തിന് പ്രത്യേകമായി സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുന്ന ‘അടിമവയ്ക്കല്‍’ ചടങ്ങുകള്‍ക്കും രാവിലെ 11..30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെ സൗകര്യമുണ്ടായിരിക്കുന്നു. ഉച്ചഭക്ഷണം കഴിക്കാന്‍ കൂടി ഈ സമയം പ്രയോജനപ്പെടുത്തണമെന്ന് സംഘാടകസമിതി അറിയിച്ചിട്ടുണ്ട്.

ചരിത്രപ്രസിദ്ധമായ ”ജപമാല പ്രദക്ഷിണം” ഉച്ചയ്ക്ക് 1.30ന് ആരംഭിക്കും. പ്രദക്ഷിണത്തിന്റെ സമാപനത്തെ തുടര്‍ന്ന് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ദിവ്യബലിയര്‍പ്പിച്ച് വചന സന്ദേശം നല്‍കും. അഭിവന്ദ്യ പിതാവിനൊപ്പം നിരവധി വൈദികരും ദിവ്യബലിയിലും മറ്റു ശുശ്രൂഷകളിലും പങ്കാളികളാവും.

മുന്‍വര്‍ഷങ്ങളിലേതുപോലെ ഇത്തവണയും ധാരാളം വിശ്വാസികള്‍ തിരുനാളില്‍ സംബന്ധിക്കാന്‍ എത്തിച്ചേരുമെന്നാണ് കണക്കാക്കുന്നത്. വിശ്വാസികള്‍ക്ക് മിതമായ നിരക്കില്‍ തിരുനാള്‍ സ്ഥലത്തുനിന്നും ഉച്ചഭക്ഷണം ലഭ്യമായിരിക്കും. കോച്ചുകളില്‍ വരുന്നവര്‍ക്കായി ബസുകള്‍ പാര്‍ക്കു ചെയ്യുവാനും സൗകര്യമുണ്ടായിരിക്കുമെന്ന് തിരുനാള്‍ കോ- ഓര്‍ഡിനേറ്ററും ഈസ്റ്റ് ആംഗ്ലിയ സീറോ മലബാര്‍ ചാപ്ലിയനുമായ റവ. ഫാ. ടെറിന്‍ മുല്ലക്കര അറിയിച്ചു.

ബാബു ജോസഫ്

സെഹിയോന്‍ യൂറോപ്പ് ഡയറക്ടര്‍ റവ. ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ ദേശഭാഷാ വ്യത്യാസമില്ലാതെ സുവിശേഷവത്ക്കരണം സാദ്ധ്യമാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിക്കൊണ്ടുള്ള ഇംഗ്ലീഷ് ധ്യാന ശുശ്രൂഷ ‘തണ്ടര്‍ ഓഫ് ഗോഡ്’ ഞായറാഴ്ച ക്രോളിയില്‍ നടക്കും. വിവിധങ്ങളായ ഭാഷകളും സംസ്‌കാരവും ഇടകലര്‍ന്ന യൂറോപ്പില്‍ സുവിശേഷവത്ക്കരണത്തിന്റെ വലിയ അടയാളമായി മാറിക്കൊണ്ടിരിക്കുന്ന ഈ ശുശ്രൂഷയില്‍ പരിശുദ്ധാത്മ ശക്തിയാല്‍ അനേകം അത്ഭുതങ്ങളും അടയാളങ്ങളും സംഭവിച്ചുകൊണ്ടിരിക്കുന്നു.

അരുന്ധല്‍ & ബ്രൈറ്റണ്‍ അതിരൂപതാ ബിഷപ്പ് റിച്ചാര്‍ഡ് മോത്തിന്റെ അനുഗ്രഹാശീര്‍വാദത്തോടെ നടത്തപ്പെടുന്ന കണ്‍വെന്‍ഷനില്‍ ഈസ്റ്റ്‌ബോണ്‍ കാത്തലിക് ചര്‍ച്ച് വികാരി ഫാ.ജെറാര്‍ഡ് ഹെറ്റെന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ദിവ്യബലി അര്‍പ്പിക്കപ്പെടും. കണ്‍വെന്‍ഷനിലേക്ക് വിവിധ പ്രദേശങ്ങളില്‍നിന്നും വാഹനസൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നാളെ ഉച്ചതിരിഞ്ഞ് 1 മണി മുതല്‍ വൈകിട്ട് 5 വരെ ക്രോളിയിലെ സെന്റ് വില്‍ഫ്രഡ് കാത്തലിക് സ്‌കൂളിലാണ് (ST.WILFRED WAY, RH 11 8 PG) കണ്‍വെന്‍ഷന്‍ നടക്കുക.

ആരാധന, വചനപ്രഘോഷണം, കുമ്പസാരം, സ്പിരിച്വല്‍ ഷെയറിംങ്, കുട്ടികള്‍ക്കുള്ള പ്രത്യേക ക്ലാസുകള്‍ തുടങ്ങിയ ശുശ്രൂഷകള്‍ കണ്‍വെന്‍ഷന്റെ ഭാഗമാകും. ഏറെ അനുഗ്രഹീതമായ ഈ പരിശുദ്ധാത്മാഭിഷേക കണ്‍വെന്‍ഷനിലേക്ക് സംഘാടകര്‍ യേശുനാമത്തില്‍ ഏവരെയും ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ബിജോയ് ആലപ്പാട്ട്.07960000217.

സതാംപ്ടണ്‍: യുകെ സ്പിരിച്വല്‍ മിനിസ്ഠ്രിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന നൈറ്റ് വിജില്‍ മെയ് 13ന് സതാംപ്ടണില്‍ നടക്കും. വൈകിട്ട് ഏഴു മണി മുതല്‍ ലിന്‍ഡ്‌ഹേസ്റ്റ് സെന്റ് ജോസഫ്‌സ് ദേവാലയത്തിലാണ് പരപാടി സംഘടിപ്പിച്ചിട്ടുള്ളത്. എസ്ആര്‍എം ഇന്റര്‍നാഷണല്‍ ടീമാണ് വിശ്വാസികള്‍ക്കായി ഈ മഹത്കര്‍മ്മത്തിന് നേതൃത്വം നല്‍കുന്നത്.

ദൈവത്തെ വാഴ്ത്തുന്നതിനും അവന്റെ മഹത്വം അറിയുന്നതിനുമായുള്ള നിരവധി പരിപാടികളാണ് എസ്ആര്‍എം ഇന്റര്‍നാഷണല്‍ വിശ്വാസികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. വിശുദ്ധ കുര്‍ബാനകള്‍ പ്രാര്‍ത്ഥനാ സെഷനുകള്‍ ജപമാലയും ധ്യാനവും സ്തുതിയും ആരാധനയും തുടങ്ങിയവ നൈറ്റ് വിജിലില്‍ ഉണ്ടാകും. ഈ ദൈവീകമായ പരിപാടിയിലേക്ക് വിശ്വാസികളേവരേയും ക്ഷണിച്ചുകൊള്ളുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് സന്തോഷ്-07886234120 ടൈറ്റസ്-07551929283 എന്നിവരെ ബന്ധപ്പെടുക.

ബാബു ജോസഫ്

ബര്‍മിങ്ഹാം: റവ. ഫാ. സോജി ഓലിക്കലും സെഹിയോന്‍ യൂറോപ്പും നേതൃത്വം നല്‍കുന്ന രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ നാളെ ബര്‍മിങ്ഹാം ബഥേല്‍ സെന്ററില്‍ ദൈവികാനുഗ്രഹത്തിന്റെ പറുദീസയായിമാറും. ലോക സുവിശേഷവത്ക്കരണ രംഗത്ത് നിസ്വാര്‍ത്ഥ സ്നേഹത്തിന്റെ പര്യായമായ രണ്ട് അഭിഷിക്ത കരങ്ങള്‍, ഫാ. ജയിംസ് മഞ്ഞാക്കലും, ഫാ. സോജി ഓലിക്കലും ആദ്യമായി ഒരുമിക്കുന്ന കണ്‍വെന്‍ഷനില്‍ യുകെയിലെ അജപാലന ശുശ്രൂഷകളുടെ നായകസ്ഥാനം ദൈവം ഭരമേല്‍പ്പിച്ച ഗ്രേറ്റ് ബ്രിട്ടണ്‍ സീറോമലബാര്‍ രൂപതാ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കലും പങ്കെടുക്കുന്നതോടെ മൂവരും ഒന്നുചെരുന്ന ആദ്യ ശുശ്രൂഷയയി മാറും. പരിശുദ്ധ അമ്മയുടെ വണക്ക മാസത്തിലെ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍. ജര്‍മ്മനിയില്‍ നിന്നുമുള്ള പ്രശസ്ത സുവിശേഷ പ്രവര്‍ത്തകന്‍ ബ്രദര്‍ ജസ്റ്റിന്‍ അരീക്കലും ഇത്തവണത്തെ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും.

നാളെ രാവിലെ 8ന് കണ്‍വെന്‍ഷന്‍ തുടങ്ങുമ്പോള്‍ ഫാത്തിമയിലെ പരിശുദ്ധ അമ്മയുടെ പ്രത്യക്ഷീകരണ ശതാബ്ദി ആഘോഷം ഫ്രാന്‍സിസ് പാപ്പയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന അതേദിവസം അതേസമയം മാതാവിന്റെ മാധ്യസ്ഥത്താല്‍ യൂറോപ്പില്‍ ഫാത്തിമയിലടക്കം ആയിരങ്ങളെ മാനസാന്തരപ്പെടുത്തിയ മഞ്ഞാക്കലച്ചന്റെ സാന്നിധ്യത്തില്‍ ബെഥേലിലും പ്രത്യേക മരിയന്‍ റാലി നടക്കും. റാലിയില്‍ പങ്കെടുക്കേണ്ടവര്‍ രാവിലെ 8 മണിക്കുതന്നെ എത്തിച്ചേരേണ്ടതാണ്.

തന്റെ ജീവിതത്തിലെ അതികഠിനമായ സഹനങ്ങളെ ക്രിസ്തുവില്‍ നിറവാക്കിമാറ്റിക്കൊണ്ട് വീല്‍ചെയറില്‍ ജീവിക്കുന്ന വിശുദ്ധനെന്നറിയപ്പെടുന്ന മഞ്ഞാക്കലച്ചന്‍ തന്റെ അത്ഭുതാവഹമായ ജീവിത സാക്ഷ്യവും പ്രേഷിത ദൗത്യവും ഫാ. സോജി ഓലിക്കലിനൊപ്പം പങ്കുവയ്ക്കുമ്പോള്‍ മാര്‍ സ്രാമ്പിക്കലിന്റെ സാന്നിധ്യവും ആശീര്‍വാദവും അഭിഷേക നിറവേകും. ഫ്രാന്‍സിസ് പാപ്പ കരുണയുടെ മിഷിണറിയായി പ്രത്യേകം തിരഞ്ഞെടുത്തിട്ടുള്ള മഞ്ഞാക്കലച്ചന്റെ ശുശ്രൂഷ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷനെ സംബന്ധിച്ചിടത്തോളം പ്രത്യേക ദൈവികാനുഗ്രഹമാണ്.
കണ്‍വെന്‍ഷനെപ്പറ്റിയുള്ള വീഡിയോ കാണാം

ഏതൊരാള്‍ക്കും ഇംഗ്ലീഷിലോ മലയാളത്തിലോ കുമ്പസാരിക്കുന്നതിനും സ്പിരിച്വല്‍ ഷെയറിങിനും സൗകര്യമുണ്ടായിരിക്കും. കണ്‍വെന്‍ഷനില്‍ കുട്ടികള്‍ക്കും ടീനേജുകാര്‍ക്കും പ്രത്യേക ശുശ്രൂഷകള്‍ നടക്കും. എങ്ങനെ പരിശുദ്ധാത്മാവിനാല്‍ ആഴത്തില്‍ നിറയാം, പരിശുദ്ധാത്മാവിന്റെ ശക്തി ഉപയോഗിച്ച് ജീവിതം നയിക്കാം- ഇതുമായി ബന്ധപ്പെട്ട ക്ലാസുകള്‍, സാക്ഷ്യങ്ങള്‍, അഭിഷേക പ്രാര്‍ത്ഥന, ആരാധന എന്നിവ ആയിരിക്കും ഈ രണ്ടാം ശനിയാഴ്ചയിലെ ടീനേജ് മിനിസ്ട്രിയിലെ വിഷയം. സഭയുടെ വാഗ്ദാനമായ ഓരോ മക്കളും ആത്മാവില്‍ അഭിഷേകം പ്രാപിക്കുവാനും വിശുദ്ധിയില്‍ ജീവിക്കുവാനും പുതിയ ബോധ്യങ്ങള്‍ സമ്മാനിക്കുന്നകുട്ടികളുടെയും ടീനേജുകാരുടെയും മിനിസ്ട്രിയിലേക്ക് യുകെ യുടെ വിവിധഭാഗങ്ങളില്‍നിന്നും അനേകംപേര്‍ കടന്നുവരുന്നു.

കുട്ടികളുടെ മിനിസ്ട്രിയെപ്പറ്റിയുള്ള വീഡിയോ കാണാം..

ആസ്റ്റണിലെ നിത്യാരാധന ചാപ്പലിലടക്കം യൂറോപ്പിന്റെ വിവിധയിടങ്ങളില്‍ സെഹിയോന്‍ കുടുംബം ഒന്നടങ്കം കണ്‍വെന്‍ഷന്റെ ആത്മീയ വിജയത്തിനായി ഉപവാസ മധ്യസ്ഥ പ്രാര്‍ത്ഥന ഒരുക്കത്തിലാണ്. അത്ഭുതകരങ്ങളായ വിടുതലും രോഗശാന്തിയും ജീവിതനവീകരണവും സാധ്യമാക്കുന്ന ഈ അനുഗ്രഹീത ശുശ്രൂഷയിലേക്കു ഫാ. സോജി ഓലിക്കലും സെഹിയോന്‍ കുടുംബവും ഏവരെയും ഒരിക്കല്‍ കൂടി ക്ഷണിക്കുകയും പ്രത്യേക പ്രാര്‍ത്ഥനാസഹായം അപേക്ഷിക്കുകയും ചെയ്യുന്നു.

സ്ഥലം:

ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍
കെല്‍വിന്‍ വേ
വെസ്റ്റ് ബ്രോംവിച്ച്
ബര്‍മ്മിംഗ്ഹാം
B70 7JW

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ഷാജി: 07878149670
അനീഷ്: 07760254700

കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് യുകെയുടെ വിവിധ പ്രദേശങ്ങളില്‍നിന്നും ഏര്‍പ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങള്‍ക്ക്:

ടോമി ചെമ്പോട്ടിക്കല്‍: 07737935424.

 

ഒന്നര പതിറ്റാണ്ടിലധികം യു കെയിലെ ബഹു ഭൂരിപക്ഷം വരുന്ന കുടിയേറ്റ മലയാളി സമൂഹത്തിന്റെ ബാലാരിഷ്ഠതയുടെ കാലത്ത് അവര്‍ക്ക് താങ്ങും ,തണലുമായി നിലകൊള്ളുകയും, യുകെയിലെ സീറോ മലബാര്‍ രൂപതയ്ക്കു വേണ്ടുന്ന പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ നേത്രത്വം നല്കുകയും ചെയ്തയാളായിരുന്നു റവ.ഡോ.മാത്യു തോട്ടത്തില്‍ മ്യാലില്‍. സീറോ മലബാര്‍ വിശ്വാസികളുടെയും ലത്തീന്‍ വിശ്വാസികളുടെയും വിശ്വാസ സംരക്ഷണത്തിനും പരിപോഷണത്തിനുമായി നിലകൊള്ളുകയും ചെയ്ത അദ്ദേഹം തന്റെ പരിമിതികള്‍ക്കും നിബന്ധനകള്‍ക്കും ഉള്ളില്‍ നിന്നു കൊണ്ട് സാമൂഹ്യ-സാംസ്‌കാരിക വാര്‍ത്ത – മാദ്ധ്യമ രംഗങ്ങളില്‍ തന്റേതായ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. യുകെയിലെ ദീര്‍ഘകാലത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം കേരളത്തിലേക്ക് തിരികെ പോകുന്ന അദ്ദേഹത്തിന് എഡിന്‍ബര്‍ഗ്ഗ് ക്രിസ്ത്യന്‍ കമ്യൂണിറ്റിയിലെ ഫാ.സെബാസ്റ്റ്യന്‍ തുരുത്തിപ്പള്ളി, സുഹൃത്തുക്കളായ ആന്റണി ജോസഫ് കാംബ്സ്ലാംഗ്, തോമസ് ജോസഫ് ഷെട്ടില്‍ സ്റ്റണ്‍ ,എന്നിവരുടെ നേതൃത്വത്തില്‍ ഗ്ലാസ്‌ഗോ എയര്‍പോര്‍ട്ടില്‍ വച്ച് യാത്രയയപ്പ് നല്കി .

1989 ഡിസംബര്‍ 27ന് പൗരോഹിത്യം സ്വീകരിച്ച മാത്യു അച്ചന്‍ 1999 വരെ കോതമംഗലം രൂപതയിലെ വിവിധ ഇടവകളില്‍ വികാരിയായും, യുവജന സംഘടനാ ഡയറക്ടറായും സേവനമനുഷ്ഠിച്ചിരുന്നു. ഉപരിപഠനാര്‍ത്ഥം 1999 മുതല്‍ വിദേശത്തായിരുന്ന ഇദ്ദേഹം കോതമംഗലം രൂപതാദ്ധ്യക്ഷന്‍ ബഹു.ജോര്‍ജ്ജ് മഠത്തിക്കണ്ടം പിതാവിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് മാതൃ രൂപതയിലെ സേവനത്തിനായി പോകുന്നത്. കോതമംഗലം രൂപതയിലെ കോട്ടപ്പടി സെന്റ്.സെബാസ്റ്റ്യന്‍ ചര്‍ച്ചിന്റെ വികാരിയായി ഈ മാസം 20 ന് റവ.ഡോ.മാത്യു തോട്ടത്തില്‍  മ്യാലില്‍ ചുമതലയേല്ക്കും. അച്ചന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് യുകെ മലയാളികള്‍ എല്ലാവിധ ഭാവുകങ്ങളും ആശംസകളും പ്രാര്‍ത്ഥനകളും നേര്‍ന്നു.

ജോണ്‍സണ്‍ ഊരംവേലില്‍

ബഹുമാനപ്പെട്ട മാത്യു നായിക്കംപറമ്പിലച്ചനും ജോര്‍ജ് പനക്കലച്ചനും ജോസഫ് ഏടാട്ടച്ചനും സി. തെരേസായും നയിക്കുന്ന കുടുംബ നവീകരണധ്യാനം റാംസ്‌ഗേറ്റിലുള്ള ഡിവൈന്‍ ധ്യാനമന്ദിരത്തില്‍ വച്ച് മെയ് 12, 13, 14 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ ഇംഗ്ലീഷിലും 19, 20, 21 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ മലയാളത്തിലും നടത്തപ്പെടുന്നു. രണ്ട് ധ്യാനങ്ങളിലും സംബന്ധിക്കുന്നതിന് ഏതാനും പേര്‍ക്കു കൂടി അവസരം ഉണ്ടായിരിക്കുന്നതാണെന്ന് ധ്യാനമന്ദിരം അസിസ്റ്റന്റ് ഡയറക്ടര്‍ ബഹു. ജോസഫ് ഏടാട്ട് അച്ചന്‍ അറിയിച്ചു. ധ്യാനങ്ങള്‍ വെള്ളിയാഴ്ച രാവിലെ എട്ട് മണിക്ക് ആരംഭിച്ച് ഞായറാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് സമാപിക്കുന്നു. ധ്യാനങ്ങള്‍ വെള്ളിയാഴ്ച രാവിലെ എട്ട് മണിക്ക് ആരംഭിച്ച് ഞായറാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് സമാപിക്കുന്നു. ബുക്കിങ്ങിനും കൂടുതല്‍ വിവരങ്ങള്‍ക്കും ബന്ധപ്പെടുക: 01843586904, 07721624883, 07860478417

സാബു ചുണ്ടക്കാട്ടില്‍

മാഞ്ചസ്റ്റര്‍ ദുക്‌റാന തിരുന്നാളിന്റെ ഭാഗമായി നടക്കുന്ന റാഫിള്‍ നറുക്കെടുപ്പിന്റെ ടിക്കറ്റ് വിതരണ ഉത്ഘാടനം നടന്നു. ഞായറാഴ്ച്ച ദിവ്യബലിയെ തുടര്‍ന്ന് ഇടവക വികാരി റവ.ഡോ.ലോനപ്പന്‍ അരങ്ങാശേരി നാട്ടില്‍ നിന്നും എത്തിയ ഡോ.ബെന്‍ഡന്റെ പിതാവ് പൗലോസ് സെബാസ്റ്റ്യന്‍ കൊള്ളന്നൂരിന് ആദ്യ ബുക്ക് കൈമാറിയാണ് വിതരണ ഉത്ഘാടനം നടത്തിയത്.

പ്രധാന തിരുന്നാള്‍ ദിനമായ ജൂലൈ മാസം ഒന്നാം തിയതി തിരുന്നാള്‍ തിരുക്കര്‍മങ്ങളെ തുടര്‍ന്ന് വിഥിന്‍ഷോ ഫോറം സെന്ററില്‍ നടക്കുന്ന പ്രശസ്ത പിന്നണി ഗായകന്‍ ജി.വേണുഗോപാലിന്റെ ഗാനമേള മധ്യേയാണ് റാഫിള്‍ നറുക്കെടുപ്പ് നടക്കുക. ഒന്നാം സമ്മാനമായി ഒന്നര പവനും, രണ്ടാം സമ്മാനമായി ഒരുപവനും, മൂന്നാം സമ്മാനമായി അര പവനും, കൂടാതെ ഒട്ടേറെ പ്രോത്സാഹന സമ്മാനങ്ങളും നല്‍കുന്നു.

ജൂണ്‍ മാസം 25നാണ് ഒരാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന മാഞ്ചസ്റ്റര്‍ ദുക്‌റാന തിരുന്നാളിന് കൊടിയേറുക. തിരുന്നാള്‍ ജനറല്‍ കണ്‍വീനര്‍ സാബു ചുണ്ടക്കാട്ടില്‍, ട്രസ്റ്റിമാരായ ബിജു ആന്റണി, ട്വിങ്കിള്‍ ഈപ്പന്‍, സുനില്‍ കോച്ചേരി, പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ അലക്‌സ് വര്‍ഗീസ്, റാഫിള്‍ കോര്‍ഡിനേറ്റര്‍ സണ്ണി ആന്റണി എന്നിവര്‍ സന്നിഹിതരായിരുന്നു.

 

 

ലണ്ടന്‍: ഹെര്‍ട്‌ഫോര്‍ഡ്ഷയര്‍ ഹിന്ദു സമാജം വിഷു ആഘോഷിച്ചു. വാട്ട്‌ഫോര്‍ഡിലെ ഓക്‌സിവുഡ് പ്രൈമറി സ്‌കൂളില്‍ നടന്ന വിഷു ആഘോഷത്തില്‍ സമാജത്തിലെ അംഗങ്ങളുടെയും കുട്ടികളുടെയും വര്‍ണാഭമായ കലാപരിപരിപാടികള്‍ കേരള ബീറ്റ്‌സ് ഹാംപ്‌ഷെയറിന്റെ ഭക്തിനിര്‍ഭരവും ഹൃദ്യവുമായ ഗാനമേള എന്നിവ ആഘോഷത്തിന് മിഴിവേകി. വിഭവസമൃദ്ധമായ സദ്യയോടുകൂടി വിഷു ആഘോഷം സമാപിച്ചു. ആഘോഷ പരിപാടി വന്‍ വിജയമാക്കിയ അംഗങ്ങളോടുള്ള നന്ദി സംഘാടകര്‍ രേഖപ്പെടുത്തി.

സതാംപ്ടണ്‍: യുകെ സ്പിരിച്വല്‍ മിനിസ്ഠ്രിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന നൈറ്റ് വിജില്‍ മെയ് 13ന് സതാംപ്ടണില്‍ നടക്കും. വൈകിട്ട് ഏഴു മണി മുതല്‍ ലിന്‍ഡ്ഹേസ്റ്റ് സെന്റ് ജോസഫ്സ് ദേവാലയത്തിലാണ് പരപാടി സംഘടിപ്പിച്ചിട്ടുള്ളത്. എസ്ആര്‍എം ഇന്റര്‍നാഷണല്‍ ടീമാണ് വിശ്വാസികള്‍ക്കായി ഈ മഹത്കര്‍മ്മത്തിന് നേതൃത്വം നല്‍കുന്നത്.

ദൈവത്തെ വാഴ്ത്തുന്നതിനും അവന്റെ മഹത്വം അറിയുന്നതിനുമായുള്ള നിരവധി പരിപാടികളാണ് എസ്ആര്‍എം ഇന്റര്‍നാഷണല്‍ വിശ്വാസികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. വിശുദ്ധ കുര്‍ബാനകള്‍ പ്രാര്‍ത്ഥനാ സെഷനുകള്‍ ജപമാലയും ധ്യാനവും സ്തുതിയും ആരാധനയും തുടങ്ങിയവ നൈറ്റ് വിജിലില്‍ ഉണ്ടാകും. ഈ ദൈവീകമായ പരിപാടിയിലേക്ക് വിശ്വാസികളേവരേയും ക്ഷണിച്ചുകൊള്ളുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് സന്തോഷ്-07886234120 ടൈറ്റസ്-07551929283 എന്നിവരെ ബന്ധപ്പെടുക.

RECENT POSTS
Copyright © . All rights reserved