Breaking News

ജയിലിലെ ആദ്യരാത്രി ദിലീപ് കരഞ്ഞു തീര്‍ത്തു; സെല്ലില്‍ കൂട്ടിനുള്ളത് കൊലക്കേസ് പ്രതി

ജയിലിലെ ആദ്യരാത്രി ദിലീപ് കരഞ്ഞു തീര്‍ത്തു; സെല്ലില്‍ കൂട്ടിനുള്ളത് കൊലക്കേസ് പ്രതി
July 12 08:41 2017 Print This Article

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപ് ജയിലിലെ ആദ്യരാത്രി കരഞ്ഞു തീര്‍ക്കുകയായിരുന്നുവെന്ന് പോലീസിന്റെയും സഹതടവുകാരുടെയും വെളിപ്പെടുത്തല്‍. മലയാള സിനിമയില്‍ എല്ലാ അര്‍ത്ഥത്തിലും തിളങ്ങി നിന്ന താരത്തിന് തറയില്‍ വിരിക്കാന്‍ ഒരു പായും പുതപ്പും പോലീസ് നല്‍കി. വീട്ടില്‍ നിന്ന് ചോദ്യം ചെയ്യലിനായി പോയ ദിലീപിനെ അറസ്റ്റ് ചെയ്യുമെന്ന് വീട്ടുകാര്‍ പോലും കരുതിയിരുന്നില്ല. അറസ്റ്റ് രേഖപ്പെടുത്തുകയാണെന്ന് പോലീസ് പറഞ്ഞതോടെ മകളെ കാണണമെന്ന് ആവശ്യപ്പെട്ടും ദിലീപ് കരഞ്ഞു.

ജയിലില്‍ ദിലീപിന് കൂട്ടായുള്ളത് ഇതര സംസ്ഥാനക്കാരനായ കൊലക്കേസ് പ്രതിയാണ് കൊലക്കേസിലും മോഷണക്കേസിലും കഞ്ചാവുകേസിലും റിമാന്‍ഡിലായ നാലുപേരാണ് ദിലീപിന് ഒപ്പമുള്ളത്. ഇംഗ്ലീഷ് അക്ഷരം ‘എല്‍’ രൂപത്തിലുള്ള ഒരേയൊരു ജയില്‍ ബ്ലോക്കില്‍ 14 സെല്ലുകളാണുള്ളത്. ചെറിയ ജയിലാണെങ്കിലും ഇവിടെ തടവുകാരുടെ എണ്ണം കൂടുതലാണ്. 70 പേരെ പാര്‍പ്പിക്കാന്‍ സൗകര്യമുള്ള ഇവിടെ ഇപ്പോള്‍ നൂറോളം തടവുകാരുണ്ട്. ആളുകളുടെ എണ്ണത്തില്‍ കുറവുള്ള രണ്ടാംനമ്പര്‍ സെല്ലില്‍ 523ാം നമ്പര്‍ തടവുകാരനായാണ് ദിലീപിനെ പാര്‍പ്പിച്ചിട്ടുള്ളത്.

ഒഡിഷ സ്വദേശിയായ കൊലക്കേസ് പ്രതിയാണ് ഒപ്പമുള്ളത്. ഇടപ്പള്ളി റെയില്‍വേ പാളത്തിനുസമീപം മലയാളി മരിച്ച സംഭവത്തില്‍ രണ്ടുവര്‍ഷത്തോളമായി റിമാന്‍ഡില്‍ കഴിയുകയാണ് ഇയാള്‍. ചൊവ്വാഴ്ച രാവിലെ ഏഴരയോടെ ജയിലിനകത്തെത്തിച്ച ദിലീപിനെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി എട്ടുമണിയോടെ രണ്ടാംനമ്പര്‍ സെല്ലിലേക്ക് മാറ്റുകയായിരുന്നു. പ്രഭാതഭക്ഷണമായി ഉപ്പുമാവും പഴവും നല്‍കി. ഉച്ചയ്ക്ക് സാമ്പാറും തൈരും സഹിതം ഊണ്. രാത്രി ചോറും ചേമ്പ് പുഴുക്കും. ഇവയായിരുന്നു ദിലീപിന്റെ ആദ്യദിനത്തിലെ മെനു.

ജയിലില്‍വെച്ച് തിങ്കളാഴ്ചത്തെ പത്രങ്ങള്‍ ദിലീപ് വായിച്ചു. നടിയെ ആക്രമിച്ചകേസിലെ െ്രെഡവര്‍ മാര്‍ട്ടിന്‍, മണികണ്ഠന്‍, വടിവാള്‍ സലീം, പ്രദീപ്, വിഷ്ണു എന്നിവരും ആലുവ സബ് ജയിലില്‍ വിവിധ സെല്ലുകളിലുണ്ട്. ദിലീപിന്റെ അടുത്തബന്ധുകള്‍ക്കുമാത്രമാണ് ജയിലില്‍ സന്ദര്‍ശനാനുമതി. ആലുവ കോടതിയില്‍ ദിലീപിനെ ഹാജരാക്കി. ദിലീപ് ജാമ്യാപേക്ഷ സമര്‍പ്പിക്കാതിരുന്നതിനാലും, പോലീസിന്റെ വാദം കേട്ടും രണ്ടു ദിവസത്തേയ്ക്ക് കൂടി ദിലീപിനെ കസ്റ്റഡിയില്‍ വിട്ടു. മേല്‍ കോടതിയില്‍ രണ്ടു ദിവസത്തിന് ശേഷം ദിലീപ് ജാമ്യാപേക്ഷ നല്‍കുമെന്നാണ് സൂചന.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

view more articles

Related Articles

error: Content is protected !! Content right under MalayalamUK.com