യുകെയെ ചിരിയുടെ പൂരപ്പറമ്പാക്കി മാറ്റി ജോര്‍ജ്ജേട്ടന്‍ ജൈത്രയാത്ര തുടരുന്നു. വിഷുവും ഈസ്റ്ററും ജോര്‍ജ്ജേട്ടനൊപ്പം ആഘോഷിക്കൂ ! യുകെയിലെ എല്ലാ നഗരങ്ങളിലും വൈഡ് റിലീസ്

യുകെയെ ചിരിയുടെ പൂരപ്പറമ്പാക്കി മാറ്റി ജോര്‍ജ്ജേട്ടന്‍ ജൈത്രയാത്ര തുടരുന്നു. വിഷുവും ഈസ്റ്ററും ജോര്‍ജ്ജേട്ടനൊപ്പം ആഘോഷിക്കൂ ! യുകെയിലെ എല്ലാ നഗരങ്ങളിലും വൈഡ് റിലീസ്
April 12 09:42 2017 Print This Article

തീയേറ്ററുകള്‍ നിറഞ്ഞ് കവിഞ്ഞ പ്രീമിയര്‍ പ്രദര്‍ശനത്തിന് ശേഷം ജോര്‍ജ്ജേട്ടന്‍സ് പൂരം യുകെയില്‍ എമ്പാടും വൈഡ് റിലീസിന് തയ്യാറായി കഴിഞ്ഞു. യുകെയിലെ എല്ലാ പ്രധാന നഗരങ്ങളുമുള്ള ഓഡിയോണ്‍, സിനി വേള്‍ഡ് തിയേറ്ററുകളില്‍ ആണ് ജോര്‍ജ്ജേട്ടനും സംഘവും എത്തുന്നത്. ഒരിടവേളയ്ക്ക് ശേഷം ദിലീപ് അഭിനയ മികവിന്‍റെ പുതിയ മേഖലകള്‍ കാഴ്ച വയ്ക്കുന്ന ജോര്‍ജ്ജേട്ടന്‍സ് പൂരം മലയാളി പ്രേക്ഷകരുടെ മുക്തകണ്ഠ പ്രശംസ ഏറ്റു വാങ്ങിയാണ് റിലീസ് ദിനം മുതല്‍ പ്രദര്‍ശനം നടത്തുന്നത്. കഴിഞ്ഞ ആഴ്ച പ്രീമിയര്‍ റിലീസിംഗ് നടത്തിയ യുകെയിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. എല്ലാ ഷോകളും നിറഞ്ഞ സദസ്സിലായിരുന്നു പ്രദര്‍ശനം നടന്നത്.

തൃശൂര്‍ക്കാരുടെ ഭാഷയില്‍ നര്‍മ്മത്തിന്റെ നറുമലര്‍ ഉടനീളം നിറച്ച ചിത്രം നാളെ മുതല്‍ യുകെയില്‍ പ്രദര്‍ശനം ആരംഭിക്കുകയാണ്. തൃശൂര്‍ പശ്ചാത്തലമാക്കി ഒരുക്കിയിരിക്കുന്ന സിനിമയില്‍ ജോര്‍ജ്ജേട്ടന്‍ എന്ന കേന്ദ്ര കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്. ജോര്‍ജ്ജേട്ടന്‍ എന്ന നായക കഥാപാത്രമായി തകര്‍ത്തഭിനയിക്കുന്ന ദിലീപ് തന്‍റെ അഭിനയ പാടവത്തിന്റെ മുഴുവന്‍ കഴിവുകളും ഈ ചിത്രത്തില്‍ പുറത്തെടുക്കുന്നുണ്ട്. ഒരു ദിലീപ് ചിത്രത്തിന്‍റെ എല്ലാ ചേരുവകളും കോര്‍ത്തിണക്കാന്‍ ഈ ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകരും പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.

ഡോക്ടര്‍ ലൌ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം കെ. ബിജു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ജോര്‍ജ്ജേട്ടന്‍സ് പൂരം’. തൃശ്ശൂരിലെ ഒരു ക്രിസ്ത്യന്‍ കുടുംബത്തിലെ അംഗമാണ് ദിലീപ് അവതരിപ്പിക്കുന്ന ജോര്‍ജ്ജേട്ടന്‍ എന്ന കഥാപാത്രം. ഇദ്ദേഹത്തെ ഒരു പള്ളിയിലച്ചന്‍ ആയി കാണാനാണ് പിതാവിന്‍റെ ആഗ്രഹം. രഞ്ജി പണിക്കര്‍ ആണ് ജോര്‍ജ്ജേട്ടന്‍റെ പിതാവ് മാത്യു വടക്കനായി അഭിനയിക്കുന്നത്. ഇവര്‍ തമ്മിലുള്ള നിരവധി രസകരമായ മുഹൂര്‍ത്തങ്ങളാണ് സിനിമയിലുള്ളത്.

അനുരാഗ കരിക്കിന്‍വെള്ളത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടനടിയായി മാറിയ രജീഷ വിജയനാണ് ഈ ചിത്രത്തില്‍ നായിക. കൂടാതെ ഷറഫുദ്ദീന്‍, വിനയ് ഫോര്‍ട്ട്‌, ടി.ജി. രവി, ചെമ്പന്‍ വിനോദ്, ജയരാജ് വാര്യര്‍, സുനില്‍ സുഖദ, സതി പ്രേംജി, കുളപ്പുള്ളി ലീല തുടങ്ങി മികച്ചൊരു താരനിര കൂടി ഈ സിനിമയില്‍ അഭിനയിക്കുന്നുണ്ട്.

നിങ്ങളുടെ തൊട്ടടുത്തുള്ള തിയേറ്ററുകളില്‍ പോയി ഈ ഹിറ്റ് ചിത്രം കാണാനുള്ള അവസരം പാഴാക്കാതെ എത്രയും വേഗം തന്നെ സീറ്റുകള്‍ റിസര്‍വ്വ് ചെയ്യുക. കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റ് ബുക്കിംഗിനും താഴെ കൊടുത്തിരിക്കുന്ന ലിങ്കുകള്‍ സന്ദര്‍ശിക്കുക

Booking/showtimes:https://www.johnentertainments.com/booking

Join our mailing list :https://www.johnentertainments.com/contact

More info call UK : 07859824279, 07795464160 or visit
www.johnentertainments.com

ചിത്രത്തിന്‍റെ ട്രെയിലര്‍ താഴെ കാണാംവാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

view more articles

Related Articles