കനത്ത മഴയിൽ നളന്ദ മെഡിക്കൽ കോളജ് ആശുപത്രി വെള്ളത്തിൽ ; വെള്ളം കയറിയ ഐസിയു കീഴടക്കി മീനുകൾ, അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികൾ കിടക്കുന്ന മുറി മാലിന്യം നിറഞ്ഞ വെള്ളത്തിനടിയിൽ……

കനത്ത മഴയിൽ നളന്ദ മെഡിക്കൽ കോളജ് ആശുപത്രി വെള്ളത്തിൽ ;  വെള്ളം കയറിയ ഐസിയു കീഴടക്കി മീനുകൾ, അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികൾ കിടക്കുന്ന മുറി മാലിന്യം നിറഞ്ഞ വെള്ളത്തിനടിയിൽ……
July 30 16:30 2018 Print This Article

ബീഹാറിലെ രണ്ടാമത്തെ വലിയ ആശുപത്രിയായ നളന്ദ മെഡിക്കല്‍ കോളേജിന്റെ ഐ.സി.യു വെള്ളത്തില്‍. സംസ്ഥാനത്ത് തിമിര്‍ത്ത് പെയ്യുന്ന മഴയില്‍ ആശുപത്രിയിലാകെ വെള്ളം കയറി. ഐ.സി.യുവിൽ മീനുകൾ നീന്തുന്ന ദൃശ്യങ്ങൾ പുറത്തു വന്നു.

Image result for heavy rain nalanda medical college icu

നഗരത്തിലെ മാലിന്യം കലർന്ന വെള്ളമാണ് അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികൾ കിടക്കുന്ന മുറിയിലൂടെ ഒഴുകുന്നത്. ഈ വെള്ളത്തിൽ ചവിട്ടി രോഗികളെ ശുശ്രൂഷിക്കേണ്ട നിസ്സഹായാവസ്ഥയിലാണ് ഡോക്ടർമാരും നഴ്സുമാരും. കഴിഞ്ഞ ഒരാഴ്ചയായി പട്നയിൽ കനത്ത മഴയാണ്. മഴ കനത്തതോടെ തെരുവിൽ നിന്ന് വെള്ളം ആശുപത്രി ഐ.സി.യുവിലേക്ക് കയറുകയായിരുന്നു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles