മെല്‍ബണ്‍: ഓസ്ട്രേലിയയില്‍ 14 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ ഇന്ത്യക്കാരനായ ജോത്സ്യന് അറസ്റ്റില്‍. 31കാരനായ അര്ജുന് മുനിയപ്പനെയാണ് സിഡ്നി അന്താരാഷ്ട്ര വിമാനത്താവളത്തിവച്ച് പൊലീസ് അറസ്റ്റ് ചെയ്തത്. ശ്രീലങ്കയിലേക്ക് കടക്കുന്നതിനിടെയാണ് ഇയാളെ ന്യൂ സൗത്ത് വെയില്‍സ് പൊലീസ് പിടികൂടിയതെന്ന് സിഡ്നി മോര്‍ണിങ് ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.
സൗജന്യമായി ഭാവി പറഞ്ഞുതരാം എന്ന് പറഞ്ഞാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. സിഡ്നിയിലെ ലിവര്‍പൂളിലാണ് സംഭവം. ലിവര്‍പൂളിലെ ഒരു ജ്യോതിഷ കേന്ദ്രത്തില്‍ സ്വയം പ്രഖ്യാപിത ജോത്സ്യനായി ജോലി ചെയ്യുകയാണ് അര്ജുന്. ഇയാള്‍ക്കെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!