കവളപ്പാറയിൽ തിരച്ചിലിൽ ഇന്ന് രണ്ടു മൃതദേഹം കൂടി കണ്ടെത്തി; മരിച്ചവരുടെ എണ്ണം 39 ആയി, 20 പേരെ ഇനിയും കണ്ടെത്താൻ

കവളപ്പാറയിൽ തിരച്ചിലിൽ ഇന്ന് രണ്ടു മൃതദേഹം കൂടി കണ്ടെത്തി;  മരിച്ചവരുടെ എണ്ണം 39 ആയി, 20 പേരെ ഇനിയും കണ്ടെത്താൻ
August 17 16:20 2019 Print This Article

കവളപ്പാറ ഉരുൾപൊട്ടലിൽ കാണാതായ ഒരു സ്ത്രീയുടെ മൃതദേഹം കൂടി ലഭിച്ചു. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 39 ആയി. 20 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. തിരച്ചിലിനായി ഇന്ന് ജിപിആർ സംവിധാനം എത്തിക്കും. ദുരിതത്തിൽ അകപ്പെട്ടവരെ ശാശ്വതമായി സർക്കാർ പുനരധിവാസിപ്പിക്കുമെന്ന് മന്ത്രി എ. കെ. ബാലൻ കാവളപ്പാറയിൽ പറഞ്ഞു.

ജിപിആർ സംവിധാനം എത്തുന്നതോടെ തിരച്ചിലിന്റെ വേഗം കൂടുമെന്നാണ് പ്രതീക്ഷ. ഹൈദരാബാദിൽ നിന്ന് പ്രത്യേക വിമാനത്തിൽ കരിപ്പൂരിൽ എത്തുന്ന റഡാർ സംവിധാനം റോഡ് മാർഗം കവളപ്പാറയിൽ എത്തിക്കും. 6 ശാസ്ത്രജ്ഞരും ഒപ്പമുണ്ടാകും.

മണ്ണുമാന്തി യാന്ത്രം ഉപയോഗിച്ചുള്ള തിരച്ചിൽ കൂടുതൽ ദുഷ്ക്കരമാവുകയാണ്. ഈ ഘട്ടത്തിലാണ് റഡാർ സംവിധാനം എത്തുന്നത്. സംസ്ഥാന സർക്കാർ മതിയെന്ന് പറയുന്നത് വരെ ദേശീയ ദുരന്ത നിവാരണ സേന തിരച്ചിൽ തുടരുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരനും ഉറപ്പ് നൽകി. ഭൂചലന മേഖലയിൽ ഫലപ്രദമായി ഉപയോഗിച്ച് വിജയിച്ചിട്ടുള്ള ജിപിആർ എന്ന റഡാർ സംവിധാനം ഉരുൾപൊട്ടൽ മേഖലയിൽ ഫലപ്രദമാകുമോ എന്നാണ് ഇനി അറിയേണ്ടത്

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles