തുരങ്കത്തില്‍ ഘടിപ്പിച്ച ദണ്ഡുകളില്‍ പിടിച്ചുതൂങ്ങി നാല് മണിക്കൂറോളം തൂങ്ങി കിടന്ന് ഒടുവില്‍ കരകയറിയത് പുതിയ ജീവിതത്തിലേയ്ക്ക്. രക്ഷാപ്രവര്‍ത്തകരെ അറിയിക്കാനും ജീവിതത്തിലേയ്ക്ക് കരകയറാനും തുണച്ചതാകട്ടെ ഫോണില്‍ ലഭിച്ച സിഗ്നലും. ഇപ്പോള്‍ ആ ഭയപ്പെടുത്തുന്ന ഓര്‍മ്മകളും മരണവക്കില്‍ കിടന്ന നാലു മണിക്കൂറും ഓര്‍ത്തെടുക്കുകയാണ് 28കാരനായ രാജേഷ് കുമാര്‍.

മിന്നല്‍പ്രളയജലം ഇരമ്പിയെത്തുമ്പോള്‍ തപോവനിലെ തുരങ്കത്തിന്റെ മുന്നൂറു മീറ്റര്‍ ഉള്ളിലായിരുന്നു രാജേഷ് കുമാര്‍. രാജേഷ് കുമാറും സഹപ്രവര്‍ത്തകരുമാണ് രക്ഷാപ്രവര്‍ത്തകരുടെ സഹായ കരങ്ങളാല്‍ ജീവിതത്തിലേയ്ക്ക് തിരികെ എത്തിയത്. ഹോളിവുഡ് സിനിമപോലെ അമ്പരപ്പിക്കുന്നതായിരുന്നു തങ്ങള്‍ നേരില്‍ കണ്ടതെന്ന് രാജേഷ് പുറയുന്നു.

രാജേഷിന്റെ വാക്കുകള്‍;

”തുരങ്കത്തില്‍ ജോലിയിലായിരുന്നു ഞങ്ങള്‍. പെട്ടെന്ന് പലപല ശബ്ദങ്ങള്‍… വിസിലടി, ആക്രോശം… പുറത്തേക്കു വരാന്‍ ആരൊക്കെയോ വിളിച്ചുപറയുന്നുണ്ടായിരുന്നു. തീപ്പിടിത്തമാണെന്നാണ് ആദ്യം കരുതിയത്. ഞങ്ങള്‍ പുറത്തേക്കോടി. അപ്പോഴേക്കും വെള്ളം അകത്തേക്ക് കുതിച്ചെത്തി. രക്ഷപ്പെടുമെന്ന് കരുതിയതേയില്ല.

ആകെ ഒരു ഹോളിവുഡ് സിനിമപോലെ. തുരങ്കത്തില്‍ ഘടിപ്പിച്ച ദണ്ഡുകളില്‍ ഞങ്ങള്‍ പിടിച്ചുതൂങ്ങി. തല എങ്ങനെയോ വെള്ളത്തിനുമുകളില്‍ പിടിച്ചു. ചെളി, അവശിഷ്ടങ്ങള്‍… ആ ഒഴുക്കിലും കൂടെയുള്ളവരുടെ പേരു വിളിച്ചുകൊണ്ടിരുന്നു; ആരും നഷ്ടപ്പെട്ടിട്ടില്ലെന്നറിയാന്‍. ദണ്ഡില്‍നിന്ന് പിടിവിടല്ലേ എന്ന് പരസ്പരം പറഞ്ഞു. ദൈവം സഹായിച്ചു, ആരുടെയും പിടി വിട്ടുപോയില്ല. നാലു മണിക്കൂര്‍ അങ്ങനെ.

മിന്നല്‍പ്രളയം താഴ്വരയെ കടന്നുപോയപ്പോള്‍ തുരങ്കത്തിലെ ജലമിറങ്ങാന്‍തുടങ്ങി. ഒന്നരയടിയോളം ചെളി ബാക്കിയായി. അപ്പോഴും പുറത്തേക്കുള്ള വഴി തെളിഞ്ഞിരുന്നില്ല. തുരങ്കത്തിന്റെ മുഖംനോക്കി നടന്നു. ഒടുവില്‍ ചെറിയൊരു ദ്വാരം കണ്ടു. ഉറപ്പില്ല അതാണോ വഴിയെന്ന്. എന്നാലും ഇത്തിരി വായുകിട്ടുന്നതായി തോന്നി. പിന്നിലായി ചെറിയ വെളിച്ചം. ഭാഗ്യം, കൂട്ടത്തിലൊരാളുടെ ഫോണിന് സിഗ്‌നല്‍ കിട്ടി. ഉടന്‍ രക്ഷാപ്രവര്‍ത്തകരെ വിളിച്ചു