‘ഞാന്‍ ഒരിക്കലും കരുതിയില്ല ഇവിടെയെത്താനാകുമെന്ന്. അത്രയധികം മാനസിക സംഘര്‍ഷങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ആമിയുടെ ഷൂട്ടിങ് ലൊക്കേഷനിലാണ് ഞാനിപ്പോള്‍. സിനിമയുടെ സംവിധായകനും നിര്‍മാതാവും ദയയുള്ളവരായതുകൊണ്ടാണ് എനിക്കിവിടെ നില്‍ക്കാനാകുന്നത്. ഇതിനായി ഷൂട്ടിങ് ഷെഡ്യൂള്‍ പോലും മാറ്റേണ്ടിവന്നു’,  നോര്‍ത്ത് അമേരിക്കന്‍ ഫിലിം അവാര്‍ഡ്സ് (എന്‍എഎഫ്എ) ന്റെ രണ്ടാം എഡിഷന്‍ പ്രഖ്യാപിക്കുമ്പോള്‍ മികച്ച നടിയായിരുന്നു മഞ്ജു സ്റ്റേജില്‍ കാണികളോട് പറഞ്ഞ വാക്കുകള്‍ ആണിത്. താന്‍ നിലവില്‍ അനുഭവിക്കുന്ന സകല സംഘര്‍ഷങ്ങളെ കുറിച്ചും ഈ വാക്കുകളിലൂടെ മഞ്ജു പറയാതെ പറഞ്ഞു.

ശനിയാഴ്ച ബ്രോണ്‍കസ് ലേമാന്‍ കോളജിലായിരുന്നു ചടങ്ങുകള്‍. നേരത്തേ, മഞ്ജുവിനു വിദേശയാത്രകള്‍ക്കു വിലക്കുള്ളതിനാല്‍ ചടങ്ങില്‍ പങ്കെടുത്തേക്കില്ലെന്നു വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍, ഇതെല്ലാം നിഷേധിക്കുന്ന തരത്തിലായിരുന്നു മഞ്ജു ചുവപ്പും വെള്ളയും കലര്‍ന്ന പോള്‍ക്ക സാരിയില്‍ വേദിയിലെത്തിയത്. മഞ്ജുവും നിവിനും വേദിയില്‍ ആവേശമായപ്പോള്‍, അന്തരിച്ച രാജേഷ് പിള്ളയെയും ഓര്‍ക്കാന്‍ അവര്‍ മറന്നില്ല. പുരസ്‌കാരം അവര്‍ രാജേഷ് പിള്ളയ്ക്കു സമര്‍പ്പിച്ചു.

https://www.facebook.com/sabarinath.nair.5/videos/1616645208360290/