തിരുസഭ എന്നും സ്ത്രീകളോട് കടപ്പെട്ടിരിക്കുന്നു: മാര്‍ തോമസ് തറയില്‍

തിരുസഭ എന്നും സ്ത്രീകളോട് കടപ്പെട്ടിരിക്കുന്നു: മാര്‍ തോമസ് തറയില്‍
February 13 06:36 2018 Print This Article

ഫാ.ബിജു കുന്നയ്ക്കാട്ട്, പിആര്‍ഒ

ഡാര്‍ലിംഗ്ടണ്‍: തിരുസഭ ആരംഭം മുതല്‍ ഇന്നു വരെ സ്ത്രീകളോട് കടപ്പെട്ടിരിക്കുന്നുവെന്ന് ചങ്ങനാശേരി അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍. ഡാര്‍ലിംഗ്ടണിലെ ഡിവൈന്‍ സെന്ററില്‍ നടന്ന ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാ വുമണ്‍സ് ഫോറം ദ്വിദിന നേതൃത്വ പരിശീലന സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സ്വയാവബോധമുള്ള കുടുംബിനികളും, അമ്മമാരും ക്രൈസ്തവ കുടുംബങ്ങളില്‍ ഉണ്‍ണ്ടാകണം. അപ്പോള്‍ അവര്‍ക്ക് സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുവാന്‍ സാധിക്കും. സാഹചര്യങ്ങളും, മറ്റുള്ളവരും ഒരു വ്യക്തിയുടെ ജീവിതത്തെ നിയന്ത്രിക്കുവാന്‍ ഇടയാകരുത്. എങ്കില്‍ മാത്രമേ ആത്മാഭിമാനത്തോടെയും കരുത്തോടെയും ജീവിക്കുവാന്‍ ഓരോരുത്തര്‍ക്കും സാധിക്കുകയുള്ളൂ എന്നും മാര്‍ തോമസ് തറയില്‍ കൂട്ടിച്ചേര്‍ത്തു.

ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത കുട്ടികളുടെ വര്‍ഷമായി പ്രഖ്യാപിച്ച ഈ വര്‍ഷത്തില്‍ അവരുടെ വിശുദ്ധീകരണത്തിലും വിശ്വാസപരിശീലനത്തിലും സ്വഭാവരൂപീകരണത്തിലും നിര്‍ണ്ണായകമായ സംഭാവനകള്‍ ചെയ്യാന്‍ വുമണ്‍സ് ഫോറത്തിന് സാധിക്കുമെന്ന് സെമിനാര്‍ ഉത്ഘാടനം ചെയ്ത ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു. റവ. ഫാ. ജോര്‍ജ്ജ് പനയ്ക്കല്‍ വി. സി., ഫാ. ജോര്‍ജ്ജ് കാരാമയില്‍ എസ്. ജെ, ഫാ. ഫാന്‍സുവ പത്തില്‍, സി. ഷാരോണ്‍ സി. എം. സി., സി. മഞ്ചുഷ തോണക്കര എസ്. സി. എസ്. സി., വുമണ്‍സ് ഫോറം പ്രസിഡന്റ് ശ്രീമതി ജോളി മാത്യു, ശ്രീമതി ഷൈനി സാബു, ശ്രീമതി സോണിയ ജോണി, ശ്രീമതി ഓമന ലെജോ, ശ്രീമതി റ്റാന്‍സി പാലാട്ടി, ശ്രീമതി വല്‍സാ ജോയി, ശ്രീമതി ബെറ്റി ലാല്‍, ശ്രീമതി സജി വിക്ട്ടര്‍, തുടങ്ങിയവര്‍ നേതൃത്വം നല്കി.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles