ഗുരുതര പാര്‍ശ്വഫലങ്ങളുണ്ടാക്കുന്ന എന്‍ലാര്‍ജ്ഡ് പ്രോസ്‌റ്റേറ്റ് സ്റ്റീം ട്രീറ്റ്‌മെന്റിന് എന്‍.എച്ച്.എസിന്റെ പച്ചക്കൊടി. ചികിത്സ തേടുന്നവരുടെ ലൈംഗിതയെ തന്നെ ഇല്ലാതാക്കാന്‍ കഴിയുന്ന ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ പുതിയ ട്രീറ്റ്‌മെന്റ് കാരണമാകുമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. പ്രോസ്‌റ്റേറ്റ് സ്റ്റീം ട്രീറ്റ്‌മെന്റ് ഗുരുതര പുരുഷന്മാരില്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നത് ഇതിനോടകം നിരവധി തെളിവുകള്‍ പുറത്തുവന്നിട്ടുണ്ടെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് ആന്റ് കെയര്‍ എക്‌സലന്‍സ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

ബ്രിട്ടനില്‍ എന്‍ലാര്‍ജ്ഡ് പ്രോസ്‌റ്റേറ്റ് രോഗങ്ങള്‍ അലട്ടുന്ന രണ്ട് മില്യണ്‍ പുരുഷന്മാരുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതില്‍ പകുതിയോളം വരുന്നവര്‍ 50 വയസിന് മുകളില്‍ പ്രായമുള്ളവരാണ്. ലേസര്‍ ഉപയോഗിച്ച് നടത്തുന്ന പുതിയ സ്റ്റീം ട്രീറ്റ്‌മെന്റിന് എന്‍.എച്ച്.എസ് പച്ചക്കൊടി കാണിച്ചിരിക്കുന്ന നിരവധി വിദഗ്ദ്ധരുടെ അഭിപ്രായം അവഗണിച്ചാണെന്ന് ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞു. ഈ ട്രീറ്റ്‌മെന്റ് രോഗികളുടെ ലൈംഗിക കഴിവിനെ പൂര്‍ണമായും ഇല്ലാതാക്കുമെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. കൂടാതെ വലിയൊരളവില്‍ ഇന്‍ഫെക്ഷന്‍ സാധ്യതയും നിലനില്‍ക്കുന്നുണ്ട്.

മൂത്രസഞ്ചിക്ക് അടുത്തായി പ്രോബ് ഇന്‍സേര്‍ട്ട് ചെയ്തതിന് ശേഷം രോഗാവസ്ഥയെ ഉന്മൂലനം ചെയ്യുകയാണ് എന്‍ലാര്‍ജ്ഡ് പ്രോസ്‌റ്റേറ്റ് സ്റ്റീം ട്രീറ്റ്‌മെന്റ്. ചികിത്സ നടക്കുന്ന സമയത്ത് പ്രോസ്‌റ്റേറ്റിനുള്ളിലെ സെല്ലുകളെ നിര്‍ജീവമാക്കാന്‍ ചികിത്സ കാരണമാകും അതുവഴി ലൈംഗിക ശേഷി നഷ്ടമാവുകയും ചെയ്യും. മില്യണ്‍ കണക്കിന് രോഗികളില്‍ ഇത് പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് നേരത്തെ പഠനങ്ങള്‍ വ്യക്തമാക്കിയിരുന്നു. നിര്‍ജീവമാകുന്ന സെല്ലുകളെ പുനരുജീവിപ്പിക്കാന്‍ സാധിക്കാതെ വരുന്നതോടെ ജീവിതകാലം ലൈംഗിക ശേഷി ഇല്ലാതെ ജീവിക്കേണ്ടി വന്നേക്കാം.