ഉണ്ണികൃഷ്ണന്‍
കലാ ഹാംപ്ഷയറിന്റെ അഞ്ചാമത് സംഗീതനിശ ‘ഓള്‍ഡ് ഈസ് ഗോള്‍ഡ്’ ഏപ്രില്‍ 30 ഞായര്‍ വൈകിട്ട് 3 മുതല്‍ സെന്റ് ജോര്‍ജ് കാത്തലിക് കോളേജ് സൗത്താംപ്റ്റനില്‍ വച്ച് നടത്തപ്പെടുന്നു. കേരള രാഷ്ട്രീയ രംഗത്തിലേയും യു.കെയിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തുള്ളവരും ചടങ്ങില്‍ സംബന്ധിക്കും. കൂടാതെ പോര്‍ട്ട്സ്മൗത്ത്, ചിച്ചെസ്റ്റര്‍, സൗത്താംപ്റ്റണ്‍, പീറ്റേര്‍സ് ഫീല്‍ഡ്, ഹേവാര്‍ഡ്സ് ഹീത്ത്, ഡോര്‍സെറ്റ്, സാലിസ്ബറി, ബേസിംഗ് സ്റ്റോക്, ഹോര്‍ഷം എന്നീ മലയാളി കൂട്ടായ്മകളില്‍ നിന്നും കലാപ്രതിഭകളും പ്രതിനിധികളും കലാസന്ധ്യയില്‍ പങ്കെടുക്കും.

യു.കെ.യിലെ മികച്ച കുറേ ഗായകരും നര്‍ത്തകരും പങ്കെടുക്കുന്ന ഈ സംഗീത നിശ അഞ്ചുമണിക്കൂറോളം ഗൃഹാതുരുത്വമുണര്‍ത്തുന്ന ഗാനങ്ങളും നൃത്തവിസ്മയങ്ങളുമായി മലയാളി മനസില്‍ ഇടംപിടിക്കും. മലയാള സിനിമയുടെ സുവര്‍ണ കാലഘട്ടത്തിലെ ദേവരാജന്‍, ദക്ഷിണാമൂര്‍ത്തി, കെ. രാഘവന്‍, അര്‍ജുനന്‍, ബാബുരാജ്, സലില്‍ ചൗധരി എന്നീ പ്രഗത്ഭ സംഗീത ചക്രവര്‍ത്തിമാരും വയലാര്‍, പി ഭാസ്‌കരന്‍, ഒഎന്‍വി, ശ്രീകുമാരന്‍ തമ്പി എന്നീ ഹൃദയസ്പര്‍ശം മനസിലാക്കിയ ഗാനരചയിതാക്കളും, ഗാനഗന്ധര്‍വ്വന്‍ യേശുദാസ്, ഭാവഗായകന്‍ ജയചന്ദ്രന്‍, ബ്രഹ്മാനന്ദന്‍, പി. സുശീല, ജാനകിയമ്മ എന്നിവര്‍ മലയാള ചലച്ചിത്ര ഗാനശാഖയ്ക്ക് നല്‍കിയ സംഭാവനയിലേക്കുള്ള തിരിഞ്ഞുനോട്ടമാണ് ഓള്‍ഡ് ഈസ് ഗോള്‍ഡിലൂടെ പുനര്‍ജ്ജനിക്കുന്നത്.

മിതമായ നിരക്കില്‍ ഇന്ത്യന്‍ വിഭവങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങളും സൗജന്യായ കാര്‍ പാര്‍ക്കിംഗ് ഉണ്ടായിരിക്കും. മീട്ടോ ജോസഫ്, മനു ജനാര്‍ദ്ദനന്‍, ജോയ്സണ്‍ ജോയ്, ആനന്ദവിലാസ്, ജോണ്‍സണ്‍ ജോണ്‍, മനോജ് മാത്രാടന്‍, രാകേഷ് തായിരി, ജോര്‍ജ് എടത്വ, സിബി മേപ്രത്ത്, ജെയ്സണ്‍ മാത്യു, ഉണ്ണികൃഷ്ണന്‍ എന്നിവരാണ് അണിയറ ശില്‍പികള്‍. എല്ലാ കലാസ്വാദകരേയും ഓള്‍ഡ് ഈ ഗോള്‍ഡിലേക്ക് ഹാര്‍ദ്ദമായി ക്ഷണിക്കുന്നു. സ്വാഗതം ചെയ്യുന്നു.