റെയിൽവേയിൽ അപ്രന്റിസ് . ആഗസ്റ്റ് 29 വരെ അപേക്ഷിക്കാം.

റെയിൽവേയിൽ അപ്രന്റിസ് . ആഗസ്റ്റ്   29 വരെ   അപേക്ഷിക്കാം.
August 20 01:46 2019 Print This Article

സൗത്ത് ഇൗസ്റ്റ് സെൻട്രൽ റെയിൽവേയിൽ വിവിധ ട്രേഡുകളിലായി 313 അപ്രന്റിസ് ഒഴിവുകളുണ്ട്. നാഗ്പുർ ഡിവിഷൻ, മോത്തിബാഗ് വർക്‌ഷോപ്പ് എന്നിവിടങ്ങളിലാണ് ഒഴിവ്. ഒരു വർഷമാണു പരിശീലനം. ഒാഗസ്റ്റ് 29 വരെ ഒാൺലൈനായി അപേക്ഷിക്കാം.

ഫിറ്റർ, കാർപെന്റർ, വെൽഡർ, PASAA/COPA, ഇലക്ട്രീഷൻ, സ്റ്റെനോഗ്രഫർ(ഇംഗ്ലിഷ്)/സെക്രട്ടേറിയൽ അസിസ്റ്റന്റ്, പ്ലംബർ, പെയിന്റർ, വയർമാൻ, ഇലക്ട്രോണിക്സ് മെക്കാനിക്, പവർ മെക്കാനിക്സ്, മെക്കാനിക് മെഷീൻ ടൂൾ മെയിന്റനൻസ്, ഡീസൽ മെക്കാനിക്ക്, അപ്ഹോൾസ്റ്ററർ(ട്രിമ്മർ), ബെയറർ എന്നീ ട്രേഡുകളിലാണ് ഒഴിവ്.

കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത: കുറഞ്ഞതു മൊത്തം 50% മാർക്കോടെ പത്താം ക്ലാസ് ജയം(10+2 രീതി)/തത്തുല്യം, ബന്ധപ്പെട്ട ട്രേഡിൽ നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ്(എൻസിവിടി)/പ്രൊവിഷനൽ സർട്ടിഫിക്കറ്റ്(എൻസിവിടി/എസ്‌സിവിടി).

പ്രായം(30.07.2019ന്): 15–24 വയസ്.

പട്ടിക വിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും ഭിന്നശേഷിക്കാർക്കും വിമുക്തഭടന്മാർക്കും പത്തും വർഷം ഇളവു ലഭിക്കും.

അപേക്ഷാഫീസ്: 100 രൂപ. ഒാൺലൈനായി ഫീസടയ്ക്കണം. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, സ്ത്രീകൾ എന്നിവർക്ക് ഫീസില്ല.

തിരഞ്ഞെടുപ്പ്: യോഗ്യതാ പരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

വിശദവിവരങ്ങൾക്ക്: www.secr.indianrailways.gov.inവാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles