എന്ത് നടപടി വന്നാലും പിസി ജോർജിനെ ഈരാറ്റുപേട്ട നഗരസഭയുടെ ഒരു പരിപാടിയിലും പങ്കെടുപ്പിക്കില്ല; പൂഞ്ഞാര്‍ എംഎല്‍എ പി സി ജോര്‍ജ്ജും ഈരാറ്റുപേട്ട നഗരസഭയും തമ്മിലുള്ള തര്‍ക്കം തീരുന്നില്ല

എന്ത് നടപടി വന്നാലും പിസി ജോർജിനെ ഈരാറ്റുപേട്ട നഗരസഭയുടെ ഒരു പരിപാടിയിലും പങ്കെടുപ്പിക്കില്ല; പൂഞ്ഞാര്‍ എംഎല്‍എ പി സി ജോര്‍ജ്ജും ഈരാറ്റുപേട്ട നഗരസഭയും തമ്മിലുള്ള തര്‍ക്കം തീരുന്നില്ല
January 18 09:28 2020 Print This Article

പൂഞ്ഞാര്‍ എംഎല്‍എ പി സി ജോര്‍ജ്ജും ഈരാറ്റുപേട്ട നഗരസഭയും തമ്മിലുള്ള തര്‍ക്കം മുറുകുന്നു. എന്ത് നടപടി വന്നാലും ഒരു പരിപാടിയിലും പി സി ജോര്‍ജ് എംഎല്‍എയെ പങ്കെടുപ്പിക്കില്ലെന്ന് ഈരാറ്റുപേട്ട നഗരസഭാ ചെയര്‍മാന്‍ വി എം സിറാജ് പറഞ്ഞു.

മുസ്‌ലിം സമുദായത്തെ ഒന്നടങ്കം ഭിന്നിപ്പിക്കാന്‍ ശ്രമിച്ച പി സി ജോര്‍ജിനെ നഗരസഭാ പരിപാടിയില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്നത് കൗണ്‍സില്‍ തീരുമാനാണെന്നാണ് നഗരസഭാ ചെയര്‍മാന്‍ വി എം സിറാജ് വ്യക്തമാക്കിയത്. എംഎല്‍എ പങ്കെടുത്താല്‍ ലൈഫ് കുടുംബ സംഗമത്തില്‍ കൗണ്‍സിലര്‍മാരും ഗുണഭോക്താക്കളും പങ്കെടുക്കില്ലായിരുന്നു.

തനിക്കൊപ്പമുണ്ടെന്ന് പി സി ജോര്‍ജ് അവകാശപ്പെടുന്ന കൗണ്‍സിലര്‍മാരെല്ലാം ലൈഫ് പദ്ധതി പരിപാടിയുടെ ആദ്യാവസാനം പങ്കെടുത്തതായും ചെയര്‍മാന്‍ പറഞ്ഞു. ലൈഫ് കുടുംബ സംഗമത്തില്‍ പങ്കെടുപ്പിക്കാത്തതിനെതിരെ പ്രിവിലേജ് മൂവ് ചെയ്യുമെന്ന പി സി ജോര്‍ജിന്റെ നിലപാടിനോട് പ്രതികരിക്കുകയായിരുന്നു വി എം സിറാജ്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles