ചെന്നിത്തല നൽകിയത് നല്ല നിർദ്ദേശങ്ങൾ; അവരെ ച​ല​ഞ്ചി​ന്‍റെ ഭാ​ഗ​മാ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ല മുഖ്യമന്ത്രി

ചെന്നിത്തല നൽകിയത് നല്ല നിർദ്ദേശങ്ങൾ; അവരെ ച​ല​ഞ്ചി​ന്‍റെ ഭാ​ഗ​മാ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ല മുഖ്യമന്ത്രി
April 02 05:34 2020 Print This Article

സാ​ല​റി ച​ല​ഞ്ച് സം​ബ​ന്ധി​ച്ചു പ്ര​തി​പ​ക്ഷ നേ​താ​വ് ന​ല്‍​കി​യ​തു ന​ല്ല നി​ര്‍​ദേ​ശ​ങ്ങ​ളെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. പൊ​തു​വി​ല്‍ അ​ദ്ദേ​ഹം സാ​ല​റി ച​ല​ഞ്ചി​നെ സ്വാ​തം ചെ​യ്യു​ക​യാ​ണു​ണ്ടാ​യ​ത്. പാ​ര്‍​ട്ടൈം, കാ​ഷ്വ​ല്‍ ജീ​വ​ന​ക്കാ​രു​ടെ കാ​ര്യ​മാ​ണ് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്. ഇ​വ​രെ സാ​ല​റി ച​ല​ഞ്ചി​ന്‍റെ ഭാ​ഗ​മാ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ല. ഇ​വ​രെ പ്ര​ത്യേ​ക​മാ​യി പ​രി​ഗ​ണി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു. സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍​ക്കു​ള്ള സാ​ല​റി ച​ല​ഞ്ചി​ന് മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ല്‍​കി​യി​ട്ടു​ണ്ട്.

ജീ​വ​ന​ക്കാ​രു​ടെ പ്ര​തി​ക​ര​ണം അ​റി​ഞ്ഞ​ശേ​ഷം ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് ഇ​റ​ക്കും. മ​ന്ത്രി​മാ​ര്‍ ഒ​രു ല​ക്ഷം രൂ​പ വീ​തം ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ല്‍​കും. സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍ ഒ​രു മാ​സ​ത്തെ ശ​മ്പ​ള​മാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ല്‍​കേ​ണ്ട​ത്. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശി​ച്ചി​രി​ക്കു​ന്ന സാ​ല​റി ച​ല​ഞ്ചി​ന് ജീ​വ​ന​ക്കാ​രെ നി​ര്‍​ബ​ന്ധി​ക്ക​രു​തെ​ന്നാ​ണു പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ട​ത്. സാ​ല​റി ച​ല​ഞ്ച് സം​ബ​ന്ധി​ച്ച്‌ ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന​ക​ളു​മാ​യി ച​ര്‍​ച്ച ന​ട​ത്ത​ണം. ക​ഴി​യു​ന്ന​വ​ര്‍ സാ​ല​റി ച​ല​ഞ്ചി​നോ​ട് സ​ഹ​ക​രി​ക്ക​ണം. സാ​ല​റി ച​ല​ഞ്ചി​നെ പി​ന്തു​ണ​യ്ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. പ്ര​ള​യ​ദു​രി​താ​ശ്വ​സ​ത്തി​ലെ ത​ട്ടി​പ്പ് പോ​ലെ​യാ​ക​രു​തെ​ന്നും ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ര്‍​ത്തു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles